സീതാറാം യെച്ചൂരിയുടെ രണ്ടാമത് ചരമ വാര്‍ഷിക അനുസ്മരണം
ചവറ: സിപിഎം മുന്‍ ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ ചരമവാര്‍ഷിക ദിനാചരണത്തിന്റെ ഭാഗമായി ഏരിയ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ഇടപ്പള്ളിക്കോട്ടയില്‍ അനുസ്മരണ യോഗം സംഘടിപ്പിച്ചു. സംസ്ഥാന കമ്മിറ്റി അംഗം കെ.വരദരാജന് യോഗം ഉദ്ഘാടനം ചെയ്തു.
ഏരിയ സെക്രട്ടറി ആര്. രവീന്ദ്രന് അധ്യക്ഷനായി. ഏരിയ കമ്മിറ്റി അംഗം ആര്. സുരേന്ദ്രന് പിള്ള സ്വാഗതം പറഞ്ഞു. നേതാക്കളായ കെ. മോഹനക്കുട്ടന്, വി. മധു, പി.ആര്. രജിത്ത്, രാജമ്മ ഭാസ്കരന്, എന്‍. വിക്രമകുറുപ്പ്, എസ്. അനില്‍, എം.വി. പ്രസാദ്, സി. രതീഷ്, എല്‍. വിജയന്‍നായര്‍, കെ.എ. നിയാസ്, ജെ. ജോയി, ബാജി സേനാധിപന്, അഹമ്മദ് മന്‍സൂര്‍ എന്നിവര്‍ പ്രസംഗിച്ചു.