പ്രതീകാത്മക ചിത്രം
ചാലക്കുടി: എലിഞ്ഞിപ്ര സാമൂഹ്യാരോഗ്യകേന്ദ്രത്തിൽ കിടത്തി ചികിത്സക്ക് സൗകര്യം ഉണ്ടെങ്കിലും നടപ്പിലാക്കുന്നില്ല. 18 പേരെ കിടത്തി ചികിത്സിക്കാൻ ഇവിടെ സൗകര്യമുണ്ടെങ്കിലും രാവിലെ ഒന്‍പതു മുതല്‍ വൈകീട്ട് 5.30 വരെയുള്ള ഒപി യില്‍ മാത്രമാണ് ചികിത്സ.
സൂപ്രണ്ടടക്കം അഞ്ച് ഡോക്ടര്‍മാര്‍ ഇവിടെയുണ്ട്. എന്നാല്‍ ഭൂരിഭാഗം ദിവസങ്ങളിലും മൂന്നില്‍ കൂടുതല്‍ ഡോക്ടര്‍മാരുടെ സേവനമുണ്ടാകാറില്ല. 300 ഓളം പേരാണ് പ്രതിദിനം ഇവിടത്തെ ഒപിയിലെത്തുന്നത്. ചികിത്സ തേടിയെത്തുന്നവരുടെ എണ്ണത്തില്‍ വര്ധനവുണ്ടാകുന്നതനുസരിച്ചുള്ള സേവനങ്ങള്‍ ഇവിടെ ലഭ്യമാക്കാന്‍ നടപടിയുണ്ടാകുന്നില്ല. രാത്രികാലങ്ങളില്‍ ഡോക്ടറുടെ സേവനം വേണമെന്നാവശ്യവും പരിഗണിച്ചിട്ടില്ല. ആദിവാസികളടക്കം നിര്‍ധനരായ നൂറുകണക്കിനാളുകള്‍ ആശ്രയിക്കുന്ന ആരോഗ്യ കേന്ദ്രമാണിത്.
കിടത്തി ചികിത്സ ആരംഭിക്കുക, രാത്രികാലങ്ങളില്‍ ഡോക്ടര്‍മാരുടെ സേവനം ഉറപ്പുവരുത്തുക തുടങ്ങിയവയാണ് നാട്ടുകാരുടെ ആവശ്യം.