x
ad
Sun, 16 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ന​ഗ​ര​ം തി​രക്കിലി​റ​ങ്ങി; ഉ​ണ​ർ​ന്ന് ഓ​ണവി​പ​ണി


Published: August 16, 2026 05:25 AM IST | Updated: August 16, 2026 05:25 AM IST

തി​രു​വ​ന​ന്ത​പു​രം: അ​ത്ത​മെ​ത്തും മു​ൻ​പേ ഉ​ണ​ർ​ന്ന ത​ല​സ്ഥാ​ന ന​ഗ​ര​ത്തി​ലെ ഓ​ണവി​പ​ണി ഇ​ന്നു മു​ത​ൽ കൂ​ടു​ത​ൽ ക​ള​റാ​കും.തി​രു​വ​ന​ന്ത​പു​രം ന​ഗ​രം ആ​ഘോ​ഷ​ത്തി​ര​ക്കി​ലേ​ക്കു ക​ട​ന്നു​ക​ഴി​ഞ്ഞു. ചാ​ല മു​ത​ൽ പാ​ള​യം വ​രെ​യും കി​ഴ​ക്കേ​ക്കോ​ട്ട മു​ത​ൽ കേ​ശ​വ​ദാ​സ​പു​രം വ​രെ​യും വ​സ്ത്ര​ശാ​ല​ക​ളി​ലും പ​ച്ച​ക്ക​റി​ക്ക​ട​ക​ളി​ലും പൂ​ക്ക​ട​ക​ളി​ലും ഗൃ​ഹോ​പ​ക​ര​ണ വി​പ​ണി​ക​ളി​ലും ഇ​ന്ന​ലെ വൈ​കു​ന്നേ​രം മു​ത​ൽ ത​രി​ക്കേ​റി​ത്തു​ട​ങ്ങി.

കു​ടും​ബ​ാംഗങ്ങളുമൊത്ത് ഓ​ണ​ക്കോ​ടി​യെ​ടു​ക്കാ​നെ​ത്തു​ന്ന​വ​ർ, കു​റ​ഞ്ഞ വി​ല​യി​ൽ പ​ച്ച​ക്ക​റി​ക​ഴും പ​ഴ​ങ്ങ​ളും തേ​ടി​യെ​ത്തു​ന്ന​വ​ർ, പൂ​ക്ക​ള​ത്തി​നു​ള്ള പൂ​വി​നാ​യി നേ​ര​ത്തെ എ​ത്തു​ന്ന​വ​ർ... അങ്ങിനെ ഓ​ണം ഓ​രോ​രു​ത്ത​ർ​ക്കും ഓ​രോ പ്ര​തീ​ക്ഷ​യാ​കു​ന്ന കാ​ഴ്ച​യാ​ണ് ന​ഗ​ര​വീ​ഥി​ക​ളി​ലെ​ങ്ങും.

ഓ​ണ​ക്കാ​ലം വ്യാ​പാ​രി​ക​ൾ​ക്ക് ഉ​ത്സ​വം മാ​ത്ര​മ​ല്ല, ഒ​രു വ​ർ​ഷ​ത്തെ ക​ച്ച​വ​ടത്തിന്‍റെ പ്ര​തീ​ക്ഷ കൂ​ടി​യാ​ണ്. വ​സ്ത്രം, ചെ​രു​പ്പ്, ഗൃ​ഹോ​പ​ക​ര​ണ​ങ്ങ​ൾ, ഇ​ല​ക്ട്രോ​ണി​ക്സ്, പ​ല​ച​ര​ക്ക്, പ​ച്ച​ക്ക​റി തു​ട​ങ്ങി മി​ക്ക മേ​ഖ​ല​ക​ളി​ലും വി​ൽ​പ്പ​ന ഉ​യ​രു​ന്ന സ​മ​യ​മാ​ണി​ത്. വി​വി​ധ ബ്രാ​ന്‍റു​ക​ൾ ത​ങ്ങ​ളു​ടെ ഓ​ണം സെ​യി​ൽ ഓ​ഫ​റു​ക​ൾ പ്ര​ഖ്യാ​പി​ച്ച് ക​ളം നി​റ​യു​ന്പോ​ൾ ത​ല​സ്ഥാ​ന ന​ഗ​ര​ത്തി​ൽ തെ​രു​വോ​ര ക​ച്ച​വ​ട വി​പ​ണി​യും ദി​വ​സ​ങ്ങ​ളാ​യി സ​ജീ​വ​മാ​ണ്.

