x
ad
Sat, 8 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

എ​ന്‍റെ പ​ട്ട് എ​ന്‍റെ അ​ഭി​മാ​നം പ​ദ്ധ​തി: ഫീ​ൽ​ഡ് ഡേ ​സം​ഘ​ടി​പ്പി​ച്ചു

വെബ് ഡെസ്ക്
Published: August 8, 2026 01:09 AM IST | Updated: August 8, 2026 01:09 AM IST

പ്രതീകാത്മക ചിത്രം

അ​ഗ​ളി: എ​ന്‍റെ പ​ട്ട് എ​ന്‍റെ അ​ഭി​മാ​നം പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി പ​ട്ടു​നൂ​ൽ​പ്പു​ഴു വ​ള​ർ​ത്ത​ൽ ക​ർ​ഷ​ക​ർ​ക്കാ​യി പു​തൂ​ർ ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ വെ​ള്ള​മാ​രി​യി​ൽ ഫീ​ൽ​ഡ് ഡേ ​സം​ഘ​ടി​പ്പി​ച്ചു.

പ​ട്ടു​നൂ​ൽ​പ്പു​ഴു ആ​രോ​ഗ്യ​ക​ര​മാ​യ വ​ള​ർ​ച്ച, പ​രി​പാ​ല​നം, താ​പ​നി​ല​യും ഈ​ർ​പ്പ​വും നി​ല​നി​ർ​ത്തേ​ണ്ട​തി​ന്‍റെ പ്രാ​ധാ​ന്യം, മോ​ൾ​ട്ടിം​ഗ് ഘ​ട്ട​ത്തി​ലെ പ​രി​ച​ര​ണം എ​ന്നി​വ​യി​ൽ ശാ​സ്ത്രീ​യ​പ്രാ​യോ​ഗി​ക പ​രി​ശീ​ല​നം ന​ൽ​കി.

ക​ർ​ഷ​ക​ർ നേ​രി​ട്ട് വി​ള​വെ​ടു​പ്പി​ൽ പ​ങ്കാ​ളി​ക​ളാ​യി സം​ശ​യ​നി​വാ​ര​ണ​വും ന​ട​ത്തി.
ക​ർ​ഷ​ക​നാ​യ അ​ബ്ദു​ൾ ഖാ​ദ​റി​ന്‍റെ കൃ​ഷി​യി​ട​ത്തി​ൽ ന​ട​ന്ന പ​രി​പാ​ടി​യി​ൽ അ​ട്ട​പ്പാ​ടി ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് ഈ​ശ്വ​രി രേ​ശ​ൻ, വി​ക​സ​ന സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​പേ​ഴ്സ​ണ്‍ ശി​വ​കു​മാ​ർ, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി കെ.​ഷി​ബു, എ​സ്എ​സ്പി​സി ശാ​സ്ത്ര​ജ്ഞ എം. ​ശ്യാ​മ​ള, എം​ആ​ർ​എം​എ 2.0 ജി​ല്ലാ നോ​ഡ​ൽ ഓ​ഫീ​സ​ർ എ. ​മു​ഹ​മ്മ​ദ് മ​ൻ​സൂ​ർ, ശാ​സ്ത്ര​ജ്ഞ ഡോ. ​ശ​ര​ണ്യ, ക​ർ​ഷ​ക​ർ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.

Tags : Nattuvishesham DistrictNews DeepikaNews My Silk

Recent News

Corehub Up