x
ad
Thu, 3 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

എ​സ്ഐ​യെ ആ​ക്ര​മി​ച്ച പ്ര​തി പി​ടി​യി​ല്‍

വെബ് ഡെസ്ക്
Published: August 17, 2026 11:17 PM IST | Updated: August 17, 2026 11:17 PM IST

പ്രതീകാത്മക ചിത്രം

കോ​ഴി​ക്കോ​ട്: അ​ര​യി​ട​ത്തു​പാ​ല​ത്ത് ഡ്യൂ​ട്ടി​യി​ലാ​യി​രു​ന്ന ന​ട​ക്കാ​വ് പൊ​ലി​സ് സ്റ്റേ​ഷ​ന്‍ സ​ബ്ബ് ഇ​ന്‍​സ്‌​പെ​ക്ട​റാ​യ ഷി​ബു​വി​നെ ആ​ക്ര​മി​ച്ച പ്ര​തി പു​തി​യാ​പ്പ ചെ​റു​കു​ഴി​താ​ഴ​ത്ത് വീ​ട്ടി​ല്‍ സു​ജി​ത്തി(31)​നെ പൊ​ലി​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു.

ന​ട​ക്കാ​വ് പൊ​ലി​സ് സ്റ്റേ​ഷ​ന്‍ സ​ബ്ബ് ഇ​ന്‍​സ്‌​പെ​ക്ട​റും സം​ഘ​വും ക​ഴി​ഞ്ഞ​ദി​വ​സം പ​ട്രോ​ളിം​ഗ് ഡ്യൂ​ട്ടി ചെ​യ്തു വ​ര​വെ അ​ര​യി​ട​ത്തു​പാ​ല​ത്തു​ള്ള വീ​ടി​ന് സ​മീ​പ​ത്ത് നി​ന്നും ഒ​രാ​ള്‍ പ്ര​ശ്‌​ന​മു​ണ്ടാ​ക്കു​ന്ന​താ​യി വി​വ​രം ല​ഭി​ച്ചു. സം​ഭ​വ​സ്ഥ​ല​ത്ത് എ​ത്തി​യ​പ്പോ​ള്‍ പ്ര​തി ക​യ്യി​ല്‍ ചോ​ര​യൊ​ലി​പ്പി​ച്ച് റോ​ഡി​ല്‍ നി​ന്ന് ബ​ഹ​ളം വ​യ്ക്കു​ക​യാ​യി​രു​ന്നു.

ഇ​യാ​ളെ ആ​ശു​പ​ത്രി​യി​ലേ​ക്ക് കൊ​ണ്ടു പോ​കു​ന്ന​തി​നാ​യി ആം​ബു​ല​ന്‍​സി​ല്‍ ക​യ​റ്റാ​ന്‍ ശ്ര​മി​ക്കു​ന്ന​തി​നി​ടെ സ​ബ്ബ് ഇ​ന്‍​സ്‌​പെ​ക്ട​റെ കാ​ലു​കൊ​ണ്ട് ച​വി​ട്ടു​ക​യാ​യി​രു​ന്നു. ച​വി​ട്ടേ​റ്റ് റോ​ഡി​ലേ​ക്ക് വീ​ണ സ​ബ്ബ് ഇ​ന്‍​സ്‌​പെ​ക്ട​ര്‍​ക്ക് കൈ​മു​ട്ടി​നും വ​യ​റി​നും ക​ഴു​ത്തി​നും പ​രി​ക്കേ​ല്‍​ക്കു​ക​യാ​യി​രു​ന്നു. തു​ട​ര്‍​ന്ന് സ്ഥ​ല​ത്തു​ണ്ടാ​യി​രു​ന്ന മ​റ്റു പൊ​ലി​സു​കാ​ര്‍ പ്ര​തി​യെ ബ​ലം പ്ര​യോ​ഗി​ച്ച് ആം​ബു​ല​ന്‍​സി​ല്‍ ക​യ​റ്റി ആ​ശു​പ​ത്രി​യി​ല്‍ കൊ​ണ്ടു പോ​യി.

Tags : Local News Nattuvishesham Suspect arrested attacking SI

Recent News

Corehub Up