തൃശൂർ: പൂങ്കുന്നം പുഷ്പഗിരി ശ്രീ സീതാരാമസ്വാമി ക്ഷേത്രത്തിൽ നാളെമുതൽ 18 വരെ ഒന്പതുദിവസം നീണ്ടുനിൽക്കുന്ന വസന്തോത്സവം സംഘടിപ്പിക്കും. ആഘോഷത്തിന്റെ ഭാഗമായി ദിവസവും വൈകീട്ട് 6.30 മുതൽ അതിവിപുലമായ സംഗീതപരിപാടികൾ സംഘടിപ്പിച്ചിട്ടുണ്ട്.
ക്ഷേത്ര മതിൽക്കെട്ടിനകത്തു പ്രത്യേകം തയാറാക്കുന്ന വേദിയിലാണ് പരിപാടികൾ സംഘടിപ്പിക്കുന്നത്. ഇക്കൊല്ലം വസന്തോത്സവത്തിനു ദക്ഷിണഭാരതത്തിലെ പ്രശസ്തരും പ്രഗത്ഭരുമായ കലാകാര·ന്മാർ പരിപാടികളിൽ പങ്കെടുക്കാനെത്തും.
വസന്തോത്സവത്തിന്റെ ഉദ്ഘാടനം നാളെ വൈകീട്ട് 6.15നു ജില്ലാ കളക്ടർ ശിഖ സുരേന്ദ്രൻ നിർവഹിക്കും. തുടർന്ന് രാഹുൽ വെള്ളാളിന്റെ സംഗീതക്കച്ചേരി. 11നു രഞ്ജനി വസുകി, 12നു സ്പൂർത്തി റാവു, 14നു ബാംഗ്ലൂർ ബ്രദേഴ്സ് (എം.ബി. ഹരിഹരൻ ആൻഡ് എസ്. അശോക്), 15ന് എസ്. മഹതി, 16നു സിദ്ദ് ശ്രീരാം, 18നു സിക്കിൾ ഗുരുചരൻ എന്നിവർ സംഗീതക്കച്ചേരി അവതരിപ്പിക്കും. 13നു രാജേഷ് വൈദ്യയുടെ വീണക്കച്ചേരി, 17നു സിനിമാതാരം റാനിയ റാണയുടെ ഭരതനാട്യം എന്നിവയുണ്ടാകും. സംഗീത-നൃത്ത പരിപാടികൾക്കു പ്രവേശനം സൗജന്യമായിരിക്കുമെന്നു ഭാരവാഹികൾ അറിയിച്ചു.
കല്യാണ് ജ്വല്ലേഴ്സ്, കല്യാണ് സിൽക്സ് എന്നീ സ്ഥാപനങ്ങളാണ് സാംസ്കാരികപരിപാടികൾ സ്പോണ്സർ ചെയ്യുന്നത്.
Tags : Pushpagiri nattuvisheaham local news