x
ad
Sat, 8 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

അ​​​ട​​​ച്ചി​​​ട്ടി​​​രു​​​ന്ന വീ​​​ട്ടി​​​ല്‍ മോ​​​ഷ​​​ണം

വെബ് ഡെസ്ക്
Published: August 8, 2026 12:27 AM IST | Updated: August 8, 2026 12:27 AM IST

പ്രതീകാത്മക ചിത്രം

 ചേ​​​ര്‍ത്ത​​​ല: കാ​​​ളി​​​കു​​​ളം ജം​​​ഗ്ഷ​​​ന് കി​​​ഴ​​​ക്കു​​​വ​​​ശം ചാ​​​ത്തോ​​​ത്ത് ചി​​​റ​​​യി​​​ല്‍ ഉ​​​ഷ​​​യു​​​ടെ അ​​​ട​​​ച്ചി​​​ട്ടി​​​രു​​​ന്ന വീ​​​ടി​​​ന്‍റെ വാ​​​തി​​​ല്‍ കു​​​ത്തി​​​ത്തു​​​റ​​​ന്ന് വീ​​​ട്ടു​​​പ​​​ക​​​ര​​​ണ​​​ങ്ങ​​​ള്‍ മോ​​​ഷ്‌​​​ടി​​​ച്ചു. ക​​​ഴി​​​ഞ്ഞ ദി​​​വ​​​സം മോ​​​ഷ​​​ണം ന​​​ട​​​ന്ന വീ​​​ടി​​​ന്‍റെ സ​​​മീ​​​പമാണ് ഉ​​​ഷ​​​യു​​​ടെ വീ​​​ടും. ഒ​​​രാ​​​ഴ​​​ച​​​യോ​​​ള​​​മാ​​​യി ഉ​​​ഷ സ​​​ഹോ​​​ദ​​​ര​​​ന്‍റെ വീ​​​ട്ടി​​​ലാ​​​യി​​​രു​​​ന്നു. ഇന്നലെ രാ​​​വി​​​ലെ വീ​​​ട്ടി​​​ലെ​​​ത്തി​​​യ സ​​​മീ​​​പ​​​വാ​​​സി​​​യാ​​​ണ് മു​​​ന്‍വ​​​ശ​​​ത്തെ ക​​​ത​​​ക് കു​​​ത്തി​​​ത്തു​​​റ​​​ന്ന നി​​​ല​​​യി​​​ല്‍ ക​​​ണ്ട​​​ത്.

സ​​​മീ​​​പ​​​ത്ത വീ​​​ട്ടി​​​ല്‍ കി​​​ട​​​ന്നി​​​രു​​​ന്ന ഗ്രൈ​​​ന്‍ഡ​​​റി​​​ന്‍റെ ഉ​​​പ​​​യോ​​​ഗ​​​ശൂ​​​ന്യ​​​മാ​​​യ ക​​​ല്ല് ഉ​​​പ​​​യോ​​​ഗി​​​ച്ചാ​​​ണ് മു​​​ന്‍ വാ​​​തി​​​ല്‍ അ​​​ടി​​​ച്ച് തു​​​റ​​​ന്ന​​​ത്. വീ​​​ട്ടി​​​ലെ എ​​​ല്ലാ മു​​​റി​​​ക​​​ളും തു​​​റ​​​ന്ന നി​​​ല​​​യി​​​ലാ​​​യി​​​രു​​​ന്നു. അ​​​ല​​​മാ​​​രി​​​ക​​​ളി​​​ലെ വ​​​സ്ത്ര​​​ങ്ങ​​​ളും മ​​​റ്റും വാ​​​രി താ​​​ഴെ​​​യി​​​ട്ടി​​​രു​​​ന്നു. വീ​​​ട്ടി​​​ലു​​​ണ്ടാ​​​യി​​​രു​​​ന്ന ഓ​​​ടി​​​ന്‍റെ വ​​​ലു​​​തും ചെ​​​റു​​​തു​​​മാ​​​യ ഉ​​​രു​​​ളി​​​ക​​​ള്‍, നി​​​ല​​​വി​​​ള​​​ക്കു​​​ക​​​ള്‍ എ​​​ന്നി​​​വ​​​യാ​​​ണ് ന​​​ഷ്ട​​​മാ​​​യ​​​ത്. വീ​​​ട്ടി​​​ല്‍ പ​​​ണ​​​വും സ്വ​​​ര്‍ണ​​​വും സൂ​​​ക്ഷി​​​ച്ചി​​​രു​​​ന്നി​​​ല്ല. ചേ​​​ര്‍ത്ത​​​ല പോ​​​ലീ​​​സ് അ​​​ന്വേ​​​ഷ​​​ണം തു​​​ട​​​ങ്ങി.

