x
ad
Sat, 8 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

വി.​കെ. ഇ​ബ്രാ​ഹിം കു​ഞ്ഞ് എ​ക്സ​ല​ൻ​സ് അ​വാ​ർ​ഡ് വി​ത​ര​ണം നാ​ളെ

വെബ് ഡെസ്ക്
Published: August 8, 2026 02:46 AM IST | Updated: August 8, 2026 02:46 AM IST

പ്രതീകാത്മക ചിത്രം

ക​ള​മ​ശേ​രി: ഉ​ണ​ർ​വ് വി​ദ്യാ​ഭ്യാ​സ പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി ഉ​ന്ന​ത വി​ജ​യം നേ​ടി​യ ക​ള​മ​ശേ​രി മ​ണ്ഡ​ല​ത്തി​ലെ വി​ദ്യാ​ർ​ഥി​ക​ളെ ആ​ദ​രി​ക്കും. 2011-ൽ ​ഉ​ണ​ർ​വ് വി​ദ്യാ​ഭ്യാ​സ പ​ദ്ധ​തി​യു​ടെ തു​ട​ർ​ച്ച​യാ​യാ​ണ് മു​ൻ മ​ന്ത്രി​യും, എം​എ​ൽ​എ യു​മാ​യി​രു​ന്ന വി.​കെ. ഇ​ബ്രാ​ഹിം കു​ഞ്ഞി​ന്‍റെ സ്മ​ര​ണാ​ർ​ഥ​മാ​ണ് വി​ദ്യാ​ർ​ഥി​ക​ൾ​ക്കു​ള്ള​ പു​ര​സ്കാ​രം ഏ​ർ​പ്പെ​ടു​ത്തി​യ​ത്.

ക​ള​മ​ശേ​രി ടൗ​ൺ ഹാ​ളി​ൽ നാ​ളെ രാ​വി​ലെ 10ന് ​മു​ഖ്യ​മ​ന്ത്രി വി.​ഡി. സ​തീ​ശ​ൻ ച​ട​ങ്ങ് ഉ​ദ്ഘാ​ട​നം ചെ​യ്യും. മ​ന്ത്രി വി.​ഇ. അ​ബ്ദു​ൾ ഗ​ഫൂ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. എം​പി​മാ​രാ​യ ഹൈ​ബി ഈ​ഡ​ൻ, ഹാ​രീ​സ് ബീ​രാ​ൻ, ജി​ല്ല ക​ള​ക്ട​ർ ജി. ​പ്രി​യ​ങ്ക, ന​ഗ​ര​സ​ഭാ ചെ​യ​ർ​പേ​ഴ്സ​ൺ ജ​മാ​ൽ മ​ണ​ക്കാ​ട​ൻ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ക്കു​മെ​ന്ന് മ​ന്ത്രി വി.​ഇ. അ​ബ്ദു​ൾ ഗ​ഫൂ​ർ പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ അ​റി​യി​ച്ചു.

Tags : Nattuvishesham DistrictNews DeepikaNews Award

Recent News

Corehub Up