x
ad
Mon, 20 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

എ​ണ്ണ​പ്പാ​റ ഹോ​ളി​സ്പി​രി​റ്റ് പ​ള്ളി​യി​ലെ അ​ഖ​ണ്ഡ​ജ​പ​മാ​ല ഇ​ന്ന് 200-ാം ദി​ന​ത്തി​ല്‍


Published: May 9, 2026 01:44 AM IST | Updated: May 9, 2026 01:44 AM IST

എ​ണ്ണ​പ്പാ​റ ഹോ​ളി​സ്പി​രി​റ്റ് പ​ള്ളി​യി​ല്‍ അ​ഖ​ണ്ഡ ജ​പ​മാ​ല​യി​ല്‍ പ​ങ്കെ​ടു​ക്കു​ന്ന വി​ശ്വാ​സി​ക​ള്‍.

എ​ണ്ണ​പ്പാ​റ: പ​രി​ശു​ദ്ധ മാ​താ​വി​നോ​ടു​ള്ള ഭ​ക്തി​യു​ടെ നി​റ​വി​ല്‍ എ​ണ്ണ​പ്പാ​റ ഹോ​ളി സ്പി​രി​റ്റ് പ​ള്ളി. 2025 ഒ​ക്ടോ​ബ​ര്‍ 22ന് ​ആ​രം​ഭി​ച്ച അ​ഖ​ണ്ഡ ജ​പ​മാ​ല ഇ​ന്ന് 200 ദി​വ​സം പൂ​ര്‍​ത്തി​യാ​ക്കും. അ​ഖ​ണ്ഡ​ജ​പ​മാ​ല ആ​രം​ഭി​ച്ച​തു മു​ത​ല്‍ ഒ​രു ദി​വ​സം പോ​ലും പ​ള്ളി​യു​ടെ വാ​തി​ല്‍ അ​ട​ച്ചി​ട്ടി​ല്ല. 24 മ​ണി​ക്കൂ​റും തു​റ​ന്നു​കി​ട​ന്ന പ​ള്ളി​യി​ല്‍ രാ​വെ​ന്നോ പ​ക​ലെ​ന്നോ ഭേ​ദ​മി​ല്ലാ​തെ​യാ​ണ് പ​രി​ശു​ദ്ധ മാ​താ​വി​ന്‍റെ രൂ​പ​ത്തി​നു മു​ന്നി​ല്‍ വി​ശ്വാ​സി​ക​ള്‍ ജ​പ​മാ​ല അ​ര്‍​പ്പി​ച്ചു​പോ​രു​ന്ന​ത്. ഇ​ത്ര​യും നീ​ണ്ട​നാ​ള്‍ പ​ള്ളി അ​ട​യ്ക്കാ​തെ അ​ഖ​ണ്ഡ​ജ​പ​മാ​ല ന​ട​ത്തി​യ മ​റ്റൊ​രു പ​ള്ളി​യു​മു​ണ്ടാ​വി​ല്ല.

പ​ത്തു​ദി​വ​സ​ത്തേ​യ്ക്ക് ആ​രം​ഭി​ച്ച അ​ഖ​ണ്ഡ​ജ​പ​മാ​ല​യാ​ണ് വി​ശ്വാ​സി​ക​ള്‍ നെ​ഞ്ചോ​ട് ചേ​ര്‍​ത്ത​പ്പോ​ള്‍ 200 ദി​വ​സം പി​ന്നി​ടു​ന്ന​തെ​ന്ന് ഇ​ട​വ​ക വി​കാ​രി ഫാ. ​ജോ​യ്‌​സ് കാ​രി​ക്കാ​ത്ത​ട​ത്തി​ല്‍ പ​റ​ഞ്ഞു. ഓ​രോ ദി​വ​സ​വും ഓ​രോ വാ​ര്‍​ഡി​നാ​ണ് ചു​മ​ത​ല. ആ​കെ 27 വാ​ര്‍​ഡു​ക​ളാ​ണ് ഇ​ട​വ​ക​യി​ലു​ള്ള​ത്. മ​റ്റു ദി​വ​സ​ങ്ങ​ളി​ല്‍ ഭ​ക്ത​സം​ഘ​ട​ന​ക​ളാ​യ മാ​തൃ​വേ​ദി, വി​ന്‍​സെ​ന്‍റ് ഡി​പോ​ള്‍, കെ​സി​വൈ​എം എ​ന്നി​വ​ര്‍ നേ​തൃ​ത്വം ന​ല്‍​കും.

മ​റ്റ് ഇ​ട​വ​ക​ക​ളി​ല്‍ നി​ന്നു​ള്ള​വ​രും ഇ​പ്പോ​ള്‍ ധാ​രാ​ള​മാ​യി ജ​പ​മാ​ല അ​ര്‍​പ്പി​ക്കാ​ന്‍ എ​ത്തി​ച്ചേ​രു​ന്നു​ണ്ട്. ‘ജ​പ​മാ​ല ഇ​നി​യും തു​ട​രാ​നാ​ണ് ഇ​ട​വ​ക​യു​ടെ തീ​രു​മാ​നം.'- ഫാ. ​ജോ​യ്‌​സ് പ​റ​ഞ്ഞു. സീ​റോ​മ​ല​ബാ​ര്‍ സ​ഭ​യി​ല്‍ പ​രി​ശു​ദ്ധാ​ത്മാ​വി​ന്‍റെ പേ​രി​ല്‍ ആ​കെ​യു​ള്ള ര​ണ്ടു പ​ള്ളി​ക​ളി​ല്‍ ഒ​ന്നാ​ണ് എ​ണ്ണ​പ്പാ​റ പ​ള്ളി. കോ​ട്ട​യം മു​ട്ടു​ചി​റ​യി​ലാ​ണ് മ​റ്റൊ​രു പ​ള്ളി സ്ഥി​തി​ചെ​യ്യു​ന്ന​ത്.

 

 

Tags : The Akhanda Rosary nattuvisheaham local news

Recent News

Corehub Up