x
ad
Sat, 8 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

വീ​​ണ്ടും വെ​​ള്ളപ്പൊക്കം; 90 കു​​ടും​​ബ​​ങ്ങ​​ൾ ദു​​രി​​ത​​ത്തി​​ൽ

വെബ് ഡെസ്ക്
Published: August 8, 2026 12:23 AM IST | Updated: August 8, 2026 12:23 AM IST

വെ​​ള്ള​​പ്പൊ​​ക്ക​​ത്തി​​ൽ ശ്രീ​​ക​​ണ്ഠ​​മം​​ഗ​​ല​​ത്ത് വീ​​ട് വെ​​ള്ളം ക​​യ​​റി​​യ നി​​ല​​യി​​ൽ.

ഏ​​റ്റു​​മാ​​നൂ​​ർ: പെ​​ണ്ണാ​​ർ​തോ​​ട്ടി​​ൽ ഒ​​ഴു​​ക്ക് ത​​ട​​സ​​പ്പെ​​ട്ട​​തി​​നെ തു​​ട​​ർ​​ന്ന് അ​​തി​​ര​​മ്പു​​ഴ ശ്രീ​​ക​​ണ്ഠ​​മം​​ഗ​​ല​​ത്ത് 90 വീ​​ടു​​ക​​ളി​​ൽ വെ​​ള്ളം ക​​യ​​റി. ക​​ഴി​​ഞ്ഞ ദി​​വ​​സം വെ​​ള്ളം ഇ​​റ​​ങ്ങി​​ത്തു​​ട​​ങ്ങി​​യി​​രു​​ന്നെ​​ങ്കി​​ലും ഇ​​ന്ന​​ലെ വീ​​ണ്ടും വെ​​ള്ളം ക​​യ​​റി. ഒ​​രാ​​ഴ്ച​​യോ​​ള​​മാ​​യി ഈ ​കു​ടും​ബ​ങ്ങ​ൾ ദു​​രി​​ത​​ത്തി​​ലാ​​ണ്.

പെ​​ണ്ണാ​​ർ​തോ​​ട്ടി​​ലെ പാ​​യ​​ലും പോ​​ള​​യും പു​​ല്ലും നീ​​ക്കം ചെ​​യ്യാ​​ത്ത​​തി​​നെ​ത്തു​​ട​​ർ​​ന്ന് ഒ​​ഴു​​ക്ക് നി​​ല​​ച്ച​​താ​​ണ് ന​​ട​​യ്ക്ക​​ൽ പാ​​ല​​ത്തി​​നു സ​​മീ​​പം മു​​ത​​ലു​​ള്ള ഭാ​​ഗ​​ത്തെ വീ​​ടു​​ക​​ളി​​ൽ വെ​​ള്ളം ക​​യ​​റു​​ന്ന സ്ഥി​​തി​​യു​​ണ്ടാ​​ക്കി​​യ​​ത്.

ക​​ഴി​​ഞ്ഞ വ​​ർ​​ഷം ഇ​​വി​​ടെ വെ​​ള്ള​​പ്പൊ​​ക്കം ഉ​​ണ്ടാ​​യ​​തി​​നെ തു​​ട​​ർ​​ന്ന് വ​​ലി​​യ പ്ര​​തി​​ഷേ​​ധം ഉ​​യ​​ർ​​ന്നി​​രു​​ന്നു. പി​​ന്നീ​​ട് തോ​​ട് ശു​​ചി​​യാ​​ക്കു​​ന്ന​​തി​​ന് 50 ല​​ക്ഷം രൂ​​പ അ​​നു​​വ​​ദി​​ച്ചെ​​ങ്കി​​ലും ശു​​ചീ​​ക​​ര​​ണം പ്ര​​ഹ​​സ​​ന​​മാ​​യി മാ​​റി. ക​​ഴി​​ഞ്ഞ വ​​ർ​​ഷ​​ത്തെ അ​​തേ സാ​​ഹ​​ച​​ര്യം ഇ​​പ്പോ​​ഴും നി​​ല​​നി​​ൽ​​ക്കു​​ക​​യാ​​ണ്.

