മിന്നലിൽ തകർന്ന പുത്തൻനട പുത്തൻപറമ്പിൽ ഷൈലയുടെ വീട്.
അമ്പലപ്പുഴ: ഇടിമിന്നലേറ്റ് വീടിന്റെ ഒരു ഭാഗം തകർന്നു വീണു. ആർക്കും പരിക്കില്ല. പുറക്കാട് പഞ്ചായത്ത് 13-ാം വാർഡ് പുത്തൻനട പുത്തൻപറമ്പിൽ ഷൈലയുടെ വീടിന്റെ സൺഷൈഡാണ് തകർന്നുവീണത്. കഴിഞ്ഞ രാത്രി എട്ടരയോടെയായിരുന്നു അപകടം.
ശക്തമായ കാറ്റും മഴയും മിന്നലിനുമിടയിൽ വലിയ ശബ്ദം കേട്ട് ഷൈലയും മരുമകൾ ആര്യയും വീടിനുള്ളിൽ നിന്ന് പുറത്തേക്കിറങ്ങിയപ്പോൾ വീടിന്റെ കോൺക്രീറ്റ് ചെയ്ത സൺ ഷെഡ് ഭാഗം തകർന്നു വീഴുന്നതാണ് കണ്ടത്. ഉടൻ ഇവർ അകത്തേക്ക് കയറിയതിനാൽ പരിക്കേറ്റില്ല. വീടിന്റെ മുൻവശത്തെ ഒരു ഭാഗവും ഇടിമിന്നലിൽ തകർന്നു. ഏകദേശം ഒരു ലക്ഷം രൂപയുടെ നഷ്ടം കണക്കാക്കുന്നു.
Tags : lightning. nattuvisheaham local news