വി​ല​ക്ക​യ​റ്റ​ത്തി​ന്‍റെ ആ​ശ​ങ്ക​യ്ക്കി​ട​യി​ലും സ​ർ​ക്കാ​ർ വി​പ​ണി ഇ​ട​പെ​ട​ലു​ക​ൾ ആ​ശ്വാ​സ​മാ​കു​ന്നു​ണ്ട്. സ​പ്ലൈ​ക്കോ, ക​ണ്‍​സ്യൂ​മ​ർ ഫെ​ഡ് ഓ​ണം വി​പ​ണി​ക​ൾ ആ​രം​ഭി​ച്ച​തി​നു പി​ന്നാ​ലെ കൃ​ഷി​വ​കു​പ്പി​ന്‍റെ വി​പ​ണി​ക​ളി​ലൂ​ടെ കു​റ​ഞ്ഞ വി​ല​യി​ൽ പ​ച്ച​ക്ക​റി​ക​ൾ ല​ഭ്യ​മാ​യി​ത്തു​ട​ങ്ങി​യ​തും ജ​ന​ങ്ങ​ൾ​ക്ക് കൂ​ടു​ത​ൽ ആ​ശ്വാ​സം പ​ക​രു​ന്നു.

ഓ​ണ​ക്കാ​ല​ത്ത് കു​ടും​ബ​ങ്ങ​ളു​ടെ ബ​ജ​റ്റി​നും വി​പ​ണി​യി​ലെ വി​ല​യ്ക്കു​മി​ട​യി​ലെ ഈ ​വ്യ​ത്യാ​സം നി​ർ​ണാ​യ​ക​മാ​ണ്. ഒ​രു വ​ശ​ത്ത് ഓ​ണ​ക്കോ​ടി​യും കു​ട്ടി​ക​ളു​ടെ ആ​വ​ശ്യ​ങ്ങ​ളും മ​റു​വ​ശ​ത്ത് സ​ദ്യ​യ്ക്കു​ള്ള സാ​ധ​ന​ങ്ങ​ളും​ പ​രി​മി​ത​മാ​യ വ​രു​മാ​ന​ത്തി​ൽ ആ​ഘോ​ഷം ഒ​രു​ക്കു​ന്ന കു​ടും​ബ​ങ്ങ​ൾ വി​ല താ​ര​ത​മ്യം ചെ​യ്താ​ണ് വാ​ങ്ങ​ലി​ലേ​ക്ക് നീ​ങ്ങു​ന്ന​ത്. അ​തു​കൊ​ണ്ടു​ത​ന്നെ ചാ​ല, പാ​ള​യം, ന​ഗ​ര​ത്തി​ലെ വി​വി​ധ ക​ർ​ഷ​ക​ച്ച​ന്ത​ക​ൾ എ​ന്നി​വ സാ​ധാ​ര​ണ വി​പ​ണി​യേ​ക്കാ​ൾ വി​ല​ക്കു​റ​വു​ള്ള ഇ​ട​ങ്ങ​ളാ​യി ശ്ര​ദ്ധ നേ​ടു​ന്നു.

പൂ​ക്ക​ള​ത്തി​നു​ള്ള പൂ​വി​നും ആ​വ​ശ്യ​ക്കാ​ർ കൂ​ടു​ക​യാ​ണ്. അ​ത്തം മു​ത​ൽ തി​രു​വോ​ണം വ​രെ​യു​ള്ള പ​ത്തു​ദി​വ​സ​ത്തെ പൂ​ക്ക​ള​മൊ​രു​ക്ക​ലാ​ണ് കേ​ര​ള​ത്തി​ന്‍റെ ഓ​ണാ​ചാ​ര​ത്തി​ന്‍റെ പ്ര​ധാ​ന ഭാ​ഗം. കേ​ര​ള​ത്തി​ന്‍റെ ആ​ഭ്യ​ന്ത​ര ഉ​ത്പാ​ദ​നം ആ​വ​ശ്യ​ത്തി​ന് തി​ക​യാ​ത്ത​തി​നാ​ൽ പൂ​ക്ക​ളു​ടെ കാ​ര്യ​ത്തി​ൽ അ​ന്യ​സം​സ്ഥാ​ന വി​പ​ണി​യെ ആ​ശ്ര​യി​ക്കേ​ണ്ടി​വ​രു​ന്ന​തും വി​ല​യെ സ്വാ​ധീ​നി​ക്കു​ന്ന ഘ​ട​ക​മാ​ണ്. കു​ടും​ബ​ശ്രീ​യും ഓ​ണ​വി​പ​ണി ല​ക്ഷ്യ​മി​ട്ട് പൂ​ക്ക​ളും പ​ച്ച​ക്ക​റി​ക​ളും ഉ​ത്പാ​ദി​പ്പി​ക്കു​ന്ന പ​ദ്ധ​തി​ക​ൾ ന​ട​പ്പാ​ക്കി​യി​ട്ടു​ണ്ട്; "ഓ​ണ​ക്ക​നി' പ​ദ്ധ​തി​യി​ലൂ​ടെ വി​ഷ​ര​ഹി​ത പ​ച്ച​ക്ക​റി​ക​ൾ വി​പ​ണി​യി​ലെ​ത്തി​ക്കാ​നു​ള്ള പ്ര​വ​ർ​ത്ത​ന​വും ആ​രം​ഭി​ച്ചി​ട്ടു​ണ്ട്. സം​സ്ഥാ​ന ടൂ​റി​സം വ​കു​പ്പി​ന്‍റെ ഓ​ണം വാ​രാ​ഘോ​ഷ​ത്തിനായി അ​ടു​ത്ത ആ​ഴ്ച ദീ​പാ​ല​ങ്കാ​രം തെ​ളി​യു​ന്ന​തോ​ടെ ന​ഗ​രം ആ​ഘോ​ഷ​ത്തി​മി​ർ​പ്പി​ലാ​കും.

