x
ad
Sun, 16 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

സ​ർ​ക്കാ​രിന്‍റെ അ​രി, പ​ലി​ശ​ക്കാ​രു​ടെ കാ​രു​ണ്യം..! ഊ​രുകൂ​ട്ട​ങ്ങ​ൾ​ക്ക് സ​ങ്ക​ടം മാ​ത്രം..

കോ​ട്ടൂ​ർ​സു​നി​ൽ
Published: August 16, 2026 05:27 AM IST | Updated: August 16, 2026 05:27 AM IST

പൊ​ടി​യം: ഇ​ന്ന് അ​ത്തം. ഓ​ണ​ത്തി​ന് ഇ​നി പ​ത്തു നാ​ൾ മാ​ത്രം. ഓ​ണ​പ്പൊലി​മ​യ്ക്കി​ടെ ഒ​രു സം​സ്‌​കാ​രം പേ​റു​ന്ന ഊ​രുകൂ​ട്ട​ങ്ങ​ൾ​ക്ക് ഇനിയും സ​ങ്ക​ടം മാ​ത്രം ബാക്കി.

ഗൃ​ഹാ​തു​ര​ത​യോ​ടെ​യാ​ണു കാ​ട്ടി​ലെ അ​ര​യ​ൻ​മാ​രാ​യ കാ​ണി​ക്കാ​ർ ഇ​ത്ത​വ​യും ആ​ഘോ​ഷ​ത്തി​നി​റ​ങ്ങു​ന്ന​ത്. അ​ഗ​സ്ത്യ മ​ല​നി​ര​ക​ളി​ലെ കാ​ണി​ക്കാ​ർ​ക്ക് തി​രു​വോ​ണം എ​പ്പോ​ഴും സ​മൃ​ദ്ധി​യു​ടെ പൊ​ൻ​ക​തി​രു​ക​ളാ​ണു സ​മ്മാ​നി​ച്ചി​രു​ന്ന​ത്. എ​ന്നാ​ൽ ഇ​പ്പോ​ഴാ​ക​ട്ടെ പ​ട്ടി​ണി​യും പ​രി​വ​ട്ട​വും മാ​ത്രം സ്വ​ന്തം. നാ​ട്ടി​ൽ പ്ര​ദേ​ശ ത്തു​നി​ന്നും 25 കി​ലോ​മീ​റ്റ​ർ അ​ക​ലെ, പ്ലാ​ത്ത് ആ​ദി​വാ​സി​ഊ​രി​ലെ മൂ​പ്പ​നാ​യ മാ​ത​ൻ കാ​ണി ത​ന്‍റെ പ​രി​ദേ​വ​ന​ങ്ങ​ൾ പ​ങ്കു​വ​യ്ക്കു​മ്പോ​ൾ പ​ഴ​യ സ് ​മ​ര​ണ​ക​ൾ​ക്ക് തി​രു​വോ​ണ വെ​യി​ലി​ന്‍റെ തി​ള​ക്കം.

നാ​ടു​വാ​ഴു​ന്ന അ​ര​ച​ന് (രാ​ജാ​വ്) ഓ​ണ​നാ​ളി​ൽ കാ​ർ​ഷി​ക, വ​ന​വി​ഭ​വ​ങ്ങ​ൾ കാ​ഴ്ച​വ​യ്ക്കു​ക പ​തി​വാ​യി​രു​ന്നു. സ്വാ​തി തി​രു​നാ​ളി​ന്‍റെ കാ​ലം മു​ത​ൽ​ക്കേ ഓ​ണ​ക്കാ​ഴ്ച ന​ൽ​കു​ന്ന പ​തി​വ് കാ​ണി​ക്കാ​ർ​ക്ക് ഉ​ണ്ടാ​യി​രു​ന്നു. മു​ൻ​പ് ത​മി​ഴ്‌​നാ​ട്ടി​ലെ ത​ക്ക​ല പ​ത്മ​നാ​ഭ​പു​രം കൊ​ട്ടാ​ര​ത്തി​ലാ​ണ് കാ​ണി​ക്കാ​ർ രാ​ജാ​വി​ന് ഓ​ണ​ക്കാ​ഴ്ച ന​ൽ​കി​യി​രു​ന്ന​ത്. പി​ന്നെ രാ​ജാ​വി​ന്‍റെ വേ​ന​ൽ​ക്കാ​ല വ​സ​തി​യാ​യ പൊ​ൻ​മു​ടി കൊ​ട്ടാ​ര​ത്തി​ലേ​ക്കു ച​ട​ങ്ങു​ക​ൾ മാ​റ്റി. ഇ​പ്പോ​ൾ കൈ​യി​ൽ ഒ​ന്നു​മി​ല്ല-​മാ​ത​ൻ പ​റ​യു​ന്നു.

