x
ad
Sat, 8 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഈ​​രാ​​റ്റു​​പേ​​ട്ട​​യി​​ലെ പ്ര​​ള​​യ​​ബാ​​ധി​​ത പ്ര​​ദേ​​ശ​​ങ്ങ​​ൾ മ​​ന്ത്രി പി.​​കെ. ബ​​ഷീ​​ർ സ​​ന്ദ​​ർ​​ശ​​ിച്ചു

വെബ് ഡെസ്ക്
Published: August 7, 2026 11:21 PM IST | Updated: August 7, 2026 11:21 PM IST

പ്ര​​ള​​യ​​ക്കെ​​ടു​​തി​​യി​​ൽ ഭാ​​ഗി​​ക​​മാ​​യി ത​​ക​​ർ​​ന്ന അ​​രു​​വി​​ത്തു​​റ കോ​​ള​​ജ്പ​​ടി പാ​​ലം മ​​ന്ത്രി പി.​​കെ. ബ​​ഷീ​​ർ സ​​ന്ദ​​ർ​​ശി​​ക്കു​​ന്നു.

അ​​രു​​വി​​ത്തു​​റ കോ​​ള​​ജ് പാ​​ല​​ത്തി​​ന്‍റെ അ​​റ്റ​​കു​​റ്റ​​പ്പ​​ണി​​അ​​ടി​​യ​​ന്ത​​ര​​മാ​​യി പൂ​​ർ​​ത്തി​​യാ​​ക്കാ​​ൻ നി​​ർ​​ദേ​​ശം

ഈ​​രാ​​റ്റു​​പേ​​ട്ട: ക​​ഴി​​ഞ്ഞ ദി​​വ​​സ​​ങ്ങ​​ളി​​ലു​​ണ്ടാ​​യ പ്ര​​ള​​യ​​ത്തി​​ൽ വ്യാ​​പ​​ക നാ​​ശ​​ന​​ഷ്ട​​ങ്ങ​​ൾ സം​​ഭ​​വി​​ച്ച ഈ​​രാ​​റ്റു​​പേ​​ട്ട​​യി​​ലെ വി​​വി​​ധ പ്ര​​ദേ​​ശ​​ങ്ങ​​ളി​​ൽ പൊ​​തു​​മ​​രാ​​മ​​ത്ത് മ​​ന്ത്രി പി. ​​കെ. ബ​​ഷീ​​ർ സ​​ന്ദ​​ർ​​ശ​​നം ന​​ട​​ത്തി. വെ​​ള്ള​​പ്പൊ​​ക്ക​​ത്തി​​ൽ ത​​ക​​ർ​​ച്ച നേ​​രി​​ട്ട റോ​​ഡു​​ക​​ളും പാ​​ല​​ങ്ങ​​ളും സ​​ന്ദ​​ർ​​ശി​​ച്ച മ​​ന്ത്രി പ്ര​​ദേ​​ശ​​ത്തെ നി​​ല​​വി​​ലെ സ്ഥി​​തി​​ഗ​​തി​​ക​​ൾ വി​​ശ​​ദ​​മാ​​യി വി​​ല​​യി​​രു​​ത്തി.

ദു​​ര​​ന്ത​​ബാ​​ധി​​ത മേ​​ഖ​​ല​​ക​​ളി​​ലെ ഗ​​താ​​ഗ​​ത സൗ​​ക​​ര്യ​​ങ്ങ​​ൾ പു​​നഃ​​സ്ഥാ​​പി ക്കു​​ന്ന​​തി​​നും അ​​ടി​​സ്ഥാ​​ന സൗ​​ക​​ര്യ​​ങ്ങ​​ൾ മെ​​ച്ച​​പ്പെ​​ടു​​ത്തു​​ന്ന​​തി​​നും മ​​ന്ത്രി ഉ​​ദ്യോ​​ഗ​​സ്ഥ​​ർ​​ക്ക് നി​​ർ​​ദേ​​ശം ന​​ൽ​​കി. അ​​രു​​വി​​ത്തു​​റ കോ​​ള​​ജ് പാ​​ല​​ത്തി​​ന്‍റെ അ​​റ്റ​​കു​​റ്റ​​പ്പ​​ണി​​ക​​ൾ അ​​ടി​​യ​​ന്ത​​ര​​മാ​​യി പൂ​​ർ​​ത്തി​​യാ​​ക്കാ​​ൻ നി​​ർ​​ദേ​​ശം ന​​ൽ​​കി​​യ മ​​ന്ത്രി ന​​ട​​യ്ക്ക​​ൽ കോ​​സ്‌​​വേ റോ​​ഡും ത​​ക​​ർ​​ച്ച​​യി​​ലാ​​യ ന​​ട​​യ്ക്ക​​ൽ കോ​​സ്‌​​വേ പാ​​ല​​ത്തി​​ന്‍റെ​​യും അ​​നു​​ബ​​ന്ധ റോ​​ഡി​​ന്‍റെ​​യും മെ​​യി​​ന്‍റ​​ന​​ൻ​​സ് പ്ര​​വ​​ർ​​ത്ത​​ന​​ങ്ങ​​ളും പൊ​​തു​​മ​​രാ​​മ​​ത്ത് വ​​കു​​പ്പ് ഏ​​റ്റെ​​ടു​​ക്കു​​മെ​​ന്നും അ​​റി​​യി​​ച്ചു.

പ്ര​​ള​​യ​​ത്തി​​ൽ ത​​ക​​ർ​​ന്ന കാ​​ര ക്കാ​​ട്, ഇ​​ള​​പ്പു​​ങ്ക​​ൽ ന​​ട​​പ്പാ​​ല​​ത്തി​​നു പ​​ക​​രം ഗ​​താ​​ഗ​​ത യോ​​ഗ്യ​​മാ​​യ പാ​​ലം മീ​​ന​​ച്ചി​​ലാ​​റ്റി​​ൽ യാ​​ഥാ​​ർ ഥ്യ​​മാ​​ക്കു​​മെ​​ന്നും മ​​ന്ത്രി ഉ​​റ​​പ്പു​​ന​​ൽ​​കി. ന​​ഗ​​ര​​സ​​ഭാ ചെ​​യ​​ർ​​മാ​​ൻ വി.​​പി. നാ​​സ​​ർ, ബ്ലോ​​ക്ക് പ​​ഞ്ചാ​​യ​​ത്ത് പ്ര​​സി​​ഡ​​ന്‍റ് ജോ​​യി സ്‌​​ക്ക​​റി​​യ, മു​​സ്‌​​ലിം ലീ​​ഗ് ജി​​ല്ലാ പ്ര​​സി​​ഡ​​ന്‍റ് അ​​സീ​​സ് ബ​​ഡാ​​യി​​ൽ, ജ​​ന​​റ​​ൽ സെ​​ക്ര​​ട്ട​​റി റ​​ഫീ​​ഖ് മ​​ണി​​മ​​ല എ​​ന്നി​​വ​​രും വി​​വി​​ധ വ​​കു​​പ്പ് ഉ​​ദ്യോ​​ഗ​​സ്ഥ​​രും മ​​ന്ത്രി​​യോ​​ടൊ​​പ്പം ഉ​​ണ്ടാ​​യി​​രു​​ന്നു.

Tags : Nattuvishesham DistrictNews DeepikaNews flood-affected

Recent News

Corehub Up