ക്ഷയരോഗമുക്ത ഭാരതം പരിപാടിയുടെ ഭാഗമായി മുട്ടിലില്‍ സംഘടിപ്പിച്ച ചടങ്ങില്‍ തരിയോട് പഞ്ചായത്ത് പ്രതിനിധികള്‍ ക്ഷയരോഗമുക്ത പുരസ്കാരം സ്വീകരിക്കുന്നു.
തരിയോട്: ക്ഷയരോഗ നിര്‍മാര്‍ജന പ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമമായി നടപ്പാക്കിയതിന് പഞ്ചായത്തിന് ക്ഷയരോഗമുക്ത പുരസ്കാരം ലഭിച്ചു. ക്ഷയരോഗമുക്ത ഭാരതം പരിപാടിയുടെ ഭാഗമായി മുട്ടിലില്‍ സംഘടിപ്പിച്ച ചടങ്ങില്‍ പഞ്ചായത്തിനുവേണ്ടി പ്രസിഡന്റ് സൂസി ബാബു, വൈസ് പ്രസിഡന്റ് ഷമീം പാറക്കണ്ടി, ആരോഗ്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്മാന് ഷാജി വട്ടത്തറ, മെഡിക്കല്‍ ഓഫീസര്‍ ഡോ. ദിവ്യകല എന്നിവര്‍ ചേര്‍ന്ന് പുരസ്കാരം ഏറ്റുവാങ്ങി.
പഞ്ചായത്തും തരിയോട് സാമൂഹികാരോഗ്യകേന്ദ്രത്തിന് കീഴിലുള്ള ജീവനക്കാരും ആശാവര്‍ക്കര്‍മാരും ജനങ്ങളുടെ സഹകരണത്തോടെ നടത്തിയ പ്രവര്‍ത്തനമാണ് പുരസ്കാര നേട്ടത്തിന് സഹായകമായതെന്ന് പ്രസിഡന്റ് പറഞ്ഞു.
Tags : Local News Nattuvishesham Wayanad