x
ad
Sat, 8 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പു​റ്റിം​ഗ​ല്‍ വെ​ടി​ക്കെ​ട്ട് ദുരന്ത കേസ്: വിചാരണ തുടരുന്നു

വെബ് ഡെസ്ക്
Published: August 8, 2026 02:51 AM IST | Updated: August 8, 2026 02:51 AM IST

പ്രതീകാത്മക ചിത്രം

കൊ​ല്ലം: പ​ര​വൂ​ര്‍ പു​റ്റിം​ഗ​ല്‍ ദേ​വീ​ക്ഷേ​ത്ര വെ​ടി​ക്കെ​ട്ട് ദു​ര​ന്ത കേ​സി​ന്റെ വി​ചാ​ര​ണ കൊ​ല്ലം കോ​ട​തി​യി​ല്‍ തു​ട​രു​ന്നു. വി​ചാ​ര​ണ​യു​ടെ ഭാ​ഗ​മാ​യി 18-ാം സാ​ക്ഷി​യാ​യ കു​റു​മ​ണ്ട​ല്‍ അ​യ​ണി​വി​ള പൗ​ര്‍​ണ​മി​യി​ല്‍ സു​ധീ​ഷി​നെ 15-ാം സാ​ക്ഷി​യാ​യി പു​റ്റിം​ഗ​ല്‍ കേ​സ് പ​രി​ഗ​ണി​ക്കു​ന്ന ഒ​ഡ്ജി എം.​സി. ആ​ന്‍റ​ണി മു​മ്പാ​കെ വി​സ്ത​രി​ച്ചു.
ക​ഴി​ഞ്ഞ ഒ​മ്പ​ത് വ​ര്‍​ഷ​ങ്ങ​ളാ​യി ക്ഷേ​ത്ര​ത്തി​ല്‍ മ​ത്സ​ര​ക്ക​മ്പം ന​ട​ക്കു​ന്ന​താ​യും ക​മ്പ​പ്പു​ര​യ്ക്ക് സ​മീ​പ​മാ​ണ് ത​ന്‍റെ വീ​ടെ​ന്നും സാ​ക്ഷി മൊ​ഴി ന​ല്‍​കി. ക​മ്പം കൂ​ടു​ത​ല്‍ സൗ​ക​ര്യ​പ്ര​ദ​മാ​യ സ്ഥ​ല​ത്തേ​ക്ക് മാ​റ്റ​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് മു​ന്‍​പ് കൊ​ല്ലം ജി​ല്ലാ ക​ള​ക്ട​ര്‍​ക്ക് പ​രാ​തി ന​ല്‍​കി​യി​രു​ന്ന​താ​യും ഇ​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ല്‍ വീ​ടി​ന് 200 മീ​റ്റ​ര്‍ അ​ക​ലെ മാ​ത്ര​മേ ക​മ്പം ന​ട​ത്താ​വൂ എ​ന്ന് നി​ബ​ന്ധ​ന വ​ച്ചി​രു​ന്നെ​ങ്കി​ലും ക്ഷേ​ത്ര​ക​മ്മി​റ്റി​ക്കാ​ര്‍ അ​ത് പാ​ലി​ച്ചി​ല്ലെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി.

ക​മ്പ​സ്ഥ​ല​ത്തി​ന് സ​മീ​പ​മു​ള്ള പ​ങ്ക​ജാ​ക്ഷി എ​ന്ന സ്ത്രീ​യു​ടെ പ​രാ​തി​യെ തു​ട​ര്‍​ന്ന് 2016-ല്‍ ​ക​മ്പ​ത്തി​ന് അ​നു​മ​തി ല​ഭി​ച്ചി​രു​ന്നി​ല്ല. എ​ന്നാ​ല്‍ അ​നു​മ​തി​യി​ല്ലാ​തെ ക​മ്മി​റ്റി​ക്കാ​ര്‍ ക​മ്പം ന​ട​ത്തു​ക​യാ​യി​രു​ന്നു. വെ​ടി​ക്കെ​ട്ടി​നി​ടെ അ​മി​ട്ടു​ക​ള്‍ ഉ​യ​ര​ത്തി​ല്‍ പോ​കാ​തെ ത​റ​നി​ര​പ്പി​ല്‍ ത​ന്നെ പൊ​ട്ടു​ക​യും ക​മ്പ​ക്കാ​ര്‍ നി​ര​നി​ര​യാ​യി കൊ​ണ്ടു​വ​ന്ന അ​മി​ട്ടു​ക​ളി​ല്‍ തീ​പ്പൊ​രി വീ​ണ് അ​പ​ക​ടം സം​ഭ​വി​ക്കു​ക​യു​മാ​യി​രു​ന്നു. ക​മ്പ​ക്കാ​രു​ടെ വീ​ഴ്ച മൂ​ല​മാ​ണ് വ​ന്‍ ദു​ര​ന്ത​മു​ണ്ടാ​യ​തെ​ന്നും കെ​ട്ടി​ട​ങ്ങ​ള്‍​ക്കും കെ​എ​സ്ഇ​ബി ട്രാ​ന്‍​സ്‌​ഫോ​ര്‍​മ​റി​നും നാ​ശ​ന​ഷ്‌ടം സം​ഭ​വി​ച്ച​തെ​ന്നും സാ​ക്ഷി മൊ​ഴി ന​ല്‍​കി.