ഒ​രു​കാ​ല​ത്ത് ക​ര​നെ​ൽ​കൃ ഷി ​വ്യാ​പ​ക​മാ​യി​രു​ന്നു. അ​തി​ന്‍റെ ചോ​റും അ​വി​ലും പ​ട്ടി​ണി മാ​റ്റി​യി​രു​ന്നു. ക​ര​നെ​ൽ​കൃ​ഷി ഇ​പ്പോ​ഴി​ല്ല, വ​ന​വി​ഭ​വ​ങ്ങ​ൾ കി​ട്ടാ​നു​മി​ല്ല. കാ​ട്ടി​ലെ കൃ​ഷി​ക​ളാ​യ ചേ​ന, ചേ​മ്പ്, കാ​ച്ചി​ൽ, ക​ദ​ളി​പ്പ​ഴം, കാ​ര​പ്പ​ഴം എ​ന്നി​വ വി​ള​വെ​ടു​ത്തു നാ​ട്ടി​ൽ കൊ​ണ്ടു​വ​ന്നു വി​റ്റു സാ​ധ​ന​ങ്ങ​ൾ വാ​ങ്ങു​ന്ന പ​തി​വ് ഇ​പ്പോ​ഴി​ല്ല. കാ​ട്ടി​ലെ കൃ​ഷി​ക​ൾ പ​ല​തും അ​ന്യം​നി​ന്നു. മ​ഴ​യും കാ​ട്ടു​മൃ​ഗ​ങ്ങ​ളു​ടെ ശ​ല്യ​വും​ത​ന്നെ കാ​ര​ണം.

കാ​ർ​ഷി​ക വി​ഭ​വ​ങ്ങ​ൾ ഇ​ല്ലാ​തെ​യാ​യ​തോ​ടെ ഓ​ണം കൂ​ട​ണ​മെ​ങ്കി​ൽ പു​റം​നാ​ടി​നെ ആ​ശ്ര​യി​ക്ക​ണ​മെ​ന്ന സ്ഥി​തി വ​ന്നു. അ​തു​കൊ​ണ്ടു​ത​ന്നെ ഓ​ണ​സ​ദ്യ ഇ​പ്പോ​ഴി​ല്ല. സ​ർ​ക്കാ രി​ൽ​നി​ന്ന് റേ​ഷ​ൻ ധാ​ന്യ​ങ്ങ​ൾ ല​ഭി​ക്കു​ന്ന​താ​ണി​പ്പോ​ഴു​ള്ള ഏ​ക പ്ര​തീ​ക്ഷ. പ​ണ്ട് ഊ​ഞ്ഞാ​ലാ​ട്ട​വും കാ​ട്ടു​പൂ​ക്ക​ൾ കൊ​ണ്ടു​ള്ള അ​ത്ത​പൂ​ക്ക​ള​വും ഓ​ണ​വി​രു​ന്നും ഉ​ണ്ടാ​യി​രു​ന്നു. ഇ​പ്പോ​ൾ അ​തൊ​ക്കെ വെ​റും ച​ട​ങ്ങി​ലൊ​തു​ങ്ങി.

എ​ന്നാ​ൽ ത​ങ്ങ​ളു​ടെ പ​ര​മ്പ​രാ​ഗ​ത​മാ​യ ചാ​റ്റു​പാ​ട്ട് ന​ട​ത്താ​നു​ള്ള ആ​ലോ​ച​ന​യി​ലാ​ണ് കാ​ണി​സ​മൂ​ഹം. എ​ല്ലാ ഓ​ണ​ത്തി​നും കാ​ട്ടി​ലെ തൈ​വ​ത്തി​ന് (ദൈ​വം) മു​ന്നി​ൽ ചാ​റ്റു​പാ​ട്ട് ന​ട​ത്തും. അ​തു ന​ട​ത്തി​യി​ല്ലെ​ങ്കി​ൽ കാ​ട്ടു​ദൈ​വം ത​ങ്ങ​ളെ കൈ​വി​ടു​മെ​ന്ന ഭീ​തി​യാ​ണ് ഇ​വ​ർ​ക്കു​ള്ള​ത്. ചാ​റ്റു​പാ​ട്ട് ന​ട​ത്താ​ൻ ഇ​രു​മ്പി​ൽ ഉ​ണ്ടാ​ക്കി​യ കൊ​ക്ക​ര എ​ന്ന ഉ​പ​ക​ര​ണ​വും കാ​ട്ടു​പ​ഴ​ങ്ങ​ൾ കൊ​ണ്ടു പ​ടു​ക്ക​യും ന​ൽ​കാ​നു​ള്ള തി​ടു​ക്ക​ത്തി​ലാ​ണി​വ​ർ.

Tags : nattu vishesham Only misery for the slums.

Recent News

Corehub Up