കോ​വ​ളം മു​ത​ൽ ക​ന​ക​ക്കു​ന്നു വ​രെ സ​ഞ്ചാ​രി​ക​ളും ന​ഗ​ര​വാ​സി​ക​ളും ഒ​രു​മി​ച്ച് ഓ​ണ​ത്തി​ന്‍റെ നി​റ​ത്തി​ലേ​ക്ക് എ​ത്തു​ന്പോ​ൾ കി​ഴ​ക്കേ​ക്കോ​ട്ട മു​ത​ൽ പാ​ള​യം വ​രെ​യു​ള്ള വ്യാ​പാ​ര വീ​ഥി​ക​ൾ​ക്കും പു​തി​യ ഉ​ണ​ർ​വ് ല​ഭി​ക്കും. ആ​ഘോ​ഷ​ത്തി​നൊ​പ്പം ഉ​ത്ത​ര​വാ​ദി​ത്വ​ത്തി​നും ഇ​ത്ത​വ​ണ പ്രാ​ധാ​ന്യ​മു​ണ്ട്.

ഓ​ണം വാ​രാ​ഘോ​ഷം പ്ലാ​സ്റ്റി​ക് ര​ഹി​ത​വും പ​രി​സ്ഥി​തി സൗ​ഹൃ​ദ​വു​മാ​യി ന​ട​ത്താ​ൻ ഗ്രീ​ൻ പ്രോ​ട്ടോ​ക്കോ​ൾ ക​ർ​ശ​ന​മാ​ക്കു​മെ​ന്ന് സ​ർ​ക്കാ​ർ വ്യ​ക്ത​മാ​ക്കി​യി​ട്ടു​ണ്ട്.ഭ​ക്ഷ്യ​മേ​ള​ക​ളി​ലും ഹോ​ട്ട​ലു​ക​ളി​ലും ഭ​ക്ഷ്യ​സു​ര​ക്ഷ ഉ​റ​പ്പാ​ക്കാ​ൻ പ്ര​ത്യേ​ക സ്ക്വാ​ഡി​നെ​യും വി​ന്യ​സി​ക്കും. അ​ത്തം പി​റ​ക്കു​ന്ന​തി​നു മു​ന്പുത​ന്നെ ഓ​ണ​ക്കോ​ടി തേ​ടി​യി​റ​ങ്ങി​യ കു​ട്ടി​ക​ളും സ​ദ്യ​യ്ക്കു​ള്ള സാ​ധ​ന​ങ്ങ​ളു​ടെ വി​ല അ​ന്വേ​ഷി​ക്കു​ന്ന വീ​ട്ട​മ്മ​മാ​രും ഒ​രു ന​ല്ല ഓ​ണ​ക്ക​ച്ച​വ​ട​ത്തി​നാ​യി കാ​ത്തി​രി​ക്കു​ന്ന ചെ​റു​കി​ട വ്യാ​പാ​രി​ക​ളുമെല്ലാം വ​ലി​യ പ്ര​തീ​ക്ഷ​യി​ലാ​ണ്. ​ഇ​വ​രു​ടെ പ്ര​തീ​ക്ഷ​ക​ളി​ലാ​ണ് ത​ല​സ്ഥാ​ന​ത്തെ ഓ​ണം യ​ഥാ​ർ​ഥ​ത്തി​ൽ രൂ​പം​കൊ​ള്ളു​ന്ന​ത്.

ആ​ഘോ​ഷ​ത്തി​ന്‍റെ വ​ലി​പ്പം എ​ന്തു ത​ന്നെ​യാ​യാ​ലും, വീ​ട്ടി​ലെ ഓ​ണ​ത്തി​നു നി​റ​വും മ​ണ​വും സ​ന്തോ​ഷ​വും എ​ത്തി​ക്ക​ണ​മെ​ന്ന ആ​ഗ്ര​ഹം ത​ന്നെ​യാ​ണ് ന​ഗ​ര​വി​പ​ണി​യു​ടെ ഏ​റ്റ​വും വ​ലി​യ ച​ല​ന​ശ​ക്തി.

Tags : nattu vishesham city is in a state of flux

Recent News

Corehub Up