x
ad
Mon, 17 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പൂ​ക്ക​ള​ത്തി​ലെ നി​റ​ങ്ങ​ൾ

സ്വ​ന്തം ലേ​ഖി​ക
Published: August 17, 2026 07:21 AM IST | Updated: August 17, 2026 07:21 AM IST


കൊച്ചി: ഓ​ണ​ത്തി​ന്‍റെ വൈ​വി​ധ്യ​മാ​ർ​ന്ന ആ​ഘോ​ഷ​ങ്ങ​ളി​ല്‍ വ​ര്‍​ണാ​ഭ​വും സ​വി​ശേ​ഷ​വു​മാ​യ ഒ​ന്നാ​ണ് പൂ​ക്ക​ള​മൊ​രു​ക്ക​ല്‍. ഐ​ശ്വ​ര്യ​ത്തി​ന്‍റെ​യും സ​മൃ​ദ്ധി​യു​ടെ​യും നാ​ളു​ക​ളി​ല്‍ നി​റ​വും സൗ​ര​ഭ്യ​വു​മൊ​ത്തു​ചേ​ര്‍​ന്ന് മ​ഹാ​ബ​ലി​യെ വ​ര​വേ​ല്ക്കു​ന്ന ച​ട​ങ്ങാ​ണി​ത്. ചി​ങ്ങ​മാ​സ​ത്തി​ലെ അ​ത്തം മു​ത​ല്‍ തി​രു​വോ​ണം വ​രെ ചാ​ണ​കം മെ​ഴു​കി​യ ഓ​ണ​ത്ത​റ​യി​ല്‍, നി​ല​വി​ള​ക്കു കൊ​ളു​ത്തി, തൃ​ക്കാ​ക്ക​ര​യ​പ്പ​ന് എ​ഴു​ന്ന​ള്ളി​യി​രി​ക്കാ​ന്‍ വേ​ണ്ടി ഓ​ണ​പ്പൂ​ക്ക​ളം ഒ​രു​ക്കു​ന്നു​വെ​ന്നാ​ണ് വി​ശ്വാ​സം.

അ​ത്തം​നാ​ളി​ല്‍ ഒ​രു നി​ര തു​മ്പ​പ്പൂ മാ​ത്ര​മാ​ണ് പൂ​ക്ക​ള​ത്തി​ലു​ണ്ടാ​കു​ക. പി​ന്നീ​ട് മു​ക്കു​റ്റി, ചെ​മ്പ​ര​ത്തി, തു​ള​സി, പൂ​വാ​ങ്കു​രു​ന്നി​ല, അ​രി​പ്പൂ, ക​ദ​ളി​പ്പൂ, കോ​ളാ​മ്പി​പ്പൂ എ​ന്നി​ങ്ങ​നെ ഓ​രോ ദി​വ​സ​വും പൂ​ക്ക​ള​ത്തി​ന്‍റെ നി​ര​യും നി​റ​വും വ​ലി​പ്പ​വും കൂ​ടി​വ​രും. ചോ​തി നാ​ളി​ല്‍ ചെ​മ്പ​ര​ത്തി​പ്പൂ​വി​നാ​ണ് സ്ഥാ​നം. മൂ​ലം നാ​ളി​ലെ ച​തു​ര പൂ​ക്ക​ള​ത്തി​നു ന​ടു​വി​ല്‍ ഈ​ര്‍​ക്കി​ലി​ല്‍ ഒ​രു പൂ​വ് കു​ത്തി​നി​ര്‍​ത്തും.

