വിദ്യാര്‍ഥികള്‍ തങ്ങൾ നിര്‍മിച്ച പട്ടങ്ങളുമായി.
കൊട്ടാരക്കര: പഠന പ്രവര്‍ത്തനങ്ങളുടെ ഭാഗമായി കൊട്ടാരക്കര ടൗണ്‍ യുപി സ്കൂളിലെ നാലാം ക്ലാസ് വിദ്യാര്‍ഥികള്‍ ഒരുക്കിയ ‘മേക്ക് ദി കൈറ്റ്' പ്രവര്‍ത്തനം ശ്രദ്ധേയമായി.
നാലാം ക്ലാസിലെ മുഴുവന്‍ വിദ്യാര്‍ഥികളും സ്വയം നിര്‍മിച്ച വര്‍ണ പട്ടങ്ങളുമായാണ് സ്കൂളിലെത്തിയത്.
വായുവില്‍ പട്ടം എങ്ങനെ പറക്കുന്നു എന്ന ശാസ്ത്രതത്വം പ്രായോഗികമായി മനസിലാക്കുന്നതിനാണ് ഈ പ്രവര്‍ത്തനം സംഘടിപ്പിച്ചത്. സ്കൂള്‍ അങ്കണത്തില്‍ കുട്ടികള്‍ പട്ടം പറത്തി പഠനാനുഭവം പങ്കുവെച്ചു.
സ്കൂള്‍ പ്രഥമാധ്യാപിക അനിലകുമാരി, അധ്യാപകരായ സീതാലക്ഷ്മി, നീതു എന്നിവര്‍ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്കി.