x
ad
Sat, 8 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ടാ​ക്സി കാ​ർ ത​ട്ടി​യെ​ടു​ത്ത മൂ​ന്നം​ഗ​സം​ഘം പി​ടി​യി​ൽ

വെബ് ഡെസ്ക്
Published: August 8, 2026 01:13 AM IST | Updated: August 8, 2026 01:13 AM IST

ടാ​ക്സി കാ​ർ മോ​ഷ​ണ​ക്കേ​സി​ൽ അ​റ​സ്റ്റി​ലാ​യ അ​സ്ഹ​റു​ദീ​ൻ, സു​ജി​ത്, നി​യാ​സ് എ​ന്നി​വ​ർ.

മ​ണ്ണാ​ർ​ക്കാ​ട്: ടാ​ക്സി കാ​ർ ത​ട്ടി​യെ​ടു​ത്ത് ക​ട​ന്നു ക​ള​ഞ്ഞ മൂ​ന്നം​ഗ സം​ഘ​ത്തെ പി​ടി​കൂ​ടി. വ​ട​ക്കു​മ​ണ്ണം നെ​യ്യ​പ്പാ​ട​ത്ത് അ​സ്ഹ​റു​ദീ​ൻ, കൈ​ത​ച്ചി​റ മാ​സ​പ​റ​മ്പ് കോ​ങ്ങ​ത്ത് സു​ജി​ത്, നാ​യാ​ടി​കു​ന്ന് മ​ര​ക്ക​ട​വി​ൽ നി​യാ​സ് എ​ന്നി​വ​രെ​യാ​ണ് മ​ണ്ണാ​ർ​ക്കാ​ട് പോ​ലീ​സ് അ​റ​സ്റ്റു​ചെ​യ്ത​ത്.

കൊ​ച്ചി​യി​ൽ നി​ന്നും മ​ണ്ണാ​ർ​ക്കാ​ട്ടേ​ക്കു യാ​ത്ര​വ​ന്ന ടാ​ക്സി കാ​ർ ആ​ണ് ഡ്രൈ​വ​റെ അ​ക്ര​മി​ച്ചു മോ​ഷ്ടി​ച്ച​ത്. കോ​ട്ട​യം മു​ണ്ട​ക്ക​യം സ്വ​ദേ​ശി അ​തു​ൽ ആ​ണ് കാ​ർ ഓ​ടി​ച്ചി​രു​ന്ന​ത്. മ​ണ്ണാ​ർ​ക്കാ​ട്ടു​നി​ന്നും തി​രി​ച്ചു പോ​കു​ക​യാ​യി​രു​ന്നു കാ​ർ. വാ​ഹ​നം റോ​ഡ​രി​കി​ൽ നി​ർ​ത്തി​യ​സ​മ​യം കാ​റി​ൽ ബ​ലം​പ്ര​യോ​ഗി​ച്ചു ക​യ​റു​ക​യാ​യി​രു​ന്നു പ്ര​തി​ക​ൾ. ഡ്രൈ​വ​റു​ടെ പേ​ഴ്‌​സ്, ഫോ​ൺ എ​ന്നി​വ​യും ത​ട്ടി​യെ​ടു​ത്തു. അ​തു​ൽ സ്റ്റേ​ഷ​നി​ലെ​ത്തി പ​രാ​തി ന​ൽ​കി​യ​തോ​ടെ പോ​ലീ​സ് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ൽ കാ​ർ ഉ​പേ​ക്ഷി​ച്ച നി​ല​യി​ൽ കൈ​ത​ച്ചി​റ ഭാ​ഗ​ത്തു​നി​ന്നും ക​ണ്ടെ​ത്തു​ക​യും തു​ട​ർ​ന്ന് പ്ര​തി​ക​ൾ പി​ടി​യി​ലാ​കു​ക​യും ചെ​യ്തു.

Tags : Nattuvishesham DistrictNews DeepikaNews arrested

Recent News

Corehub Up