x
ad
Tue, 14 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

താപനില ഉയരുന്നു; അതീവ ജാഗ്രതാനിർദേശം


Published: April 24, 2026 12:47 AM IST | Updated: April 24, 2026 12:47 AM IST

ജില്ലയിൽ ഇ​ന്നും ഓ​റ​ഞ്ച് അല​ർ​ട്ട്

പാ​ല​ക്കാ​ട്: ഉ​യ​ർ​ന്ന താ​പ​നി​ല റി​പ്പോ​ർ​ട്ട് ചെ​യ്യ​പ്പെ​ടു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ കേ​ന്ദ്ര കാ​ലാ​വ​സ്ഥാ വ​കു​പ്പ് ജി​ല്ല​യി​ൽ ഉ​ഷ്‌​ണ​ത​രം​ഗ സാ​ധ്യ​താ മു​ന്ന​റി​യി​പ്പ് പ്ര​ഖ്യാ​പി​ച്ചു. ഇ​തി​ന്‍റെ ഭാ​ഗ​മാ​യി ഇ​ന്ന​ലെ ഉ​ച്ച​യ്ക്കു പ​ന്ത്ര​ണ്ട​ര​യ്ക്കു സം​സ്ഥാ​ന ദു​ര​ന്ത നി​വാ​ര​ണ അ​ഥോ​റി​റ്റി​യു​ടെ ജി​ല്ല​യി​ലെ ക​വ​ചം (മു​ന്ന​റി​യി​പ്പ് സം​വി​ധാ​നം) സൈ​റ​ണു​ക​ൾ മു​ഴ​ക്കി. ഇ​ന്നും ജി​ല്ല​യി​ൽ താ​പ​നി​ല 41 ഡി​ഗ്രി സെ​ൽ​ഷ്യ​സി​നു മു​ക​ളി​ലെ​ത്താ​ൻ സാ​ധ്യ​ത​യു​ള്ള​തി​നാ​ൽ കേ​ന്ദ്ര കാ​ലാ​വ​സ്ഥാ വ​കു​പ്പ് ഓ​റ​ഞ്ച് അ​ലേ​ർ​ട്ട് പ്ര​ഖ്യാ​പി​ച്ചു. ഇ​ന്ന​ലെ​യും ഓ​റ​ഞ്ച് അ​ലേ​ർ​ട്ടു​ണ്ടാ​യി​രു​ന്നു. 25, 26 തീ​യ​തി​ക​ളി​ലും 40 ഡി​ഗ്രി​വ​രെ താ​പ​നി​ല ഉ​യ​രാ​ൻ സാ​ധ്യ​ത​യു​ണ്ടെ​ന്നും കേ​ന്ദ്ര കാ​ലാ​വ​സ്ഥാവ​കു​പ്പ് അ​റി​യി​ച്ചു.

തൊ​ഴി​ൽവ​കു​പ്പി​നു പ്ര​ത്യേ​ക നി​ർ​ദേ​ശവുമായി
കേന്ദ്ര കാലാവസ്ഥാവകുപ്പ്

*തൊ​ഴി​ൽ സ​മ​യം പു​നഃ​ക്ര​മീ​ക​രി​ച്ചു പു​റ​ത്തി​റ​ക്കി​യ ഉ​ത്ത​ര​വ് ക​ർ​ശ​ന​മാ​യി ന​ട​പ്പി​ലാ​ക്ക​ണം. അ​തി​നാ​വ​ശ്യ​മാ​യ പ​രി​ശോ​ധ​ന​ക​ൾ ന​ട​ത്ത​ണം.

*ഇതരസംസ്ഥാന തൊ​ഴി​ലാ​ളി​ക​ളി​ലേ​ക്കും മു​ന്ന​റി​യി​പ്പു​ക​ളും സു​ര​ക്ഷാ നി​ർ​ദേ​ശ​ങ്ങ​ളും എ​ത്തു​ന്നു​ണ്ടെ​ന്നു​റ​പ്പാ​ക്ക​ണം.

