x
ad
Sat, 8 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഉ​ട​മ​യെ ക​ടി​ച്ചശേ​ഷം ര​ക്ഷ​പ്പെ​ട്ട നാ​യ​യ്ക്ക് പേ​വി​ഷ​ബാ​ധ

വെബ് ഡെസ്ക്
Published: August 8, 2026 02:08 AM IST | Updated: August 8, 2026 02:08 AM IST

പ്രതീകാത്മക ചിത്രം

മാള: ​ഉ​ട​മ​യെ ക​ടി​ച്ച ശേ​ഷം ച​ങ്ങ​ല പൊ​ട്ടി​ച്ച് ര​ക്ഷ​പ്പെ​ട്ട നാ​യ​ക്ക് പേ ​വി​ഷ​ബാ​ധ സ്ഥി​രീ​ക​രി​ച്ചു. ക​ഴി​ഞ്ഞ ദി​വ​സം മാ​ള കു​ന്ന​ത്തു നാ​ടി​ലാ​ണ് സം​ഭ​വം. വീ​ട്ടി​ൽ വ​ള​ർ​ത്തി​യി​രു​ന്ന നാ​യ ഉ​ട​മ​സ്ഥ​നെ ക​ടി​ച്ച​ശേ​ഷം ച​ങ്ങ​ല പൊ​ട്ടി​ച്ച് ര​ക്ഷ​പ്പെ​ട്ടി​രു​ന്നു. തു​ട​ർ​ന്ന് നാ​യ നി​ര​വ​ധി തെ​രു​വ് നാ​യ​ക​ളെ​യും മ​റ്റ് വീ​ടു​ക​ളി​ലെ വ​ള​ർ​ത്തു നാ​യ​ക​ളെ​യും ആ​ക്ര​മി​ച്ച​താ​യി പ​റ​യു​ന്നു.

ഇ​ന്ന​ലെ രാ​വി​ലെ നാ​ട്ടു​കാ​ർ ന​ട​ത്തി​യ തെ​ര​ച്ചി​ലി​ൽ സം​ഭ​വ​സ്ഥ​ല​ത്ത് നി​ന്ന് ര​ണ്ടു കി​ലോ​മീ​റ്റ​ർ അ​ക​ലെ അ​ഷ്ട​മി​ച്ചി​റ മാ​രേ​ക്കാ​ട് സ്വ​ദേ​ശി​യു​ടെ പ​റ​മ്പി​ൽ നാ​യ​യെ അ​വ​ശ​നി​ല​യി​ൽ ക​ണ്ടെ​ത്തി. ഏ​താ​നും മ​ണി​ക്കൂ​റു​ക​ൾ​ക്ക​കം നാ​യ ച​ത്തു.

മ​ണ്ണു​ത്തി​യി​ലെ കേ​ര​ള വെ​റ്റ​റി​ന​റി ആ​ൻ​ഡ് അ​നി​മ​ൽ സ​യ​ൻ​സ​സ് സ​ർ​വ​ക​ലാ​ശാ​ല​യി​ലെ ല​ബോ​റ​ട്ട​റി​യിൽ നടത്തിയ പ​രി​ശോ​ധ​ന​യിൽ നാ​യ​യ്ക്ക് പേ​വി​ഷ​ബാ​ധ സ്ഥി​രീ​ക​രി​ക്കു​ക​യാ​യി​രു​ന്നു. നാ​യ ക​ടി​ച്ച​തോ സ​മ്പ​ർ​ക്ക​ത്തി​ൽ വ​ന്ന​തോ ആ​യ ആ​ളു​ക​ളും ആ​ക്ര​മ​ണ​ത്തി​നി​ര​യാ​യ മ​റ്റ് വ​ള​ർ​ത്തു​നാ​യ​ക​ളു​ടെ​യും ഉ​ട​മ​ക​ളും ആ​രോ​ഗ്യ-​മൃ​ഗ​സം​ര​ക്ഷ​ണ വ​കു​പ്പി​ന്റെ നി​ർ​ദേ​ശ​ങ്ങ​ൾ ക​ർ​ശ​ന​മാ​യി പാ​ലി​ക്ക​ണ​മെ​ന്ന് അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.

Tags : Nattuvishesham DistrictNews DeepikaNews Dog

Recent News

Corehub Up