x
ad
Sat, 8 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Cracks and leakage in the side wall of the national highway flyover.

വെബ് ഡെസ്ക്
Published: August 8, 2026 12:22 AM IST | Updated: August 8, 2026 12:22 AM IST

മേ​​​​​ൽ​​​​​പ്പാ​​​​​ത​​​​​യു​​​​​ടെ പാ​​​​​ർ​​​​​ശ്വ​​​​​ഭി​​​​​ത്തി​​​​​യി​​​​​ൽ ചോ​​​​​ർ​​​​​ച്ച​​​​​യു​​​​​ണ്ടാ​​​​​യ ക​​​​​ട്ട​​​​​ക​​​​​ൾ​​​​​ക്കി​​​​​ട​​​​​യി​​​​​ലെ വി​​​​​ട​​​​​വ്‌ സി​​​​​

ചേ​​​​​ർ​​​​​ത്ത​​​​​ല: ദേ​​​​​ശീ​​​​​യ​​​​​പാ​​​​​ത​​​​​യി​​​​​ൽ ത​​​​​ങ്കി​​​​​ക്ക​​​​​വ​​​​​ല​​​​​യി​​​​​ലെ മേ​​​​​ൽ​​​​​പ്പാ​​​​​ത​​​​​യു​​​​​ടെ പാ​​​​​ർ​​​​​ശ്വ​​​​​ഭി​​​​​ത്തി ബ​​​​​ല​​​​​പ്പെ​​​​​ടു​​​​​ത്താ​​​​​ൻ ഉ​​​​​പ​​​​​യോ​​​​​ഗി​​​​​ച്ച ലോ​​​​​ക്ക്‌ ക​​​​​ട്ട​​​​​യി​​​​​ൽ വി​​​​​ള്ള​​​​​ല്‍ വീ​​ണ​​​​​ത്‌ ആ​​​​​ശ​​​​​ങ്ക സൃ​​​​​ഷ്‌​​​​​ടി​​​​​ക്കു​​​​​ന്നു. ദേ​​​​​ശീ​​​​​യ​​​​​പാ​​​​​ത​​​​​യു​​​​​ടെ പ​​​​​ടി​​​​​ഞ്ഞാ​​​​​റു​​​​​വ​​​​​ശ​​​​​ത്ത്‌ ഉ​​​​​യ​​​​​രെ​​​​​യു​​​​​ള്ള ഭി​​​​​ത്തി​​​​​യി​​​​​ലെ ക​​​​​ട്ട​​​​​യി​​​​​ലാ​​​​​ണ് ര​​​​​ണ്ടി​​​​​ട​​​​​ത്ത്‌ വി​​​​​ള്ള​​​​​ലു​​​​​ണ്ടാ​​​​​യ​​​​​ത്‌. ക​​​​​ട്ട​​​​​യു​​​​​ടെ നി​​​​​ല​​​​​വാ​​​​​രം സം​​​​​ബ​​​​​ന്ധി​​​​​ച്ച വീ​​​​​ഡി​​​​​യോ​​​​​ദൃ​​​​​ശ്യം പ​​​​​ര​​​​​ന്ന​​​​​തോ​​​​​ടെ ക​​​​​രാ​​​​​റു​​​​​കാ​​​​​ർ വി​​​​​ള്ള​​​​​ല​​​​​ട​​​​​ച്ചു.

ചി​​​​​ല​​​​​യി​​​​​ട​​​​​ങ്ങ​​​​​ളി​​​​​ൽ റോ​​​​​ഡ്‌ ഉ​​​​​യ​​​​​ർ​​​​​ത്താ​​​​​ൻ നി​​​​​റ​​​​​ച്ച മ​​​​​ണ്ണ്‌ ചോ​​​​​രു​​​​​ന്നു​​​​​ണ്ട്‌. ക​​​​​ട്ട​​​​​ക​​​​​ൾ​​​​​ക്കി​​​​​ട​​​​​യി​​​​​ലൂ​​​​​ടെ​​​​​യാ​​​​​ണ് ചോ​​​​​ർ​​​​​ച്ച. നേ​​​​​ര​​​​​ത്തേ മ​​​​​ൺ​​​​​സൂ​​​​​ൺ​​​​​മ​​​​​ഴ തു​​​​​ട​​​​​ങ്ങി​​​​​യ ഘ​​​​​ട്ട​​​​​ത്തി​​​​​ൽ വ്യാ​​​​​പ​​​​​ക​​​​​മാ​​​​​യി മ​​​​​ണ​​​​​ൽ​​​​​ചോ​​​​​ർ​​​​​ച്ച ഉ​​​​​ണ്ടാ​​​​​യി. ചോ​​​​​ർ​​​​​ച്ച​​​​​യു​​​​​ണ്ടാ​​​​​യ​​​​​യി​​​​​ട​​​​​ങ്ങ​​​​​ളി​​​​​ൽ ക​​​​​ട്ട​​​​​ക​​​​​ൾ​​​​​ക്കി​​​​​ട​​​​​യി​​​​​ലെ വി​​​​​ട​​​​​വ്‌ സി​​​​​മ​​​​​ന്‍റ് ഉ​​​​​പ​​​​​യോ​​​​​ഗി​​​​​ച്ച്‌ അ​​​​​ട​​​​​യ്‌​​​​​ക്കു​​​​​ക​​​​​യാ​​​​​യി​​​​​രു​​​​​ന്നു. പി​​​​​ന്നാ​​​​​ലെ​​​​​യാ​​​​​ണ്‌ ക​​​​​ട്ട​​​​​ക​​​​​ളി​​​​​ലെ വി​​​​​ള്ള​​​​​ൽ. സി​​​​​മ​​​​​ന്‍റ് ഉ​​​​​പ​​​​​യോ​​​​​ഗി​​​​​ച്ച്‌ വി​​​​​ട​​​​​വ്‌ അ​​​​​ട​​​​​ച്ചാ​​​​​ണ് ഇ​​​​​പ്പോ​​​​​ഴും ചോ​​​​​ർ​​​​​ച്ച ത​​​​​ട​​​​​യു​​​​​ന്ന​​​​​ത്‌. റോ​​​​​ഡു​​​​​സു​​​​​ര​​​​​ക്ഷ സം​​​​​ബ​​​​​ന്ധി​​​​​ച്ച ക​​​​​ടു​​​​​ത്ത ആ​​​​​ശ​​​​​ങ്ക​​​​​യാ​​​​​ണ് ചോ​​​​​ർ​​​​​ച്ച​​​​​യും വി​​​​​ള്ള​​​​​ലും ഉ​​​​​യ​​​​​ർ​​​​​ത്തു​​​​​ന്ന​​​​​ത്‌. ആ​​​​​ശ​​​​​ങ്ക പ​​​​​രി​​​​​ഹ​​​​​രി​​​​​ക്കാ​​​​​ൻ ദേ​​​​​ശീ​​​​​യ​​​​​പാ​​​​​ത അ​​​​​ഥോ​​​​​റി​​​​​റ്റി അ​​​​​ധി​​​​​കൃ​​​​​ത​​​​​ർ സ​​​​​മ​​​​​ഗ്ര പ​​​​​രി​​​​​ശോ​​​​​ധ​​​​​ന ന​​​​​ട​​​​​ത്ത​​​​​ണ​​മെ​​​​​ന്നാ​​​​​ണ് നാ​​​​​ട്ടു​​​​​കാ​​​​​രു​​​​​ടെ ആ​​​​​വശ്യം.

Tags : Nattuvishesham DistrictNews DeepikaNews Cracks

Recent News

Corehub Up