പെരിക്കല്ലൂരിലെ പോലീസ് ഔട്ട് പോസ്റ്റ്.
പുല്‍പ്പള്ളി: പെരിക്കല്ലൂര്‍ കടവില്‍ നിര്‍മാണം പൂര്‍ത്തിയാക്കിയ പോലീസ് ഔട്ട് പോസ്റ്റ് തുറക്കാന്‍ വൈകുന്നതായി പരാതി. ലഹരി വിപണനം തടയുന്നതിനായി സംസ്ഥാന സര്‍ക്കാര്‍ ഓപ്പറേഷന് തൂഫാന് അടക്കമുള്ള പദ്ധതികള്‍ നടപ്പാക്കി വരുമ്പോഴാണ് കേരള-കര്‍ണാടക അതിര്‍ത്തിയില്‍ നിന്നുള്ള ലഹരി കടത്ത് തടയുന്നതിനായി ആരംഭിച്ച ഔട്ട് പോസ്റ്റ് തുറക്കാന്‍ അധികൃതര്‍ തയാറാകാത്തത്. അഞ്ച് മാസം മുമ്പാണ് ഇവിടെ ലക്ഷങ്ങള്‍ മുടക്കി ആധുനിക സൗകര്യങ്ങളോടെ ഔട്ട് പോസ്റ്റ് സ്ഥാപിച്ചത്.
കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ പരിശോധനക്കായി പോലീസ് ഉദ്യോഗസ്ഥരെ ഇവിടെ നിയമിച്ചിരുന്നുവെങ്കിലും തെരഞ്ഞെടുപ്പിന് ശേഷം ഔട്ട് പോസ്റ്റ് അടച്ചിടുകയായിരുന്നു. ഇത് തുറന്ന് പ്രവര്‍ത്തിച്ചാല്‍ കബനി നദി വഴിയുള്ള ലഹരി കടത്ത് തടയാന്‍ കഴിയുമെന്നാണ് നാട്ടുകാര്‍ പറയുന്നത്. അടിയന്തരമായി ഔട്ട് പോസ്റ്റിന്റെ പ്രവര്‍ത്തനമാരംഭിക്കാന്‍ സര്‍ക്കാര്‍ തലത്തില്‍ നടപടി ഉണ്ടാകണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
Tags : Local News Nattuvishesham Wayanad