x
ad
Sat, 8 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ദു​രി​തം മ​റ​ന്ന് ആ​ടി​പ്പാടി വ​ല്ല​കം സെ​ന്‍റ് മേ​രീ​സ് സ്‌കൂളിലെ ക്യാന്പ്

വെബ് ഡെസ്ക്
Published: August 8, 2026 01:05 AM IST | Updated: August 8, 2026 01:05 AM IST

വൈ​ക്ക​ത്തെ ഹോം ​ഗാ​ർ​ഡാ​യ സാ​ബു ക്യാ​മ്പി​ൽ നാ​ട​ൻപാ​ട്ട് ആ​ല​പി​ക്കു​ന്നു.

വൈ​ക്കം: പെ​യ്ത്തുവെ​ള്ളം ഒ​ഴു​കി​യി​റ​ങ്ങാ​ൻ തു​ട​ങ്ങി​യ​തോ​ടെ വൈ​ക്ക​ത്ത് ജ​ല​നി​ര​പ്പ് താ​ഴു​ന്ന​തി​ന്‍റെ ആ​ശ്വാ​സ​ത്തി​ലാ​ണ് ദു​രി​താ​ശ്വാ​സ ക്യാ​മ്പു​ക​ളി​ലെ ദു​രി​ത​ബാ​ധി​ത​ർ.​ ഇ​ന്ന​ലെ ഉ​ച്ച​യ്ക്കുശേ​ഷം ജ​ല​നി​ര​പ്പ് താ​ഴ്ന്നുതു​ട​ങ്ങി​യ​താ​ണ് ആ​ശ്വാ​സം പ​ക​ർ​ന്ന​ത്.

വൈ​ക്കം-ത​ല​യോ​ല​പ്പറ​മ്പ്, ടോ​ൾ-​ചു​ങ്കം, വാ​ഴ​മ​ന-മു​ട്ടു​ങ്ക​ൽ-ത​ല​യോ​ല​പ്പറ​മ്പ് റോ​ഡു​ക​ളി​ലെ വെ​ള്ള​മി​റ​ങ്ങി​യ​തോ​ടെ ഗ​താ​ഗ​തം സു​ഗ​മ​മാ​യി.​ ഈ ദു​രി​ത​ത്തി​നി​ട​യി​ലും ഒ​രു​മി​ച്ച് ആ​ടിപ്പാ​ടി വ​ല്ല​കം സെ​ന്‍റ് മേ​രീ​സ് സ്‌​കൂ​ളി​ലെ ക്യാ​മ്പി​ലെ അം​ഗ​ങ്ങ​ൾ ആ​ഹ്ലാ​ദം നി​റ​ച്ചു. ആ​ട്ട​വും പാ​ട്ടു​മാ​യി ആ​ബാ​ല​വൃ​ദ്ധം ദു​രി​ത​ബാ​ധി​ത​രും ഒ​ത്തു​ചേ​ർ​ന്ന​പ്പോ​ൾ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ.​ജി. രാ​ജു​വി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ജ​നപ്ര​തി​നി​ധി​ക​ളും പാ​ട്ടി​നൊ​പ്പം ചുവടുവച്ചു.

Tags : Local News Nattuvishesham Camp Vallakam

Recent News

Corehub Up