x
ad
Sat, 8 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

വി​ദ്യാ​ർ​ഥി​നി കാ​രു​ണ്യം തേ​ടു​ന്നു

വെബ് ഡെസ്ക്
Published: August 8, 2026 02:04 AM IST | Updated: August 8, 2026 02:04 AM IST

റി​ന്‍റു വ​ർ​ഗീ​സ്

 ചാല​ക്കു​ടി: ഗു​രു​ത​ര​മാ​യ അ​സു​ഖം ബാ​ധി​ച്ച് ആ​ശു​പ​ത്രി​യി​ൽ ക​ഴി​യു​ന്ന വി​ദ്യാ​ർ​ഥി​നി കാ​രു​ണ്യം തേ​ടു​ന്നു. ചാ​ല​ക്കു​ടി ഗ​വ. ഹൈ​സ്കൂ​ൾ 10-ാം ക്ലാ​സ് വി​ദ്യാ​ർ​ഥി​നി പോ​ട്ട പ​റ​ക്കൊ​ട്ടി​ലി​ങ്ക​ൽ ക്ഷേ​ത്ര​ത്തി​ന് സ​മീ​പം ഓ​ട്ടോ ഡ്രൈ​വ​റാ​യ മാ​മ്പി​ള്ളി വ​ർ​ഗീസിന്‍റെ മ​ക​ൾ റി​ന്‍റു വ​ർ​ഗീ​സ് (16) ആ​ണ് സ​ഹാ​യം തേ​ടു​ന്ന​ത്. ബ്ലഡ് കാ​ൻ​സ​ർ ബാ​ധി​ച്ച് കോ​ഴി​ക്കോ​ട് എം.​വി.​ആ​ർ കാ​ൻ​സ​ർ ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ടി​ൽ ചി​കി​ത്സ​യി​ലാ​ണ്. മ​ജ്ജ​മാ​റ്റി​വ​യ്ക്ക​ൽ ശ​സ്ത്ര​ക്രി​യ​യാ​ണ് ഡോ​ക്ട​ർ നി​ർ​ദേശി​ച്ചി​ട്ടു​ള്ള​ത്. ചി​കി​ത്സ​ക്ക് 50 ല​ക്ഷം രൂ​പ​യോ​ളം ചെല​വ് വ​രും.

ഓ​ട്ടോ ഡ്രൈ​വ​റാ​യ കു​ട്ടി​യു​ടെ പി​താ​വ് സ്വ​ന്തം ഓ​ട്ടോ വി​റ്റും മ​റ്റു​ള്ള​വ​രു​ടെ സ​ഹാ​യ​ത്താ​ലു​മാ​ണ് ക​ഴി​ഞ്ഞ മൂന്നു വ​ർ​ഷ​മാ​യി ചി​കി​ത്സ നടത്തി​യ​ത്. ഉ​ദാ​ര​മ​തി​ക​ളു​ടെ സ​ഹാ​യം ഉ​ണ്ടാ​യാ​ൽ മാ​ത്ര​മേ ഇ​ത്ര​യും വ​ലി​യ തു​ക സ​മാ​ഹ​രി​ക്കാ​ൻ ക​ഴി​യൂ. ഇ​തി​നാ​യി സ​നീ​ഷ് കു​മാ​ർ ജോ​സ​ഫ് എം​എ​ൽ​എ ര​ക്ഷാ​ധി​കാ​രി​യായി ചി​കി​ത്സാ സ​ഹാ​യ നി​ധി സം​യു​ക്ത അ​ക്കൗ​ണ്ട് ഫെ​ഡ​റ​ൽ ബാ​ങ്ക് പോ​ട്ട ശാ​ഖ​യി​ൽ രൂ​പ​വ​ത്ക​രി​ച്ചി​ട്ടു​ണ്ട്.

അ​ക്കൗ​ണ്ട് ന​മ്പ​ർ: 17080100085110
ഐ.​എ​ഫ്.​എ​സ്‌.​സി കോ​ഡ്: FDRL0001708
UPI ഐ​ഡി: varghesemd1@fbl

Tags : Nattuvishesham DistrictNews DeepikaNews seeks help

Recent News

Corehub Up