ഫോര്ട്ട് വാര്ഡിലെ റോഡരികിലെ അപകടക്കെണിയായ കുഴി.
നെയ്യാറ്റിന്കര : കുടിവെള്ള വിതരണ പദ്ധതിയുടെ ഭാഗമായ പൈപ്പുകള് സ്ഥാപിക്കുന്നതിനായി എടുത്ത കുഴി ശരിയായി മൂടാത്തതിനാല് യാത്രക്കാര്ക്ക് ആശങ്ക. അപകട സാധ്യത ഒഴിവാക്കാന് ബന്ധപ്പെട്ട അധികൃതര് ഉചിതമായ നടപടി സ്വീകരിക്കണമെന്നും യാത്രക്കാര് ആവശ്യപ്പെട്ടു.
നെയ്യാറ്റിന്കര ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിനു സമീപത്തെ ഫോര്ട്ട് വാര്ഡില് ഈയിടെ പുതിയ കുടിവെള്ള വിതരണ പദ്ധതിയുടെ ഭാഗമായി പൈപ്പുകള് സ്ഥാപിക്കാന് കുഴികള് എടുത്തിരുന്നു. എന്നാല് വാട്ടര് അഥോറിറ്റിയും പിഡബ്ല്യു ഡി യും തമ്മിലുള്ള ചില സാങ്കേതിക തര്ക്കത്താല് പണി പൂര്ത്തിയാക്കാതെ കുഴി മൂടി. അതേ സമയം റോഡരികിലെ കുഴി എല്ലായിടത്തും അപകടരഹിതമായി മൂടിയിട്ടില്ലായെന്ന് നാട്ടുകാര് ആരോപിച്ചു.
ഈ റോഡിലൂടെയാണ് സമീപത്തെ സ്വദേശാഭിമാനി സ്മാരക ഗവ. ടൗണ് എല്പി സ്കൂളിലെ വിദ്യാര്ഥികള് ഉള്പ്പെടെ നൂറു കണക്കിനു പേര് കാല്നടയായും വാഹനങ്ങളിലും വന്നുപോകുന്നത്. പൊതുവേ വീതി കുറഞ്ഞ പാതയിലെ ഈ അപകടക്കെണിക്ക് പരിഹാരം കാണണമെന്ന് യാത്രക്കാര് ആവശ്യപ്പെട്ടു.
Tags : Local News Nattuvishesham Passengers authorities