x
ad
Wed, 1 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

‘പ്രിയദർശിനി’കൊടുത്ത എട്ടിന്‍റെ പണി


Published: July 1, 2026 06:50 AM IST | Updated: July 1, 2026 06:50 AM IST

പ്ര​ിയ​ദ​ര്‍​ശി​നി ബ​സി​ല്‍ ക​യ​റു​ന്ന സ്ത്രീ​ക​ള്‍.

കൊ​ല്ലം: സ​ര്‍​ക്കാ​ര്‍ ന​ട​പ്പി​ലാ​ക്കി​യ കെ​എ​സ്ആ​ര്‍​ടി​സി ഓ​ര്‍​ഡി​ന​റി ബ​സു​ക​ളി​ല്‍ സ്ത്രീ​ക​ള്‍​ക്കും ട്രാ​ന്‍​സ്ജെ​ന്‍​ഡ​റു​ക​ള്‍​ക്കു​മു​ള്ള സൗ​ജ​ന്യ​യാ​ത്രാ പ​ദ്ധ​തി പ്രി​യ​ദ​ര്‍​ശി​നി ജി​ല്ല​യി​ലെ സ്വ​കാ​ര്യ ബ​സ് വ്യ​വ​സാ​യ​ത്തെ ഗു​രു​ത​ര​മാ​യി ബാ​ധി​ച്ച​താ​യി പ്രൈ​വ​റ്റ് ബ​സ് ഓ​പ്പ​റേ​റ്റേ​ഴ്സ് അ​സോ​സി​യേ​ഷ​ന്‍ കൊ​ല്ലം ജി​ല്ലാ ഭാ​ര​വാ​ഹി​ക​ള്‍ പ​റ​ഞ്ഞു.

ഇന്ന് ‘ജി ​ഫോം' സ​മ​ര്‍​പ്പി​ക്കാ​നൊ​രു​ങ്ങു​ക​യാ​ണ് നി​ര​വ​ധി സ്വ​കാ​ര്യ ബ​സു​ക​ള്‍. നി​ശ്ചി​ത കാ​ല​യ​ള​വി​ല്‍ വാ​ഹ​നം റോ​ഡി​ല്‍ ഓ​ടി​ക്കി​ല്ലെ​ന്നു മോ​ട്ട​ര്‍ വാ​ഹ​ന വ​കു​പ്പി​നെ മു​ന്‍​കൂ​ട്ടി അ​റി​യി​ക്കു​ന്ന സം​വി​ധാ​ന​മാ​ണി​ത്. ജി ​ഫോം സ​മ​ര്‍​പ്പി​ക്കു​ക വ​ഴി നി​കു​തി അ​ട​യ്‌​ക്കേ​ണ്ട.

മൂ​ന്നു​മാ​സ കാ​ലാ​വ​ധി​യി​ലാ​ണ് ബ​സു​ക​ളു​ടെ ടാ​ക്‌​സ് അ​ട​യ്‌​ക്കേ​ണ്ട​ത്. ഇന്നലെ ര​ണ്ടാ​മ​ത്തെ മൂ​ന്നു​മാ​സ ക്വാ​ര്‍​ട്ട​ര്‍ അ​വ​സാ​നി​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ലാ​ണ് ബ​സു​ട​മ​ക​ള്‍ അ​ടി​യ​ന്ത​ര​മാ​യി ജി ​ഫോം സ​മ​ര്‍​പ്പി​ക്കു​ന്ന​തി​നെ​ക്കു​റി​ച്ച് ബു​ട​മ​ക​ള്‍ ആ​ലോ​ചി​ക്കു​ന്ന​തെ​ന്നും ജി​ല്ലാ ഭാ​ര​വാ​ഹി​ക​ള്‍ പ​റ​ഞ്ഞു. സ്വ​കാ​ര്യ​ബ​സി​നു പ്ര​തി​ദി​നം 2000 രൂ​പ മു​ത​ല്‍ 4000 രൂ​പ വ​രെ ക​ള​ക്ഷ​നി​ല്‍ കു​റ​വു വ​ന്ന​താ​യും കു​റ​വ് ദി​നംപ്ര​തി കൂ​ടി​വ​രി​ക​യാ​ണെ​ന്നും പ്ര​തി​ദി​ന വ​രു​മാ​നം കൊ​ണ്ടു ഡീ​സ​ല്‍ അ​ടി​ക്കാ​നോ ജീ​വ​ന​ക്കാ​ര്‍​ക്കു കൂ​ലി ന​ല്‍​കാ​നോ തി​ക​യു​ന്നി​ല്ലെ​ന്നും അ​സോ​സി​യേ​ഷ​ന്‍ അ​റി​യി​ച്ചു. മി​ക്ക റൂ​ട്ടു​ക​ളി​ലും പു​ല​ര്‍​ച്ചെ മു​ത​ല്‍ രാ​ത്രി​വ​രെ ഓ​ടി​യാ​ലും ഡ്രൈ​വ​ര്‍​ക്കു ല​ഭി​ക്കു​ന്ന​ത് വെ​റും 500-600 രൂ​പ​യാ​ണ്.