ക​​​ണ്ണാ​​​ട്ട് ല​​​ക്ഷ​​​മി ഭ​​​വ​​​നി​​​ല്‍ സി. ​​​ഉ​​​ണ്ണി​​​കൃ​​​ഷ്ണ​​​ന്‍റെ അ​​​ട​​​ച്ചി​​​ട്ടി​​​രു​​​ന്ന വീ​​​ടി​​​ന്‍റെ വാ​​​തി​​​ല്‍ കു​​​ത്തി​​​ത്തു​​​റ​​​ന്ന് ര​​​ണ്ട് പ​​​വ​​​ന്‍റെ സ്വ​​​ര്‍ണാ​​​ഭ​​​ര​​​ണ​​​ങ്ങ​​​ളും ആ​​​റാ​​​യി​​​രം രൂ​​​പ​​​യും 2,000 രൂ​​​പ​​​യു​​​ടെ വി​​​ദേ​​​ശ ക​​​റ​​​ന്‍സി​​​യും ഒ​​​രു മൊ​​​ബൈ​​​ല്‍ ഫോ​​​ണും മി​​​ക്‌​​​സി​​​യു​​​ം ക​​​ഴി​​​ഞ്ഞ ദി​​​വ​​​സമാണ് ക​​​വ​​​ര്‍ന്ന​​​ത്. വീ​​​ട്ടി​​​ല്‍ വാ​​​ട​​​ക​​​യ്ക്ക് താ​​​മ​​​സി​​​ക്കു​​​ന്ന മു​​​ഹ​​​മ്മ ക​​​പ്പേ​​​ള​​​വെ​​​ളി കെ.​​​ജെ. ജോ​​​സ​​​ഫി​​​ന്‍റെ സ്വ​​​ര്‍ണ​​​വും പ​​​ണ​​​വു​​​മാ​​​ണ് ന​​​ഷ്‌​​ട​​​മാ​​​യ​​​ത്. ജോ​​​സ​​​ഫും കു​​​ടും​​​ബ​​​വും വേ​​​ളാ​​​ങ്ക​​​ണ്ണി തീ​​​ര്‍ഥാ​​​ട​​​നം ക​​​ഴി​​​ഞ്ഞ് തി​​​രി​​​ച്ച് വീ​​​ട്ടി​​​ലെ​​​ത്തി​​​യ​​​പ്പോ​​​ഴാ​​​ണ് മോ​​​ഷ​​​ണ വി​​​വ​​​രം അ​​​റി​​​യു​​​ന്ന​​​ത്.

ഉ​​​ണ്ണി​​​കൃ​​​ഷ്ണ​​​ന്‍റെ വീ​​​ട്ടി​​​ല്‍ മോ​​​ഷ​​​ണം ന​​​ട​​​ത്തി​​​യാ​​​ളെ​​​ക്കു​​​റി​​​ച്ച് പോ​​​ലീ​​​സി​​​ന് ചി​​​ല സൂ​​​ച​​​ന​​​ക​​​ള്‍ ല​​​ഭി​​​ച്ച​​​താ​​​യാ​​​ണ് വി​​​വ​​​രം. അ​​​ട​​​ച്ചി​​​ട്ടി​​​രി​​​ക്കു​​​ന്ന വീ​​​ടു​​​ക​​​ളി​​​ല്‍ മോ​​​ഷ​​​ണം ന​​​ട​​​ത്തു​​​ന്ന​​​വ​​​രെ കേ​​​ന്ദ്രീ​​​ക​​​രി​​​ച്ചും അ​​​ന്വേ​​​ഷ​​​ണം ന​​​ട​​​ത്തു​​​ന്നു​​​ണ്ട്. കാ​​​ളി​​​കു​​​ളം മേ​​​ഖ​​​ല​​​യി​​​ല്‍ അ​​​ടു​​​ത്ത​​​ടു​​​ത്തു​​​ണ്ടാ​​​യ മോ​​​ഷ​​​ണ​​​ങ്ങ​​​ള്‍ പ്ര​​​ദേ​​​ശ​​​വാ​​​സി​​​ക​​​ളെ ആ​​​ശ​​​ങ്ക​​​യി​​​ലാ​​​ക്കി​​​യി​​​ട്ടു​​​ണ്ട്.

Tags : Nattuvishesham DistrictNews DeepikaNews Theft

Recent News

Corehub Up