x
ad
Mon, 20 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ത​ണ്ണീ​ർ​ത്ത​ട​ത്തി​ന് ചു​റ്റും കു​ള​വ​ട്ടി പി​ടി​പ്പി​ച്ച് സെ​ന്‍റ് തോ​മ​സ് കോ​ള​ജ്


Published: May 9, 2026 12:55 AM IST | Updated: May 9, 2026 12:55 AM IST

പു​തു​ക്കാ​ട് ത​ണ്ണീ​ർ​ത്ത​ട​ത്തി​നു​ചു​റ്റും കു​ള​വ​ട്ടി​മ​ര​ങ്ങ​ൾ വ​ച്ചു​പി​ടി​പ്പി​ക്കു​ന്ന സെ​ന്‍റ് തോ​മ​സ് കോ​ള​ജ് ടീം.

തൃ​ശൂ​ർ: സെ​ന്‍റ് തോ​മ​സ് കോ​ള​ജി​ന്‍റ സ​സ്യ​സം​ര​ക്ഷ​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി പു​തു​ക്കാ​ട് പ്ര​ദേ​ശ​ത്തു ത​ണ്ണീ​ർ​ത്ത​ട​ത്തി​നു​ചു​റ്റും കു​ള​വ​ട്ടി​മ​ര​ങ്ങ​ൾ വ​ച്ചു​പി​ടി​പ്പി​ച്ച് ത​ണ്ണീ​ർ​ത്ത​ട​സം​ര​ക്ഷ​ണ പ്ര​ക്രി​യ​യ്ക്ക് ആ​രം​ഭം കു​റി​ച്ചു. തൃ​ശൂ​ർ സെ​ന്‍റ് തോ​മ​സ് കോ​ള​ജും സി.​ജി. പു​തു​ക്കാ​ടും സം​സ്ഥാ​ന ജൈ​വ​വൈ​വി​ധ്യ ബോ​ർ​ഡു​മാ​യി സ​ഹ​ക​രി​ച്ചു ന​ട​പ്പി​ലാ​ക്കു​ന്ന പ​ദ്ധ​തി​യി​ൽ 200 ഓ​ളം കു​ള​വെ​ട്ടി​മ​ര​ങ്ങ​ളാ​ണ് ന​ട്ടു സം​ര​ക്ഷി​ക്കു​ന്ന​ത്.

സം​സ്ഥാ​ന ജൈ​വ​വൈ​വി​ധ്യ ബോ​ർ​ഡ് ചെ​യ​ർ​മാ​ൻ ഡോ.​എ​ൻ. അ​നി​ൽ​കു​മാ​ർ ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു. തൃ​ശൂ​ർ സെ​ന്‍റ് തോ​മ​സ് കോ​ള​ജി​ലെ അ​ധ്യാ​പ​ക​ൻ ഡോ. ​പി.​വി. ആ​ന്‍റോ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കു നേ​തൃ​ത്വം ന​ൽ​കി. സം​സ്ഥാ​ന ജൈ​വ​വൈ​വി​ധ്യ ബോ​ർ​ഡി​ന്‍റെ ജി​ല്ലാ കോ​ഓ​ർ​ഡി​നേ​റ്റ​ർ ശി​ല്പ പ്ര​സം​ഗി​ച്ചു. അ​ര​വി​ന്ദ്, മാ​ത്യു ആ​ന്‍റ​ണി, വി​വി​ധ കോ​ള​ജു​ക​ളി​ലെ ബി​രു​ദാ​ന​ന്ത​ര വി​ദ്യാ​ർ​ഥി​ക​ൾ എ​ന്നി​വ​ർ സം​ര​ക്ഷ​ണ​പ്ര​ക്രിയ​യി​ൽ പ​ങ്കു​ചേ​ർ​ന്നു. സി.​ജി. പു​തു​ക്കാ​ടി​ന്‍റെ സ്ഥ​ല​മാ​ണ് തെ​ര​ഞ്ഞെ​ടു​ത്ത​ത്.

Tags : St. Thomas College nattuvisheaham local news

Recent News

Corehub Up