ഒല്ലൂർ മേരിമാതാ പള്ളിയിലെ ഇടവകദിനവും ഗ്രാൻഡ് ഫിനാലെയും അതിരൂപത വികാരി ജനറാൾ മോൺ. ജോസ് കോനിക്കര ഉദ്ഘാടനം ചെയ്യുന്നു. വികാരി ഫാ. ജോയ് ചിറ്റിലപ്പിള്ളി സമീപം.
ഒല്ലൂർ: മേരിമാതാ പള്ളിയിലെ ഇടവകദിനവും ഗ്രാൻഡ് ഫിനാലെയും ആഘോഷിച്ചു. കുടുംബയൂണിറ്റുകളുടെ നേതൃത്വത്തിൽ ഫുഡ്ഫെസ്റ്റും ഉണ്ടായിരുന്നു.
പൊതുസമ്മേളനം അതിരൂപത വികാരി ജനറാൾ മോൺ. ജോസ് കോനിക്കര ഉദ്ഘാടനം ചെയ്തു. വികാരി ഫാ. ജോയ് ചിറ്റിലപ്പിള്ളി അധ്യക്ഷനായിരുന്നു. മുൻവികാരി ഫാ. റാഫേൽ വടക്കൻ അനുഗ്രഹപ്രഭാഷണം നടത്തി.
പൗരോഹിത്യരജതജൂബിലി ആഘോഷിക്കുന്ന ഇടവകാംഗം ഫാ. ആന്റോ ചിരിയങ്കണ്ടത്ത്, കൗൺസിലറായി തെരഞ്ഞെടുക്കപ്പെട്ട കത്തോലിക്ക കോൺഗ്രസ് മേരിമാതാ യൂണിറ്റ് പ്രസിഡന്റ് പോളി ജോസ് കുളങ്ങര എന്നിവരെ ആദരിച്ചു. ഗ്രാൻഡ് ഫിനാലെ കൺവീനർ പി.പി. പോളി, നടത്തുകൈക്കാരൻ ജെയ്സൺ പുത്തൂക്കാരൻ എന്നിവർ പ്രസംഗിച്ചു. വികാരി ഫാ. ജോയ് ചിറ്റിലപ്പിള്ളി, അസി. വികാരി ഫാ. ജിയോ ആലപ്പാട്ട് എന്നിവർ സമ്മാനദാനം നിർവഹിച്ചു. ഇടവകാംഗങ്ങളുടെ വിവിധ കലാപരിപാടികളുമുണ്ടായിരുന്നു.
Tags : Grand Finale nattuvishasham local news