1. ടി.ജെ. സജൽ നിര്‍മിച്ച ഫിഫ ലോകകപ്പ് മോഡൽ. 2. ടി.ജെ. സജൽ.
തിരുവമ്പാടി: പുന്നക്കൽ സെന്റ് സെബാസ്റ്റ്യൻസ് ഹൈസ്കൂളിലെ പത്താം ക്ലാസ് വിദ്യാര്‍ഥി യായ ടി.ജെ. സജൽ ഫിഫ ലോകകപ്പിന്റെ ആകർഷകമായ മാതൃക നിർമിച്ച് ശ്രദ്ധേയനായി.
മോഡൽ നിർമാണ രംഗത്ത് സജൽ ഇതിനുമുമ്പും മികവ് തെളിയിച്ചിട്ടുണ്ട്. വിവിധ ശാസ്ത്ര-സാങ്കേതിക പ്രദർശനങ്ങളിലും മോഡൽ നിർമാണ മത്സരങ്ങളിലും പങ്കെടുത്ത് ജില്ലാതലത്തിൽ മെഡലുകൾ ഉൾപ്പെടെ നിരവധി അംഗീകാരങ്ങൾ നേടിയിട്ടുണ്ട്.
Tags : Local News Nattuvishesham Kozhikode