x
ad
Fri, 18 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

അ​ധ്യാ​പ​ക​രു​ടെ ജി​ല്ലാ മാ​ര്‍​ച്ച് നാ​ളെ

വെബ് ഡെസ്ക്
Published: September 17, 2026 10:28 PM IST | Updated: September 17, 2026 10:28 PM IST

പ്രതീകാത്മക ചിത്രം

തൊ​ടു​പു​ഴ: കേ​ന്ദ്ര-​സം​സ്ഥാ​ന സ​ര്‍​ക്കാ​രു​ക​ളു​ടെ ജ​ന​വി​രു​ദ്ധ വി​ദ്യാ​ഭ്യാ​സ ന​യ​ങ്ങ​ള്‍​ക്കെ​തി​രേ​യും അ​ധ്യാ​പ​ക​രു​ടെ വി​വി​ധ ആ​വ​ശ്യ​ങ്ങ​ള്‍ ഉ​ന്ന​യി​ച്ചും കെ​എ​സ്ടി​എ ജി​ല്ലാ ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ നാ​ളെ തൊ​ടു​പു​ഴ​യി​ല്‍ ജി​ല്ലാ മാ​ര്‍​ച്ചും ധ​ര്‍​ണ​യും ന​ട​ത്തു​മെ​ന്നു ഭാ​ര​വാ​ഹി​ക​ള്‍ പ​ത്ര​സ​മ്മേ​ള​ന​ത്തി​ല്‍ അ​റി​യി​ച്ചു.

രാ​വി​ലെ 11ന് ​കെ​എ​സ്ടി​എ ഭ​വ​നി​ല്‍​നി​ന്നു മാ​ര്‍​ച്ച് ആ​രം​ഭി​ക്കും. മു​നി​സി​പ്പ​ല്‍ മൈ​താ​നി​യി​ല്‍ ന​ട​ക്കു​ന്ന സ​മ്മേ​ള​നം അ​ഡ്വ. കെ. ​അ​നി​ല്‍​കു​മാ​ര്‍ ഉ​ദ്ഘാ​ട​നം ചെ​യ്യും. ച​ട​ങ്ങി​ല്‍ സം​സ്ഥാ​ന സെ​ക്ര​ട്ട​റി പി.​ജെ. ബി​നേ​ഷ്, സം​സ്ഥാ​ന എ​ക്‌​സി​ക്യൂ​ട്ടീ​വം​ഗം എം.​ര​മേ​ഷ്, സം​സ്ഥാ​ന ക​മ്മി​റ്റി​യം​ഗം അ​പ​ര്‍​ണ നാ​രാ​യ​ണ​ന്‍, ജി​ല്ലാ സെ​ക്ര​ട്ട​റി എം.​ആ​ര്‍. അ​നി​ല്‍​കു​മാ​ര്‍, പ്ര​സി​ഡ​ന്‍റ് കെ.​ആ​ര്‍. ഷാ​ജി​മോ​ന്‍, ട്ര​ഷ​റ​ര്‍ എം. ​ത​ങ്ക​രാ​ജ് തു​ട​ങ്ങി​യ​വ​ര്‍ പ്ര​സം​ഗി​ക്കും.

കെ​എ​സ്ടി​എ ജി​ല്ലാ സെ​ക്ര​ട്ട​റി എം.​ആ​ര്‍. അ​നി​ല്‍​കു​മാ​ര്‍, ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി അ​നീ​ഷ് മാ​ത്യു തു​ട​ങ്ങി​യ​വ​ർ പ​ത്ര​സ​മ്മേ​ള​ന​ത്തി​ല്‍ പ​ങ്കെ​ടു​ത്തു.

Tags : District News Nattuvishesham Teachers district march

Recent News

Corehub Up