x
ad
Mon, 14 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

വ​ട​ക​ര​യി​ല്‍ ലി​ങ്ക് റോ​ഡി​ലെ സ​ര്‍​വീ​സ് മാ​റ്റം; ബ​സ് തൊ​ഴി​ലാ​ളി​ക​ള്‍ സ​മ​ര​ത്തി​ന്

വെബ് ഡെസ്ക്
Published: September 14, 2026 02:13 AM IST | Updated: September 14, 2026 02:13 AM IST

വ​ട​ക​ര: വ​ട​ക​ര​യി​ല്‍ നി​ന്ന് കൊ​യി​ലാ​ണ്ടി, പ​യ്യോ​ളി-​പേ​രാ​മ്പ്ര, കൊ​ളാ​വി​പ്പാ​ലം ഭാ​ഗ​ത്തേ​ക്ക് സ​ര്‍​വീ​സ് ന​ട​ത്തു​ന്ന സ്വ​കാ​ര്യ ബ​സു​ക​ള്‍ ലി​ങ്ക് റോ​ഡി​നു പ​ക​രം ഇ​ന്ന് മു​ത​ല്‍ പ​ഴ​യ സ്റ്റാ​ൻ​ഡി​ലേ​ക്ക് മാ​റ്റാ​നു​ള്ള തീ​രു​മാ​ന​ത്തി​നെ​തി​രേ ബ​സ് തൊ​ഴി​ലാ​ളി യൂ​ണി​യ​നു​ക​ളു​ടെ സം​യു​ക്ത യോ​ഗം സ​മ​രം പ്ര​ഖ്യാ​പി​ച്ചു. തീ​രു​മാ​നം പു​നഃ​പ​രി​ശോ​ധി​ക്ക​ണ​മെ​ന്ന് യോ​ഗം ആ​വ​ശ്യ​പ്പെ​ട്ടു.

തി​ങ്ക​ളാ​ഴ്ച മു​ത​ല്‍ ബ​സ് സ​ര്‍​വീ​സ് പ​ഴ​യ സ്റ്റാ​ൻ​ഡി​ലേ​ക്ക് മാ​റ്റു​ക​യാ​ണെ​ങ്കി​ല്‍ ഈ ​റൂ​ട്ടു​ക​ളി​ലെ ബ​സ് സ​ര്‍​വീ​സ് നി​ര്‍​ത്തി​വ​യ്ക്കാ​ന്‍ നി​ര്‍​ബ​ന്ധി​ത​മാ​വു​മെ​ന്നും തു​ട​ര്‍​ന്നും പ്ര​ശ്‌​ന​ത്തി​ന് പ​രി​ഹാ​രം ആ​യി​ല്ലെ​ങ്കി​ല്‍ 17 മു​ത​ല്‍ താ​ലൂ​ക്കി​ല്‍ സ​മ​രം വ്യാ​പി​പ്പി​ക്കു​മെ​ന്നും സം​യു​ക്ത യോ​ഗം വ്യ​ക്ത​മാ​ക്കി.

ലി​ങ്ക് റോ​ഡി​ല്‍ നി​ന്ന് സ​ര്‍​വീ​സ് ന​ട​ത്തു​ന്ന സ​മ​യ​ത്ത് ഗ​താ​ഗ​ത കു​രു​ക്കി​ന് വ​ലി​യ കു​റ​വു​ണ്ടാ​യി​രു​ന്നു എ​ന്ന​ത് എ​ല്ലാ​വ​രും സ​മ്മ​തി​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ല്‍ ഈ ​മാ​റ്റം ന​ട​പ്പി​ലാ​ക്കാ​ന്‍ ധൃ​തി കൂ​ട്ടു​ന്ന​ത് ആ​രെ പ്രീ​തി​പ്പെ​ടു​ത്താ​ന്‍ വേ​ണ്ടി​യാ​ണെ​ന്ന് അ​ധി​കാ​രി​ക​ള്‍ വ്യ​ക്ത​മാ​ക്ക​ണ​മെ​ന്നു യോ​ഗം ആ​വ​ശ്യ​പ്പെ​ട്ടു.

2018 മു​ത​ല്‍ എ​ട്ടു വ​ര്‍​ഷം ലി​ങ്ക് റോ​ഡി​ല്‍ നി​ന്ന് സ​ര്‍​വീ​സ് ന​ട​ത്തി​യ ബ​സു​ക​ള്‍ ഇ​പ്പോ​ള്‍ എ​ന്‍​എ​ച്ചി​ലെ സ​ര്‍​വീ​സ് റോ​ഡ് നി​ര്‍​മാ​ണ​ത്തി​ലെ അ​നാ​സ്ഥ കാ​ര​ണം അ​നു​ഭ​വ​പ്പെ​ടു​ന്ന ഗ​താ​ഗ​ത സ്തം​ഭ​ന​ത്തി​ട​യി​ല്‍ പു​തി​യ മാ​റ്റം ന​ട​പ്പി​ലാ​ക്കു​ന്ന​ത് ആ​ര്‍​ക്ക് വേ​ണ്ടി​യാ​ണെ​ന്നും എ​ന്തി​ന് വേ​ണ്ടി​യാ​ണെ​ന്നും അ​റി​യു​വാ​ന്‍ തൊ​ഴി​ലാ​ളി​ക​ള്‍​ക്ക് താ​ത്പ​ര്യ​മു​ണ്ട്. പ​ണി​മു​ട​ക്കു കാ​ര​ണം പൊ​തു​ജ​ന​ങ്ങ​ള്‍​ക്ക് ഉ​ണ്ടാ​കു​ന്ന ബു​ദ്ധി​മു​ട്ടി​ന് അ​ധി​കാ​രി​ക​ള്‍ മാ​ത്ര​മാ​ണ് ഉ​ത്ത​ര​വാ​ദി​ക​ളെ​ന്നും യോ​ഗം വ്യ​ക്ത​മാ​ക്കി. എം. ​ബാ​ല​കൃ​ഷ്ണ​ന്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

എ. ​സ​തീ​ശ​ന്‍, അ​ഡ്വ. ഇ. ​നാ​രാ​യ​ണ​ന്‍ നാ​യ​ര്‍, വി​നോ​ദ് ചെ​റി​യ​ത്ത്, മ​ട​പ്പ​ള്ളി മോ​ഹ​ന​ന്‍, പി. ​സ​ജീ​വ് കു​മാ​ര്‍, കെ. ​പ്ര​കാ​ശ​ന്‍, മ​ജീ​ദ് അ​റ​ക്കി​ലാ​ട്, ബാ​ബു ന​രി​പ്പ​റ്റ, ഇ. ​പ്ര​ദീ​പ്കു​മാ​ര്‍ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.

 

Tags : NattuVishasham DistrictNews bus workers

Recent News

Corehub Up