*വ്യാ​പാ​ര കേ​ന്ദ്ര​ങ്ങ​ളി​ലും മാ​ർ​ക്ക​റ്റു​ക​ളി​ലും വാ​യു​സ​ഞ്ചാ​രം, കു​ടി​വെ​ള്ളം, ടോ​യ്‌​ലെ​റ്റ് സൗ​ക​ര്യ​ങ്ങ​ൾ എ​ന്നി​വ​യു​ണ്ടോ എ​ന്ന പ​രി​ശോ​ധി​ക്കേ​ണ്ട​തും ക​ട​ക​ളി​ലെ തൊ​ഴി​ലാ​ളി​ക​ളു​ടെ ഉ​ൾ​പ്പെ​ടെ സു​ര​ക്ഷ മു​ൻ​നി​ർ​ത്തി ആ​വ​ശ്യ​മാ​യ നി​യ​ന്ത്ര​ണ​ങ്ങ​ൾ ഏ​ർ​പ്പെ​ടു​ത്ത​ണം.

*ഹോ​ട്ട​ലു​ക​ളി​ൽ വെ​യ്റ്റ് ചെ​യ്യേ​ണ്ടി വ​രു​ന്ന ടാ​ക്സി തൊ​ഴി​ലാ​ളി​ക​ൾ​ക്ക് ഹോ​ട്ട​ലു​ക​ളി​ൽ വി​ശ്ര​മി​ക്കാ​നു​ള്ള സൗ​ക​ര്യ​മൊ​രു​ക്കാ​ൻ നി​ർ​ദേ​ശം ന​ൽ​ക​ണം.
*ഓ​ട്ടോ- ടാ​ക്സി തൊ​ഴി​ലാ​ളി​ക​ൾ​ക്ക് വി​ശ്ര​മി​ക്കാ​നു​ള്ള താ​ത്കാ​ലി​ക സൗ​ക​ര്യ​ങ്ങ​ൾ ഒ​രു​ക്ക​ണം.

*ഓ​ൺ​ലൈ​ൻ വി​ത​ര​ണ തൊ​ഴി​ലാ​ളി​ക​ൾ​ക്ക് അ​വ​രു​ടെ സം​ഭ​ര​ണ കേ​ന്ദ്ര​ങ്ങ​ളി​ലും ഭ​ക്ഷ​ണ വി​ത​ര​ണ​ക്കാ​ർ​ക്ക് റെ​സ്റ്റോ​റ​ന്‍റു​ളു​ടെ സ​മീ​പ​ത്താ​യും ത​ണ​ലോ​ടു​കൂ​ടി​യ വി​ശ്ര​മസൗ​ക​ര്യം ഒ​രു​ക്കാ​ൻ ന​ട​പ​ടി സ്വീ​ക​രി​ക്ക​ണം. തൊ​ഴി​ലാ​ളി​ക​ൾ​ക്ക് യൂ​ണി​ഫോ​മി​ൽ ഉ​ൾ​പ്പെ​ടെ ഇ​ള​വു​ക​ൾ ന​ല്കാ​ൻ ഓ​ൺ​ലൈ​ൻ പ്ലാ​റ്റ്ഫോം ഉ​ട​മ​ക​ൾ​ക്കു ആ​വ​ശ്യ​മാ​യ നി​ർ​ദേ​ശ​ങ്ങ​ൾ ന​ൽ​ക​ണം.

*ജി​ല്ലാ ദു​ര​ന്ത നി​വാ​ര​ണ അ​ഥോ​റി​റ്റി, ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ൾ, മ​റ്റ് ബ​ന്ധ​പ്പെ​ട്ട വ​കു​പ്പു​ക​ൾ എ​ന്നി​വ​രു​മാ​യി സ​ഹ​ക​രി​ച്ചു മേ​ൽന​ട​പ​ടി​ക​ളും മ​റ്റു​തൊ​ഴി​ൽ മേ​ഖ​ല​ക​ളി​ലും ആ​വ​ശ്യ​മാ​യ ന​ട​പ​ടി​ക​ൾ അ​ടി​യ​ന്ത​ര​മാ​യി കൈ​ക്കൊ​ള്ളാ​ൻ നി​ർ​ദേ​ശി​ച്ചു.

*മു​ന്ന​റി​യി​പ്പി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ വ​കു​പ്പ് പു​റ​പ്പെ​ടു​വി​ക്കു​ന്ന അ​ടി​യ​ന്ത​ര സ​ർ​ക്കു​ല​ർ, സ്വീ​ക​രി​ച്ച മ​റ്റ് ന​ട​പ​ടി​ക​ൾ എ​ന്നി​വ രേ​ഖാ​മൂ​ലം സം​സ്ഥാ​ന ദു​ര​ന്തനി​വാ​ര​ണ അ​ഥോ​റി​റ്റി​യെ അ​റി​യി​ക്കാ​നും നി​ർ​ദേ​ശ​മു​ണ്ട്.

