x
ad
Sat, 8 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ആ​ധു​നി​ക വി​ദ്യാ​ഭ്യാ​സം ല​ഭ്യ​മാ​ക്കു​ക​യാ​ണ് സ​ർ​ക്കാ​രി​ന്‍റെ ല​ക്ഷ്യ​ം: മ​ന്ത്രി എ​ൻ. ഷം​സു​ദ്ദീ​ൻ

വെബ് ഡെസ്ക്
Published: August 8, 2026 02:05 AM IST | Updated: August 8, 2026 02:05 AM IST

മ​തി​ല​കം പു​തി​യ​കാ​വ് പാ​പ്പി​നി​വ​ട്ടം എ​എം​യു​പി സ്കൂ​ളി​ന്‍റെ പ്ലാ​റ്റി​നം ജൂ​ബി​ലി ആ​ഘോ​ഷ​ം വി​ദ്യാ​ഭ്യാ​സ മ​ന്ത്രി അ​ഡ്വ.​എ​ൻ.​ ഷം​സു​ദ്ദീ​ൻ ഉ​ദ്‌​ഘാ​ട​നം ചെ​യ്യു​ന്നു.

മ​തി​ല​കം : ലോ​കം അ​തി​വേ​ഗം മാ​റി​ക്കൊ​ണ്ടി​രി​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ അ​തി​ന​നു​സ​രി​ച്ചു​ള്ള ആ​ധു​നി​ക വി​ദ്യാ​ഭ്യാ​സം സ്കൂ​ൾ ത​ല​ത്തി​ൽ ത​ന്നെ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് ല​ഭ്യ​മാ​ക്കു​ക​യാ​ണ് സ​ർ​ക്കാ​രി​ന്‍റെ ല​ക്ഷ്യ​മെ​ന്ന് വി​ദ്യാ​ഭ്യാ​സ മ​ന്ത്രി അ​ഡ്വ.​എ​ൻ.​ഷം​സു​ദ്ദീ​ൻ പ​റ​ഞ്ഞു.​ മ​തി​ല​കം പു​തി​യ​കാ​വ് പാ​പ്പി​നി​വ​ട്ടം എ​എം​യു​പി സ്കൂ​ളി​ന്‍റെ പ്ലാ​റ്റി​നം ജൂ​ബി​ലി ആ​ഘോ​ഷ​വും, പൂ​ർ​വ വി​ദ്യാ​ർ​ഥി സം​ഗ​മ​വും ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു മ​ന്ത്രി.

സ​ർ​ക്കാ​രി​ന്‍റെ നൂ​റു​ദി​ന ക​ർ​മപ​രി​പാ​ടി​യു​ടെ ഭാ​ഗ​മാ​യി വി​ദ്യാ​ഭ്യാ​സ മേ​ഖ​ല​യി​ൽ വി​വി​ധ നൂ​ത​ന പ​ദ്ധ​തി​ക​ൾ ന​ട​പ്പാ​ക്കും. വി​ദ്യാ​ർ​ഥി​ക​ളു​ടെ പ​ഠ​ന നി​ല​വാ​രം മെ​ച്ച​പ്പെ​ടു​ത്തു​ന്ന​തി​നും ആ​ധു​നി​ക സാ​ങ്കേ​തി​ക​വി​ദ്യ​ക​ളു​മാ​യി പ​രി​ച​യ​പ്പെ​ടു​ത്തു​ന്ന​തി​നു​മാ​യി ‘ഡി​ജി​റ്റ​ൽ സ്ക്വ​യ​ർ’, ‘അ​റൈ​സ്’ തു​ട​ങ്ങി​യ പ​ദ്ധ​തി​ക​ൾ ന​ട​പ്പാ​ക്കുമെന്നും മ​ന്ത്രി പ​റ​ഞ്ഞു.

ച​ട​ങ്ങി​ൽ സം​ഘാ​ട​ക സ​മി​തി ചെയർമാൻ സു​ബൈ​ർ കാ​ക്ക​ശേ​രി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. മു​ൻ എം​എ​ൽ​എ ഇ.​ടി.​ടൈ​സ​ൺ മാ​സ്റ്റ​ർ മു​ഖ്യാ​തി​ഥി​യാ​യി. സീ​ഷോ​ർ ഗ്രൂ​പ്പ് എം​ഡി മു​ഹ​മ്മ​ദാ​ലി,സ്കൂ​ൾ മാ​നേ​ജ​ർ എം.​കെ.​സൈ​ഫു​ദ്ദീ​ൻ, വാ​ർ​ഡ് മെ​മ്പ​ർ ആ​ർ.​എം.​ജ​ലീ​ൽ, പി​ടി​എ പ്ര​സി​ഡ​ന്‍റ് ഡോ.​ശാ​ഖി സ​ന്ദീ​പ്, എം​പി​ടി​എ പ്ര​സി​ഡ​ന്‍റ് അ​നി​ത ജി​നി​ൽ, പൂ​ർ​വ വി​ദ്യാ​ർ​ഥി സം​ഘ​ട​ന പ്ര​സി​ഡ​ന്‍റ് മു​ഹ​മ്മ​ദ്‌ ഇ​ഖ്ബാ​ൽ കാ​ക്ക​ശേ​രി, പൂ​ർ​വ അ​ധ്യാ​പ​ക സം​ഘ​ട​ന പ്ര​സി​ഡ​ന്‍റ് കെ.​കെ.​ക​മ​ലാ​വ​തി, പ്ര​ധാ​ന​ധ്യാ​പ​ക​ൻ വി.​എ.​മു​ഹ​മ്മ​ദ്‌ റാ​ഫി, പ്രോ​ഗ്രാം ക​മ്മി​റ്റി ക​ൺ​വീ​ന​ർ എം.​എ.​ഷാ​ഹി​ർ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.

Tags : Nattuvishesham DistrictNews DeepikaNews

Recent News

Corehub Up