x
ad
Sat, 8 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഒ​റ്റ​പ്പാ​ലം ന​ഗ​ര​ത്തി​ൽ വ​ഴി​യോര​ക്ക​ച്ച​വ​ടം നിരോധിച്ചു

വെബ് ഡെസ്ക്
Published: August 8, 2026 01:04 AM IST | Updated: August 8, 2026 01:04 AM IST

പ്രതീകാത്മക ചിത്രം

ഒ​റ്റ​പ്പാ​ലം: ഒ​റ്റ​പ്പാ​ലം ന​ഗ​ര​ത്തി​ൽ ന​ട​പ്പാ​ത​ക​ളി​ലെ വ​ഴി​യോ​ര​ക്ക​ച്ച​വ​ടം നി​രോ​ധി​ച്ചു. ഒ​റ്റ​പ്പാ​ലം മാ​യ​ന്നൂ​ർ​പാ​ലം ക​വ​ല​മു​ത​ൽ ക​ണ്ണി​യം​മ്പു​റം പാ​ലം​വ​രെ​യു​ള്ള വ​ഴി​യോ​ര​ക്ക​ച്ച​വ​ട​മാ​ണ് നി​രോ​ധി​ച്ച​ത്. ഓ​ണ​ക്കാ​ലം വ​രാ​നി​രി​ക്കേ ന​ഗ​ര​ത്തി​ൽ ഗ​താ​ഗ​ത​ക്കു​രു​ക്ക് രൂ​ക്ഷ​മാ​കാ​നു​ള്ള സാ​ധ്യ​ത പ​രി​ഗ​ണി​ച്ചാ​ണ് തീ​രു​മാ​നം. തി​രു​വോ​ണ​ത്തി​നു​മു​മ്പ് ഗ​താ​ഗ​ത ക്ര​മീ​ക​ര​ണ സ​മി​തി യോ​ഗ​ത്തി​ലെ തീ​രു​മാ​നം അ​ടി​യ​ന്ത​ര​മാ​യി ന​ട​പ്പാ​ക്കും. ന​ഗ​ര​സ​ഭാ തി​രി​ച്ച​റി​യ​ൽ കാ​ർ​ഡ് ന​ൽ​കി​യ​വ​ർ​ക്ക് ഉ​ൾ​പ്പെ​ടെ തീ​രു​മാ​നം ബാ​ധ​ക​മാ​ണ്.

അ​തേ​സ​മ​യം വ​ഴി​യോ​ര ക​ച്ച​വ​ട​ങ്ങ​ൾ​ക്ക് മാ​യ​ന്നൂ​ർ​പാ​ലം അ​പ്രോ​ച്ച് റോ​ഡി​ലും എ​ൽ​എ​സ്എ​ൻ സ്കൂ​ൾ പ​രി​സ​ര​ത്തും സൗ​ക​ര്യം ഒ​രു​ക്കും. ഓ​ണ​ക്കാ​ല പൂ​ക്ക​ച്ച​വ​ട​ങ്ങ​ൾ​ക്കും ഇ​തേ ഭാ​ഗ​ങ്ങ​ളി​ൽ ഉ​പ​യോ​ഗി​ക്കാം. ന​ഗ​ര​ത്തി​ൽ പ്ര​ധാ​ന പാ​ത​യോ​ര​ങ്ങ​ളി​ലെ ന​ട​പ്പാ​ത​ക​ളി​ൽ കൈ​വ​രി​ക​ൾ സ്ഥാ​പി​ച്ച് ന​വീ​ക​രി​ക്കു​ന്ന പ​ദ്ധ​തി അ​ന്തി​മ​ഘ​ട്ട​ത്തി​ലാ​ണ്. കൈ​വ​രി​ക​ൾ സ്ഥാ​പി​ച്ച​ത് റോ​ഡി​ലെ കാ​ൽ​ന​ട​യാ​ത്ര​ക്കാ​രു​ടെ തി​ര​ക്ക് കു​റ​യ്ക്കാ​ൻ സ​ഹാ​യ​മാ​യ​താ​യി യോ​ഗം വി​ല​യി​രു​ത്തി. വ​ഴി​യോ​ര ക​ച്ച​വ​ട​ത്തി​ന് വി​ല​ക്കേ​ർ​പ്പെ​ടു​ത്തി​യ ഭാ​ഗ​ങ്ങ​ളി​ൽ വാ​ഹ​ന​ങ്ങ​ളു​ടെ പാ​ർ​ക്കിം​ഗി​നും അ​നു​വ​ദി​ക്കി​ല്ല.

ഓ​ണ​ക്കാ​ല​ത്ത് കോ​ട​തി പ​രി​സ​ര​ത്തും ബി​ഇ​എം യു​പി സ്കൂ​ൾ മൈ​താ​നി​യി​ലു​മാ​യി പാ​ർ​ക്കിം​ഗ് സൗ​ക​ര്യം ഒ​രു​ക്കാ​നാ​ണ് ശ്ര​മം. തി​ര​ക്കേ​റി​യ ഘ​ട്ട​ങ്ങ​ളി​ൽ ആ​ർ​എ​സ് റോ​ഡി​ൽ​നി​ന്ന് പാ​ല​ക്കാ​ട് ഭാ​ഗ​ത്തേ​ക്കു തി​രി​യാ​നാ​വി​ല്ല. ഇ​ട​തു​ഭാ​ഗ​ത്തേ​ക്കു​തി​രി​ഞ്ഞ് ഷൊ​ർ​ണൂ​ർ റോ​ഡി​ലൂ​ടെ പോ​യി സെ​ൻ​ഗു​പ്ത റോ​ഡി​ലേ​ക്ക് ടി​ബി വ​ഴി പാ​ല​ക്കാ​ട് റോ​ഡി​ൽ ക​യ​റ​ണം.

ആ​ർ​എ​സ് റോ​ഡി​ൽ​നി​ന്ന് വാ​ഹ​ന​ങ്ങ​ൾ നേ​രി​ട്ട് പാ​ല​ക്കാ​ട് ഭാ​ഗ​ത്തേ​ക്ക് പ്ര​വേ​ശി​ക്കു​മ്പോ​ൾ കു​രു​ക്ക് കൂ​ടു​മെ​ന്ന​തി​നാ​ലാ​ണ് നി​യ​ന്ത്ര​ണം. തി​ര​ക്ക് കു​റ​യ്ക്കാ​ൻ ഈ​സ്റ്റ് ഒ​റ്റ​പ്പാ​ലം പാ​ല​ത്തി​ന് സ​മീ​പ​ത്തെ കു​ഴി​ക​ൾ അ​ട​യ്ക്കാ​നും യോ​ഗ​ത്തി​ൽ തീ​രു​മാ​ന​മാ​യി.

Tags : Nattuvishesham DistrictNews DeepikaNews Street vending

Recent News

Corehub Up