x
ad
Mon, 14 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മോ​ഷ്ടി​ച്ച ലോ​റി ന​ടു​റോ​ഡി​ല്‍ ഉ​പേ​ക്ഷി​ച്ചു: പ​രാ​തി​യി​ല്‍ അ​ന്വേ​ഷ​ണം തു​ട​ങ്ങി പൊ​ലി​സ്

വെബ് ഡെസ്ക്
Published: September 14, 2026 03:27 AM IST | Updated: September 14, 2026 03:27 AM IST

മോ​ഷ്ടി​ക്ക​പ്പെ​ട്ട ലോ​റി ഉ​പേ​ക്ഷി​ക്ക​പ്പെ​ട്ട നി​ല​യി​ല്‍ ക​ണ്ടെ​ത്തി​യ​പ്പോ​ള്‍.

എ​ട​ക്ക​ര: ട​യ​ര്‍ ക​ട​യ്ക്ക് സ​മീ​പം നി​ര്‍​ത്തി​യി​ട്ട ലോ​റി മോ​ഷ​ണം പോ​യി. സെ​ന്‍​സ​ര്‍ പ്ര​വ​ര്‍​ത്തി​ക്കാ​ത്ത​തി​നാ​ല്‍ അ​ര കി​ലോ​മീ​റ്റ​ര്‍ ദൂ​ര​ത്ത് വാ​ഹ​നം ഉ​പേ​ക്ഷി​ച്ച് മോ​ഷ്ടാ​ക്ക​ള്‍ ര​ക്ഷ​പ്പെ​ട്ടു.

ചു​ങ്ക​ത്ത​റ എ​ട​മ​ല നാ​സ​ര്‍ ട​യ​ര്‍ ക​ട​യ്ക്ക് മു​ന്‍​പി​ല്‍ നി​ര്‍​ത്തി​യി​ട്ട അ​ല്‍​ബ റൈ​സ് പൗ​ഡ​ര്‍ ക​മ്പ​നി​യു​ടെ ലോ​റി​യാ​ണ് ഇ​ന്ന​ലെ പു​ല​ര്‍​ച്ചെ മൂ​ന്നി​ന് ശേ​ഷം മോ​ഷ​ണം പോ​യ​ത്.
വൈ​കീ​ട്ട് അ​ഞ്ചി​ന് ട​യ​റി​ന്‍റെ പ​ണി​ക​ള്‍ തീ​ര്‍​ത്ത് ഒ​തു​ക്കി നി​ര്‍​ത്തി​യ ശേ​ഷം ഡ്രൈ​വ​ര്‍ മ​റ്റ് ആ​വ​ശ്യ​ങ്ങ​ള്‍​ക്കാ​യി പോ​യി. വാ​ഹ​ന​ത്തി​ല്‍ നി​ന്ന് താ​ക്കോ​ല്‍ എ​ടു​ക്കാ​ന്‍ ഡ്രൈ​വ​റും ട​യ​ര്‍ ക​മ്പ​നി ഉ​ട​മ നാ​സ​റും മ​റ​ക്കു​ക​യും ചെ​യ്തു. പി​ന്നീ​ട് പു​ല​ര്‍​ച്ചെ മൂ​ന്നി​ന് ഹൈ​വേ പൊ​ലി​സാ​ണ് വാ​ഹ​നം ചു​ങ്ക​ത്ത​റ നി​സ്‌​ക്കാ​ര പ​ള്ളി​ക്ക് സ​മീ​പം റോ​ഡി​ല്‍ വി​ല​ങ്ങ​നെ കി​ട​ക്കു​ന്ന വി​വ​രം നാ​സ​റി​നെ അ​റി​യി​ച്ച​ത്. പു​ല​ര്‍​ച്ചെ ഒ​ന്നി​ന് ലോ​റി​യു​ടെ ഇ​ന്‍​ഡി​ക്കേ​റ്റ​റു​ക​ള്‍ പ്ര​വ​ര്‍​ത്തി​ച്ച​താ​യും പു​ല​ര്‍​ച്ചെ മൂ​ന്നി​ന് വാ​ഹ​നം സ്റ്റാ​ര്‍​ട്ട് ചെ​യ്ത് പോ​കു​ന്ന​തും സി​സി​ടി​വി കാ​മ​റ​യി​ല്‍ പ​തി​ഞ്ഞി​ട്ടു​ണ്ട്. സെ​ന്‍​സ​ര്‍ ഉ​ള്ള​തി​നാ​ല്‍ മോ​ഷ്ടാ​ക്ക​ള്‍​ക്ക് ലോ​റി കൂ​ടു​ത​ല്‍ ദൂ​രം ഓ​ടി​ക്കാ​നാ​യി​ല്ല. മാ​ത്ര​വു​മ​ല്ല ക്ല​ച്ച് ഡി​സ്‌​ക് ക​രി​ഞ്ഞ് വാ​ഹ​നം ന​ടു​റോ​ഡി​ല്‍ വി​ല​ങ്ങാ​യി നി​ല്‍​ക്കു​ക​യും ചെ​യ്തു.

ഇ​തോ​ടെ മോ​ഷ്ടാ​ക്ക​ള്‍ ക​ട​ന്നു​ക​ള​യു​ക​യാ​യി​രു​ന്നു. ക​മ്പ​നി​യു​ടെ പു​തി​യ ലോ​റി​യാ​ണി​ത്. വാ​ഹ​ന​ത്തി​ന് 50,000 രൂ​പ​യു​ടെ ന​ഷ്ടം ഉ​ണ്ടാ​യാ​താ​യി ഉ​ട​മ​ക​ള്‍ പ​റ​ഞ്ഞു. സം​ഭ​വ​ത്തി​ല്‍ എ​ട​ക്ക​ര പൊ​ലി​സ് അ​ന്വേ​ഷ​ണം തു​ട​ങ്ങി.

Tags : Stolen lorry NattuVishasham DistrictNews

Recent News

Corehub Up