ഒ​​രു പ്ര​​ദേ​​ശ​​ത്തെ ജ​​ന​​ത്തി​​ന്‍റെ ദു​​രി​​ത​​ത്തി​​നു നേ​​രേ പ​​ഞ്ചാ​​യ​​ത്ത് അ​​ധി​​കൃ​​ത​​ർ നി​​സം​​ഗ​​ത പാ​​ലി​​ക്കു​​ക​​യാ​​ണെ​​ന്ന് നാ​​ട്ടു​​കാ​​ർ പ​​റ​​യു​​ന്നു.

ഫ​​ണ്ട് അ​​നു​​വ​​ദി​​ച്ചെ​​ന്ന് പ​​ഞ്ചാ​​യ​​ത്ത് പ്ര​​സി​​ഡ​ന്‍റ്

പെ​​ണ്ണാ​​ർ​തോ​​ട്ടി​​ലെ ത​​ട​​സം നീ​​ക്കു​​ന്ന​​തി​​ന് ന​​ട​​പ​​ടി​​യാ​​യ​​താ​​യി പ​​ഞ്ചാ​​യ​​ത്ത് പ്ര​​സി​​ഡ​​ന്‍റ് ഒ.​​എ. സ​​ജി പ​​റ​​ഞ്ഞു. പ​​ഞ്ചാ​​യ​​ത്ത് ക​​മ്മി​​റ്റി ന​​ൽ​​കി​​യ നി​​വേ​​ദ​​ന​​ത്തെ​ത്തു​​ട​​ർ​​ന്ന് മ​​ന്ത്രി മോ​​ൻ​​സ് ജോ​​സ​​ഫ് പ്ര​​ശ്ന​​ത്തി​​ൽ ഇ​​ട​​പെ​​ട്ടു.

മ​​ന്ത്രി​​യു​​ടെ നി​​ർ​​ദേ​ശാ​​നു​​സ​​ര​​ണം മൈ​​ന​​ർ ഇ​​റി​​ഗേ​​ഷ​​ൻ വി​​ഭാ​​ഗം അ​​ധി​​കൃ​​ത​​ർ സ്ഥ​​ലം സ​​ന്ദ​​ർ​​ശി​​ച്ച് ന​​ൽ​​കി​​യ റി​​പ്പോ​​ർ​​ട്ടി​​ന്‍റെ അ​​ടി​​സ്ഥാ​​ന​​ത്തി​​ൽ പെ​​ണ്ണാ​​ർ​തോ​​ട്ടി​​ലെ പാ​​യ​​ലും പോ​​ള​​യും നീ​​ക്കം ചെ​​യ്ത് ഒ​​ഴു​​ക്ക് സു​​ഗ​​മ​​മാ​​ക്കാ​​ൻ അ​​തി​​ര​​മ്പു​​ഴ പ​​ഞ്ചാ​​യ​​ത്തി​​ൽ 9.5 ല​​ക്ഷം രൂ​​പ​​യു​​ടെ​​യും നീ​​ണ്ടൂ​​ർ പ​​ഞ്ചാ​​യ​​ത്തി​​ൽ 18 ല​​ക്ഷം രൂ​​പ​​യു​​ടെ​​യും എ​​സ്റ്റി​​മേ​​റ്റ് ത​​യാ​​റാ​​ക്കി. ന​​ട​​പ​​ടി ക്ര​​മ​​ങ്ങ​​ൾ പൂ​​ർ​​ത്തി​​യാ​​ക്കി ഉ​​ട​​ൻ ത​​ന്നെ തോ​​ട് ശു​​ചി​​യാ​​ക്കു​​മെ​​ന്ന് പ്ര​​സി​​ഡ​ന്‍റ് പ​​റ​​ഞ്ഞു.

Tags : Local News Nattuvishesham Flooding 90 families distress

Recent News

Corehub Up