അ​തേ​സ​മ​യം, കേ​സി​ല്‍ സാ​ക്ഷി​ക​ളാ​യി വി​സ്ത​രി​ച്ച ക്ഷേ​ത്ര​ത്തി​ലെ സെ​ക്യൂ​രി​റ്റി ജീ​വ​ന​ക്കാ​രാ​യ കാ​പ്പി​ല്‍ സ്വ​ദേ​ശി ബ്ര​ഹ്മാ​ന​ന്ദ​ന്‍, ബാ​ബു എ​ന്നി​വ​ര്‍ കോ​ട​തി​യി​ല്‍ കൂ​റു​മാ​റി. ക​ള​ക്ട​റു​ടെ അ​നു​മ​തി ഇ​ല്ലെ​ങ്കി​ലും മ​ത്സ​ര​ക്ക​മ്പം ന​ട​ത്താ​ന്‍ ക്ഷേ​ത്ര​ക​മ്മി​റ്റി ഓ​ഫീ​സി​ല്‍ യോ​ഗം ചേ​ര്‍​ന്ന് തീ​രു​മാ​നി​ച്ചി​രു​ന്നു​വെ​ന്ന പോ​ലീ​സി​ന് ന​ല്‍​കി​യ മൊ​ഴി​യെ​ക്കു​റി​ച്ച് അ​റി​യി​ല്ലെ​ന്നാ​ണ് ഇ​രു​വ​രും കോ​ട​തി​യി​ല്‍ വ്യ​ക്ത​മാ​ക്കി​യ​ത്.
തു​ട​ര്‍​ന്ന് പ്രോ​സി​ക്യൂ​ഷ​ന്‍ അ​പേ​ക്ഷ​പ്ര​കാ​രം ഇ​രു​വ​രെ​യും കൂ​റു​മാ​റി​യ​താ​യി പ്ര​ഖ്യാ​പി​ച്ച് ക്രോ​സ് വി​സ്താ​രം ന​ട​ത്തു​ക​യും പൊലീ​സി​ന് ന​ല്‍​കി​യ മു​ന്‍ മൊ​ഴി​ക​ള്‍ രേ​ഖ​പ്പെ​ടു​ത്തു​ക​യും ചെ​യ്തു.

കേ​സി​ലെ മ​റ്റ് സാ​ക്ഷി​ക​ളാ​യ ശി​വ​പ്ര​സാ​ദ്, ഷി​ബു, നി​മേ​ഷ് എ​ന്നി​വ​രെ 13നും ​സ​ര​സ​മ്മ, സ​ദാ​ന​ന്ദ​ന്‍ എ​ന്നി​വ​രെ 14നും ​വി​സ്ത​രി​ക്കു​ന്ന​തി​നാ​യി കോ​ട​തി സ​മ​ണ്‍​സ് അ​യ​ച്ചു. കേ​സി​ല്‍ പ്രോ​സി​ക്യൂ​ഷ​ന് വേ​ണ്ടി സ്‌​പെ​ഷ​ല്‍ പ​ബ്ലി​ക് പ്രോ​സി​ക്യൂ​ട്ട​ര്‍ കെ.​പി. ജ​ബ്ബാ​ര്‍,അ​മ്പി​ളി ജ​ബ്ബാ​ര്‍ എ​ന്നി​വ​രും പ്ര​തി​ഭാ​ഗ​ത്തി​ന് വേ​ണ്ടി ഓ​ച്ചി​റ എ​ന്‍. അ​നി​ല്‍​കു​മാ​ര്‍, ജി. ​മോ​ഹ​ന്‍ രാ​ജ് തു​ട​ങ്ങി​യ അ​ഭി​ഭാ​ഷ​ക​ര്‍ ഹാ​ജ​രാ​യി.

Tags : Local News Nattuvishesham Puttingal shooting tragedy Trial continues

Recent News

Corehub Up