ഉ​ത്രാ​ടം നാ​ളി​ലാ​ണ് പൂ​ക്ക​ള​ത്തി​നു വ​ലി​പ്പം കൂ​ടു​ക. തി​രു​വോ​ണ ദി​വ​സം ഓ​ണ​ത്ത​റ​യി​ല്‍ ആ​വ​ണി​പ്പ​ല​ക​യി​ട്ട് അ​രി​മാ​വ് പൂ​ശി, അ​തി​ന്‍റെ പു​റ​ത്ത് തൂ​ശ​നി​ല വി​രി​ച്ച്, ഓ​ണ​ത്ത​പ്പ​നെ വ​യ്ക്കും. അ​ധി​ഷ്ഠാ​ന ദേ​വ​ത​ക​ളെ സ​ങ്ക​ല്‍​പി​ച്ച് 10 മ​ണ്‍​ത​ട്ടു​ക​ളൊ​രു​ക്കി ഓ​ല​ക്കു​ട​കു​ത്തി കെ​ടാ​വി​ള​ക്കു കൊ​ളു​ത്തി​യാ​ണ് ഓ​ണ​ത്ത​പ്പ​നെ പ്ര​തി​ഷ്ഠി​ക്കു​ക. ഇ​ത്ത​ര​ത്തി​ലു​ള്ള പൂ​ക്ക​ള​മൊ​രു​ക്ക​ല്‍ ഇ​ന്ന് ഗൃ​ഹാ​തു​ര സ്മൃ​തി മാ​ത്ര​മാ​ണ്.

പ്രാ​ദേ​ശി​ക ഭേ​ദ​മ​നു​സ​രി​ച്ച് പൂ​ക്ക​ള്‍​ക്കും പൂ​ക്ക​ള​ത്തി​നും ഓ​ണ​ത്ത​പ്പ​നു​മൊ​ക്കെ മാ​റ്റ​മു​ണ്ട്. ചി​ല​യി​ട​ങ്ങ​ളി​ല്‍ 10 ദി​വ​സ​വും 10 നി​റ​ത്തി​ലു​ള്ള പൂ​ക്ക​ളാ​ണ് ഇ​ടു​ന്ന​ത്. പൂ​രാ​ടം മു​ത​ല്‍ ത​ന്നെ മാ​തേ​വ​രെ വ​യ്ക്കു​ന്ന ഇ​ട​ങ്ങ​ളു​മു​ണ്ട്. വ​ള്ളു​വ​നാ​ട്ടി​ല്‍ അ​ത്തം മു​ത​ല്‍ മാ​തേ​വ​രെ വ​യ്ക്കും. മാ​വേ​ലി, തൃ​ക്കാ​ക്ക​ര​യ​പ്പ​ന്‍, ശി​വ​ന്‍ എ​ന്നീ സ​ങ്ക​ല്പ​ത്തി​ല്‍ മൂ​ന്ന് മാ​തേ​വ​രെ​യാ​ണ് വ​യ്ക്കു​ക. ചി​ല​യി​ട​ങ്ങ​ളി​ല്‍ അ​ത് ഏ​ഴു​വ​രെ​യാ​കും. അ​രി​മാ​വ് കൊ​ണ്ട് ക​ളം വ​ര​ച്ച് പ​ല​ക മേ​ലാ​ണ് മാ​തേ​വ​രെ വ​യ്ക്കു​ക.

തെ​ക്ക​ൻ കേ​ര​ള​ത്തി​ൽ മ​ഞ്ഞ​മു​ണ്ടി​ന്‍റെ നൂ​ല്‍ ചു​റ്റു​ന്ന ച​ട​ങ്ങു​മു​ണ്ട്. വ​ട​ക്ക് തൃ​ക്കാ​ക്ക​ര​യ​പ്പ​നെ വ​ര​വേ​ല്ക്കു​ന്ന​താ​ണ് ച​ട​ങ്ങ്. കോ​ലം വീ​ടി​ന്‍റെ ഉ​മ്മ​റ​ത്തും തീ​ര്‍​ക്കും. തു​ട​ര്‍​ന്ന് തൃ​ക്കാ​ക്ക​ര​യ​പ്പ​ന് അ​ട നി​വേ​ദ്യം നേ​ദി​ക്കും. ഉ​ത്ര​ട്ടാ​തി വ​രെ ക​ളം നി​ര്‍​ത്തു​ന്ന​വ​രു​ണ്ട്. മ​റ്റു ചി​ല​യി​ട​ങ്ങ​ളി​ല്‍ രേ​വ​തി നാ​ളി​ല്‍ ക​ള​ത്തി​ന്‍റെ അ​രി​ക് മു​റി​ച്ചാ​ണ് ഓ​ണ​പ്പൂ​ക്ക​ള​ത്തി​ന്‍റെ പ​രി​സ​മാ​പ്തി കു​റി​ക്കു​ക.

Tags :

Recent News

Corehub Up