x
ad
Sat, 8 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പാ​ല​ക്കാ​ട്- കു​ള​പ്പു​ള്ളി പാ​ത​യി​ൽ അ​ങ്ങോ​ള​മി​ങ്ങോ​ളം അ​പ​ക​ട​ക്കു​ഴി​ക​ൾ

വെബ് ഡെസ്ക്
Published: August 8, 2026 01:00 AM IST | Updated: August 8, 2026 01:00 AM IST

പാ​ല​ക്കാ​ട്- കു​ള​പ്പു​ള്ളി പാ​ത​യി​ൽ ഒ​റ്റ​പ്പാ​ലം ഭാ​ഗ​ത്തെ കു​ഴി​ക​ൾ.

ഒ​റ്റ​പ്പാ​ലം: പാ​ല​ക്കാ​ട്- കു​ള​പ്പു​ള്ളി പാ​ത​യി​ൽ രൂ​പം​കൊ​ണ്ട വ​ലി​യ കു​ഴി​ക​ൾ അ​ടി​യ​ന്ത​ര​മാ​യി നി​ക​ത്ത​ണ​മെ​ന്നാ​വ​ശ്യം ശ​ക്തം.

ക​ന​ത്ത​മ​ഴ​യി​ൽ ന​ഗ​ര​ത്തി​ല​ട​ക്കം വ​ലി​യ കു​ഴി​ക​ളാ​ണ് രൂ​പ​പ്പെ​ട്ടി​രി​ക്കു​ന്ന​ത്. മു​മ്പ് അ​ട​ച്ച പ​ല കു​ഴി​ക​ളും വീ​ണ്ടും വെ​ള്ളം നി​റ​ഞ്ഞ് പ​ടു​കു​ഴി​ക​ളാ​യി മാ​റി​ക്ക​ഴി​ഞ്ഞു. മ​ഴ​വെ​ള്ളം കെ​ട്ടി​നി​ൽ​ക്കു​ന്ന​തി​ന്നാ​ൽ വ​ലി​യ അ​പ​ക​ട സാ​ധ്യ​ത​യാ​ണ് പാ​ത​യി​ലു​ള്ള​ത്. ജൂ​ൺ 23ന് ​വാ​ണി​യം​കു​ള​ത്ത് ഇ​രു​ച​ക്ര​വാ​ഹ​ന യാ​ത്രി​ക​ർ വീ​ണ​തി​നെ​ത്തു​ട​ർ​ന്ന് വ​ലി​യ​കു​ഴി​ക​ൾ കോ​ൺ​ക്രീ​റ്റ് മി​ശ്രി​ത​മു​പ​യോ​ഗി​ച്ച് വ്യാ​പ​ക​മാ​യി അ​ട​ച്ചി​രു​ന്നു. എ​ന്നാ​ൽ ഇ​വി​ടെ മ​ഴ​വെ​ള്ളം കെ​ട്ടി​നി​ന്ന​തോ​ടെ വീ​ണ്ടും കു​ഴി​ക​ളാ​യി.

20 വ​ർ​ഷ​ത്തോ​ളം പ​ഴ​ക്ക​മു​ള്ള റോ​ഡ് റീ- ​ടാ​റിം​ഗ് ന​ട​ത്താ​ത്ത ഭാ​ഗ​ങ്ങ​ളി​ലാ​ണ് കൂ​ടു​ത​ലാ​യി കു​ഴി​ക​ൾ രൂ​പ​പ്പെ​ട്ടി​രി​ക്കു​ന്ന​ത്. പാ​ത​യി​ലെ വെ​ള്ള​ക്കെ​ട്ടു​മാ​റ്റാ​ൻ ചെ​ളി​യും മ​ണ്ണും അ​ടി​ഞ്ഞ അ​രി​കു​ചാ​ലു​ക​ൾ വൃ​ത്തി​യാ​ക്കു​ന്ന​തി​ന് അ​ടി​യ​ന്ത​ര ന​ട​പ​ടി​യു​ണ്ടാ​ക​ണ​മെ​ന്നാ​ണ് ജ​ന​ങ്ങ​ളു​ടെ ആ​വ​ശ്യം.

കൂ​ടാ​തെ അ​പ​ക​ട​ഭീ​ഷ​ണി​യാ​യി റോ​ഡി​ലേ​ക്ക് നി​ൽ​ക്കു​ന്ന മ​ര​ങ്ങ​ളും കൊ​മ്പു​ക​ളും വെ​ട്ടി​നീ​ക്കു​ന്ന​തി​നും ന​ട​പ​ടി​യെ​ടു​ക്ക​ണ്ട​തു​ണ്ട്. പ്രീ- ​മ​ൺ​സൂ​ൺ പ്ര​വൃ​ത്തി​ക്ക് ദ​ർ​ഘാ​സ് ന​ട​പ​ടി പൂ​ർ​ത്തി​യാ​യെ​ന്നും ഉ​ട​ൻ പ​ണി തു​ട​ങ്ങു​മെ​ന്നും പൊ​തു​മ​രാ​മ​ത്ത് വി​ഭാ​ഗം അ​ധി​കൃ​ത​ർ പ​റ​ഞ്ഞി​രു​ന്നു​വെ​ങ്കി​ലും ഒ​രു ന​ട​പ​ടി​ക​ളു​മു​ണ്ടാ​യി​ട്ടി​ല്ല.

Tags : Nattuvishesham DistrictNews DeepikaNews road.

Recent News

Corehub Up