x
ad
Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

രാ​​ഷ്‌​​ട്ര​​പ​​തിക്ക് പാ​​ലാ​​യി​​ലും കോ​​ട്ട​​യ​​ത്തും ഹൃ​​ദ്യ​​ സ്വീ​​ക​​ര​​ണം


Published: October 23, 2025 11:47 PM IST | Updated: October 23, 2025 11:47 PM IST

പാ​​ലാ സെ​​ന്‍റ് തോ​​മ​​സ് കോ​​ള​​ജ് പ്ലാ​​റ്റി​​നം ജൂ​​ബി​​ലി സ​​മാ​​പ​​ന​​സ​​മ്മേ​​ള​​നം ഉ​​ദ്ഘാ​​ട​​നം ചെ​​യ്യാ​​നെ​​ത്തി​​യ രാ​​ഷ്‌​​ട്ര​​പ​​തി ദ്രൗ​​പ​​ദി മു​​ര്‍​മു​​വി​​നെ വേ​​ദി​​യി​​ലേ​​ക്ക്

കോ​​ട്ട​​യം: രാ​​ഷ്‌​​ട്ര​​പ​​തി ദ്രൗ​​പ​​ദി മു​​ര്‍​മു​​വി​​നു പാ​​ലാ​​യി​​ലും കോ​​ട്ട​​യ​​ത്തും ഹൃ​​ദ്യ​​മാ​​യ സ്വീ​​ക​​ര​​ണം. ശി​​വ​​ഗി​​രി​​യി​​ല്‍ ഗു​​രു​​ദേ​​വ സ​​മാ​​ധി ശ​​താ​​ബ്ദി ആ​​ച​​ര​​ണ​​ത്തി​​ന്‍റെ ഉ​​ദ്ഘാ​​ട​​നം നി​​ര്‍​വ​​ഹി​​ച്ച​​ശേ​​ഷം ഇ​​ന്ന​​ലെ ഉ​​ച്ച​​ക​​ഴി​​ഞ്ഞു 3.05നു ​​ഹെ​​ലി​​കോ​​പ്ട​​റി​​ല്‍ പാ​​ലാ സെ​​ന്‍റ് തോ​​മ​​സ് കോ​​ള​​ജ് ഗ്രൗ​​ണ്ടി​​ല്‍ എ​​ത്തി​​യ രാ​​ഷ്‌​​ട്ര​​പ​​തി​​യെ ഗ​​വ​​ര്‍​ണ​​ര്‍ രാ​​ജേ​​ന്ദ്ര​​വി​​ശ്വ​​നാ​​ഥ് അ​​ര്‍​ലേ​​ക്ക​​ര്‍, മ​​ന്ത്രി വി.​​എ​​ന്‍. വാ​​സ​​വ​​ന്‍, ജി​​ല്ലാ ക​​ള​​ക്ട​​ര്‍ ചേ​​ത​​ന്‍ കു​​മാ​​ര്‍ മീ​​ണ, ജി​​ല്ലാ പോ​​ലീ​​സ് ചീ​​ഫ് എ. ​​ഷാ​​ഹു​​ല്‍ ഹ​​മീ​​ദ് എ​​ന്നി​​വ​​ര്‍ ചേ​​ര്‍​ന്നു സ്വീ​​ക​​രി​​ച്ചു.

തു​​ട​​ര്‍​ന്നു സ​​മ്മേ​​ള​​ന​​ന​​ഗ​​രി​​യി​​ലേ​​ക്കു പോ​​യ രാ​​ഷ്‌​​ട്ര​​പ​​തി 40 മി​​നി​​റ്റ് നീ​​ണ്ട സ​​മ്മേ​​ള​​ന​​ത്തി​​നു​​ശേ​​ഷം സെ​​ന്‍റ് തോ​​മ​​സ് കോ​​ള​​ജ് ഗ്രൗ​​ണ്ടി​​ല്‍​നി​​ന്നും ഹെ​​ലി​​കോ​​പ്ട​​റി​​ല്‍ കോ​​ട്ട​​യ​​ത്തേ​​ക്ക് മ​​ട​​ങ്ങി. കോ​​ട്ട​​യം പോ​​ലീ​​സ് പ​​രേ​​ഡ് ഗ്രൗ​​ണ്ടി​​ലി​​റ​​ങ്ങി​​യ രാ​​ഷ്‌​​ട്ര​​പ​​തി​​യെ ഗ​​വ​​ര്‍​ണ​​ര്‍ രാ​​ജേ​​ന്ദ്ര വി​​ശ്വ​​നാ​​ഥ് അ​​ര്‍​ലേ​​ക്ക​​ര്‍, മ​​ന്ത്രി വി.​​എ​​ന്‍. വാ​​സ​​വ​​ന്‍, തി​​രു​​വ​​ഞ്ചൂ​​ര്‍ രാ​​ധാ​​കൃ​​ഷ്ണ​​ന്‍ എം​​എ​​ല്‍​എ എ​​ന്നി​​വ​​ര്‍ ചേ​​ര്‍​ന്നു സ്വീ​​ക​​രി​​ച്ചു.


പി​​ന്നീ​​ട് റോ​​ഡ് മാ​​ര്‍​ഗം കു​​മ​​ര​​ക​​ത്തേ​​ക്ക് പോ​​യ രാ​​ഷ്‌​​ട്ര​​പ​​തി ടാ​​ജ് ഹോ​​ട്ട​​ലി​​ൽ വി​​ശ്ര​​മി​​ച്ചു. പ​​രേ​​ഡ് ഗ്രൗ​​ണ്ട് മു​​ത​​ല്‍ കു​​മ​​ര​​കം വ​​രെ​​യു​​ള്ള റോ​​ഡി​​നി​​രു​​വ​​ശ​​വും മി​​ക്ക​​യി​​ട​​ങ്ങ​​ളി​​ലും ജ​​ന​​ങ്ങ​​ള്‍ രാ​​ഷ്‌​​ട്ര​​പ​​തി​​യെ കാ​​ണാ​​ന്‍ കാ​​ത്തു​​നി​​ന്നി​​രു​​ന്നു. കു​​മ​​ര​​ക​​ത്തെ​​ത്തി​​യ രാ​​ഷ്‌​​ട്ര​​പ​​തി​​ക്ക് കേ​​ര​​ളീ​​യ രീ​​തി​​യി​​ല്‍ ടാ​​ജ് ഹോ​​ട്ട​​ലി​​ല്‍ വ​​ര​​വേ​​ല്‍​പ്പ് ന​​ല്‍​കി. ഇ​​ന്നു രാ​​വി​​ലെ പ​​ത്തി​​ന് കു​​മ​​ര​​ക​​ത്തു​​നി​​ന്ന് റോ​​ഡു​​മാ​​ര്‍​ഗം കോ​​ട്ട​​യ​​ത്തെ​​ത്തി ഹെ​​ലി​​കോ​​പ്ട​​റി​​ൽ കൊ​​ച്ചി​​യി​​ലേ​​ക്കു പോ​​കും.

Tags : pala st thomas college

Recent News

Corehub Up