മാർ റെമീജിയോസ് ഇഞ്ചനാനിയിൽ അനുസ്മരണ പ്രഭാഷണം നടത്തുന്നു
കോഴിക്കോട്: നിസ്വാർഥ സേവനത്തിന്റെ മഹനീയ മാതൃകയായിരുന്ന സെബാസ്റ്റ്യൻ വളവനാനിക്കലിന്റെ വേർപാട് തീരാനഷ്ടമെന്ന് താമരശേരി ബിഷപ് മാർ റെമീജിയോസ് ഇഞ്ചനാനിയിൽ. തന്റെ വലതുകൈ ചെയ്യുന്നത് ഇടതുകൈ അറിയരുത് എന്ന ദൈവീക ചിന്തയോടെ പ്രവർത്തിച്ച സെബാസ്റ്റ്യൻ വളവനാനിക്കലിന്റെ കാരുണ്യപ്രവർത്തനങ്ങൾ കാലമെത്രകഴിഞ്ഞാലും സ്മരിക്കപ്പെടുമെന്നും അദ്ദേഹം സൂചിപ്പിച്ചു. താമരശേരി പൗരാവലി സംഘടിപ്പിച്ച സെബാസ്റ്റ്യൻ വളവനാനിക്കൽ അനുശോചന യോഗത്തിൽ അനുസ്മരണ പ്രഭാഷണം നടത്തുകയായിരുന്നു ബിഷപ്.
മാർ സെബാസ്റ്റ്യൻ മങ്കുഴിക്കരി ഫൗണ്ടേഷൻ ചാരിറ്റബിൾ ട്രസ്റ്റ് ചെയർമാൻ സി.ടി. ടോം അധ്യക്ഷനായി. ട്രസ്റ്റ് മുൻ ചെയർമാൻ മാർട്ടിൻ തോമസ് അനുശോചന പ്രമേയം അവതരിപ്പിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അംബിക മംഗലത്ത്, താമരശേരി പഞ്ചായത്ത് പ്രസിഡന്റ് റസീന സിയാലി, മേരി മാതാ കത്തീഡ്രൽ വികാരി ഫാ. തോമസ് ചിലമ്പിക്കുന്നേൽ, ഫാ. സന്തോഷ് ചുവപ്പുങ്കൽ, ബ്ലോക്ക് അംഗം ഗിരീഷ് കുമാർ, പഞ്ചായത്ത് അംഗം ബിന്ദു ആനന്ദ്, ടി.ആർ.ഒ. കുട്ടൻ, പി.ടി. ബാപ്പു, പ്രഭാകരൻ നമ്പ്യാർ, യൂസഫ് ഹാജി, തോമസ് മാത്യു, കെ.എം. മസൂദ്, പ്രൊവിൻഷ്യൽ സി. ആനീസ്, സിസ്റ്റർ ലിസ്യൂ സിഎംസി, വിജോഷ് കെ. ജോസ്, ഷാജി വളവനാനിക്കൽ, ഗ്രേസി രാജൻ, റെജി ജോസഫ്, എൻ.കെ. ജോസഫ് എന്നിവർ പ്രസംഗിച്ചു.