മാ​ര്‍​ഗ​നി​ര്‍​ദേ​ശ​ങ്ങ​ള്‍ പു​റ​ത്തി​റ​ക്കി
ഭ​ക്ഷ്യസു​ര​ക്ഷാ​വ​കു​പ്പും

പാലക്കാട്: ജി​ല്ല​യി​ല്‍ ഉ​യ​ർ​ന്ന താ​പ​നി​ല തു​ട​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ല്‍ ഭ​ക്ഷ്യ​സു​ര​ക്ഷാ അ​സി​സ്റ്റ​ന്‍റ് ക​മ്മീ​ഷ​ണ​ര്‍ കു​ടിവെ​ള്ള വി​ത​ര​ണ​ത്തി​ല്‍ ഫു​ഡ് ബി​സി​ന​സ് ഓ​പ്പ​റേ​റ്റ​ര്‍​മാ​ര്‍ പാ​ലി​ക്കേ​ണ്ട നി​ര്‍​ബ​ന്ധി​ത മാ​ന​ദ​ണ്ഡ​ങ്ങ​ള്‍ പു​റ​ത്തി​റ​ക്കി.

ഗ​താ​ഗ​ത സ​മ​യ​ത്തെ ശാ​സ്ത്രീ​യ മു​ന്‍​ക​രു​ത​ലു​ക​ള്‍ പാ​ലി​ക്ക​ണ​മെ​ന്നും ടാ​ങ്ക​ര്‍ ലോ​റി​ക​ളു​ടെ ശു​ചി​ത്വ​വും ഹൈ​ജീ​നും ഉ​റ​പ്പാ​ക്ക​ണ​മെ​ന്നും പ്ര​ത്യേ​ക നി​ർ​ദേ​ശ​മു​ണ്ട്.

നേ​രി​ട്ടു​ള്ള സൂ​ര്യ​പ്ര​കാ​ശം ഒ​ഴി​വാ​ക്ക​ണം, കാ​ര​ണം ഇ​ത് പ്ലാ​സ്റ്റി​ക് കാ​നു​ക​ളി​ല്‍നി​ന്നു​ള്ള രാ​സ​വ​സ്തു​ക്ക​ളു​ടെ വി​നി​മ​യ​ത്തി​നു കാ​ര​ണ​മാ​കാം. കാ​നു​ക​ള്‍, മൂ​ടി​യ വാ​ഹ​ന​ങ്ങ​ളി​ലോ അ​ല്ലെ​ങ്കി​ല്‍ ഷേ​ഡ് ഉ​പ​യോ​ഗി​ച്ച് മ​റ​ച്ചു​വ​ച്ച് മാ​ത്ര​മേ ഗ​താ​ഗ​തം ചെ​യ്യാ​വൂ.

കു​ടി​വെ​ള്ള ഗ​താ​ഗ​ത​ത്തി​നാ​യി ഉ​പ​യോ​ഗി​ക്കു​ന്ന ടാ​ങ്കു​ക​ള്‍ ഫു​ഡ്-​ഗ്രേ​ഡ്, തു​രു​മ്പെ​ടു​ക്കാ​ത്ത വ​സ്തു​ക്ക​ള്‍ ഉ​പ​യോ​ഗി​ച്ച് നി​ര്‍​മി​ച്ച​താ​യി​രി​ക്ക​ണം. കൃ​ത്യ​മാ​യ ഇ​ട​വേ​ള​ക​ളി​ല്‍ ക്ലോ​റി​നേ​ഷ​ന്‍ അ​ല്ലെ​ങ്കി​ല്‍ അം​ഗീ​കൃ​ത സാ​നി​റ്റൈ​സ​റു​ക​ള്‍ ഉ​പ​യോ​ഗി​ച്ച് ടാ​ങ്കു​ക​ള്‍ വൃ​ത്തി​യാ​ക്കി അ​ണു​വി​മു​ക്ത​മാ​ക്ക​ണം. ടാ​ങ്ക​റു​ക​ള്‍ മ​റ്റു വ​സ്തു​ക്ക​ള്‍ കൊ​ണ്ടു​പോ​കാ​ന്‍ ഉ​പ​യോ​ഗി​ക്ക​രു​ത്, ഇ​ത് വ​ഴി ക്രോ​സ്- ക​ണ്ട​ാമി​നേ​ഷ​ന്‍ ഒ​ഴി​വാ​ക്കാം എ​ന്നി​വ​യാ​ണ് മു​ൻ​ക​രു​ത​ൽ നി​ർ​ദേ​ശ​ങ്ങ​ൾ.

