x
ad
Mon, 20 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

വേ​ന​ൽ മ​ഴ​യി​ലും കാ​റ്റി​ലും വാ​ഴ​ത്തോ​ട്ടം ന​ശി​ച്ചു


Published: May 9, 2026 01:57 AM IST | Updated: May 9, 2026 01:57 AM IST

ഉ​ദ​യ​ഗി​രി പ​ഞ്ചാ​യ​ത്തി​ലെ മൂ​രി​ക്ക​ട​വി​ൽ നേ​ന്ത്ര​വാ​ഴ​ത്തോ​ട്ടം കാ​റ്റി​ൽ ന​ശി​ച്ച നി​ല​യി​ൽ.

ആ​ല​ക്കോ​ട്: ക​ഴി​ഞ്ഞ ദി​വ​സ​മു​ണ്ടാ​യ ശ​ക്ത​മാ​യ വേ​ന​ൽ മ​ഴ​യി​ലും കാ​റ്റി​ലും നേ​ന്ത്ര​വാ​ഴ​ത്തോ​ട്ടം ന​ശി​ച്ചു. ഉ​ദ​യ​ഗി​രി പ​ഞ്ചാ​യ​ത്തി​ലെ മൂ​രി​ക്ക​ട​വി​ലാ​ണ് നേ​ന്ത്ര​വാ​ഴ​ത്തോ​ട്ടം ന​ശി​ച്ച​ത്.

ക​ഴി​ഞ്ഞ ദി​വ​സം ഉ​ച്ച​ക​ഴി​ഞ്ഞ് മൂ​ന്നോ​ടെ​യാ​ണ് വേ​ന​ൽ മ​ഴ​യ്ക്കൊ​പ്പം ശ​ക്ത​മാ​യ കാ​റ്റ് വീ​ശി​യ​ത്. മൂ​രി​ക്ക​ട​വി​ലെ വി​റ​കൊ​ടി​യ​നാ​ൽ വി​നോ​യി, ബേ​ബി കോ​യി​ക്ക​ൽ, ഷാ​ജി ക​ള​യാം​ത​ടം തു​ട​ങ്ങി​യ​വ​രു​ടെ നൂ​റു​ക​ണ​ക്കി​ന് നേ​ന്ത്ര​വാ​ഴ​ക​ളാ​ണ് നി​ലം​പൊ​ത്തി​യ​ത്.

ഒ​രുമാ​സം ക​ഴി​ഞ്ഞാ​ൽ വി​ള​വെ​ടു​ക്കാ​ൻ ക​ഴി​യു​ന്ന​വ​യാ​യി​രു​ന്നു. ശ​രാ​ശ​രി 20 കി​ലോ​യ്ക്ക് മു​ക​ളി​ൽ തൂ​ക്ക​വു​മു​ണ്ട്. മൂ​ന്നു​ല​ക്ഷം രൂ​പ​യു​ടെ ന​ഷ്ടം ക​ണ​ക്കാ​ക്കു​ന്നു.

Tags : The orchard was nattuvisheaham local news

Recent News

Corehub Up