പ്ര​ത്യേ​ക​മാ​യി ജ​ല​ഗു​ണ​നി​ല​വാ​ര മാ​ന​ദ​ണ്ഡ​ങ്ങ​ളും അ​ധി​കൃ​ത​ർ പ്ര​ഖ്യാ​പി​ച്ചി​ട്ടു​ണ്ട്. വെ​ള്ള​ത്തി​ല്‍ ഇ-​കോ​ളി ബാ​ക്ടീ​രി​യ അ​ള​വി​ൽ കൃ​ത്യ​ത ഉ​റ​പ്പാ​ക്കു​ക. അ​ണു​വി​മു​ക്ത​മാ​ക്ക​ല്‍ ഉ​റ​പ്പാ​ക്കാ​ന്‍ വെ​ള്ള​ത്തി​ല്‍ ആ​വ​ശ്യ​മാ​യ അ​ള​വി​ല്‍ അ​വ​ശി​ഷ്ട ക്ലോ​റി​ന്‍ നി​ല​നി​ർ​ത്ത​ണം.

വെ​ള്ള​ക്കു​പ്പി​ക​ള്‍/​കാ​നു​ക​ളു​ടെ ഗു​ണ​നി​ല​വാ​രം ഉ​റ​പ്പാ​ക്ക​ണം, ക്ലീ​നിം​ഗ്, റി​ന്‍​സിം​ഗ്, സാ​നി​റ്റൈ​സേ​ഷ​ന്‍, ഡ്രൈ​യിം​ഗ്, സീ​ലിം​ഗ് എ​ന്നീ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ കൃ​ത്യ​മാ​യി പാ​ലി​ക്ക​ണം. ഓ​രോ കാ​നി​ലും ശ​രി​യാ​യ സീ​ലിം​ഗും ലേ​ബ​ലിം​ഗു​മു​ണ്ടാ​യി​രി​ക്ക​ണ​മെ​ന്നു നി​ർ​ദേ​ശ​മു​ണ്ട്.

പൊ​തു​ജ​ന​ങ്ങ​ള്‍​ക്കാ​യി പ്ര​ത്യേ​ക നി​ർ​ദേ​ശ​ങ്ങ​ളും പു​റ​പ്പെ​ടു​വി​ച്ചി​ട്ടു​ണ്ട്. സ​ർ​ക്കാ​ർ മാ​ന​ദ​ണ്ഡ​ങ്ങ​ള്‍ പാ​ലി​ക്കു​ന്ന ഉ​റ​വി​ട​ങ്ങ​ളി​ല്‍ നി​ന്നു​ള്ള വെ​ള്ളം​മാ​ത്രം ഉ​പ​യോ​ഗി​ക്കു​ക എ​ന്ന​താ​ണ് ഇ​തി​ൽ പ്ര​ധാ​നം. തു​റ​ന്ന നി​ല​യി​ല്‍ സൂ​ര്യ​പ്ര​കാ​ശ​ത്തി​ല്‍ സൂ​ക്ഷി​ച്ചി​രി​ക്കു​ന്ന വെ​ള്ള​ക്കു​പ്പി​ക​ള്‍/​കാ​നു​ക​ള്‍ ഒ​ഴി​വാ​ക്ക​ണം.

വെ​ള്ള​ത്തി​ന്‍റെ രു​ചി, മ​ണം, നി​റം എ​ന്നി​വ​യി​ല്‍ വ്യ​ത്യാ​സം ക​ണ്ടാ​ല്‍ ഉ​പ​യോ​ഗം നി​ര്‍​ത്തു​ക.

ഫു​ഡ് സേ​ഫ്ടി മാ​ന​ദ​ണ്ഡ​ങ്ങ​ള്‍​ക്ക​നു​സൃ​ത​മാ​യി മാ​ത്ര​മേ കു​ടി​വെ​ള്ള ഉ​ത്പാ​ദ​നം, സം​ഭ​ര​ണം, വി​ത​ര​ണം, വി​ല്പ​ന എ​ന്നി​വ ന​ട​ത്താ​വൂ. ഇ​ത് പാ​ലി​ക്കാ​തെ നി​യ​മ​ലം​ഘ​ന​ങ്ങ​ള്‍ ന​ട​ത്തു​ന്ന​വ​ര്‍​ക്കെ​തി​രേ ക​ര്‍​ശ​ന ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​താ​ണെ​ന്നും അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.

Tags : Temperatures nattuvishesham local news

Recent News

Corehub Up