ഇ​ത്ത​രം സ്ഥി​തി തു​ട​രാ​നാ​കാ​ത്ത​തി​നാ​ല്‍ ആ​ദ്യ​പ​ടി​യാ​യി ട്രി​പ്പു​ക​ള്‍ വെ​ട്ടി​ക്കു​റ​യ്ക്കാ​നും തു​ട​ര്‍​ന്ന് ജി ​ഫോം ന​ല്‍​കി പൂ​ര്‍​ണ​മാ​യും നി​ര്‍​ത്തി​യി​ടാ​നു​മാ​ണ് പ​ല ബ​സു​ട​മ​ക​ളു​ടെ​യും തീ​രു​മാ​നം. പ്രി​യ​ദ​ര്‍​ശി​നി ബ​സു​ക​ളി​ല്ലാ​ത്ത റൂ​ട്ടു​ക​ളി​ലും പ്ര​ശ്‌​ന​മാ​ണെ​ന്ന് ഉ​ട​മ​ക​ള്‍ പ​റ​യു​ന്നു. ഇ​ത്ത​രം റൂ​ട്ടു​ക​ളി​ല്‍ ത​ങ്ങ​ളെ വെ​റും ക​ണ​ക്ഷ​ന്‍ ബ​സാ​യി​ട്ടാ​ണു പ​രി​ഗ​ണി​ക്കു​ന്ന​ത്. ആ​ളു​ക​ള്‍ ക​ണ​ക്‌ഷന്‍ ബ​സു​ക​ള്‍ ഉ​പ​യോ​ഗി​ച്ച് സ്ഥി​ര​മാ​യി സൗ​ജ​ന്യ​യാ​ത്ര ചെ​യ്യു​ന്ന​തും വ​രു​മാ​ന ന​ഷ്ട​ത്തി​നു കാ​ര​ണ​മാ​ണ്.

അനുകൂല തീരുമാനം ഉണ്ടായിട്ടില്ല

ജി​ല്ല​യി​ല്‍ 374 ഓ​ര്‍​ഡി​ന​റി കെ​എ​സ്ആ​ര്‍​ടി​സി ബ​സു​ക​ളി​ലാ​ണ് പ്രി​യ​ദ​ര്‍​ശി​നി പ​ദ്ധ​തി ന​ട​പ്പി​ലാ​ക്കി​യി​രി​ക്കു​ന്ന​ത്. സ​ത്യ​ത്തി​ല്‍ കെ​എ​സ്ആ​ര്‍​ടി​സി​ക്ക് സൗ​ജ​ന്യ യാ​ത്ര​മൂ​ലം ത​ങ്ങ​ളേക്കാ​ള്‍ വ​ലി​യ ന​ഷ്ട​മാ​ണു സം​ഭ​വി​ക്കു​ന്ന​തെ​ന്നും ശ​രാ​ശ​രി 44 ല​ക്ഷം രൂ​പ​യാ​ണ് കെ​എ​സ്ആ​ര്‍​ടി​സി​ക്ക് ഒ​രു ദി​വ​സം ഉ​ണ്ടാ​വു​ന്ന​തെ​ന്നും പ്രൈ​വ​റ്റ് ബ​സ് ഓ​പ്പ​റേ​റ്റേ​ഴ്സ് അ​സോ​സി​യേ​ഷ​ന്‍ ഭാരവാഹികള്‌ പ​റ​ഞ്ഞു. ഈ ​തു​ക സ​ര്‍​ക്കാ​ര്‍ ന​ല്‍​കി​യി​ല്ലെ​ങ്കി​ല്‍ കെ​എ​സ്ആ​ര്‍​ടി​സി ന​ഷ്‌ടത്തി​ലാ​വും. കൊ​ട്ടാ​ര​ക്ക​ര ഡി​പ്പോ​യി​ല്‍​നി​ന്നാ​ണ് ഏ​റ്റ​വും കൂ​ടു​ത​ല്‍ ഓ​ര്‍​ഡി​ന​റി ബ​സു​ക​ള്‍ ഓ​പ്പ​റേ​റ്റു ചെ​യ്യു​ന്ന​ത്. ത​ങ്ങ​ള്‍​ക്ക് ഏ​റ്റ​വും വ​ലി​യ ന​ഷ്‌ടവും കൊ​ട്ടാ​ര​ക്ക​ര മേ​ഖ​ല​യി​ലാ​ണ്.

ജി​ല്ല​യി​ലെ ഏ​റ്റ​വും പ്ര​ധാ​ന​പ്പെ​ട്ട പ്രൈ​വ​റ്റ് റൂ​ട്ടു​ക​ളാ​യ ച​വ​റ-​ഇ​ള​മ്പ​ള്ളൂ​ര്‍ (കു​ണ്ട​റ വ​ഴി), ച​വ​റ-​കൊ​ട്ടി​യം, കൊ​ട്ടി​യം-​ക​ച്ചേ​രി, ര​വി​പു​രം-​ത​ങ്ക​ശേ​രി, പെ​രു​മ​ണ്‍-​ചി​ന്ന​ക്ക​ട / പ്രാ​ക്കു​ളം-​ചി​ന്ന​ക്ക​ട, അ​ഷ്ട​മു​ടി പെ​രു​മ്പു​ഴ (കു​ണ്ട​റ വ​ഴി), മ​യ്യ​നാ​ട്-​ക​ച്ചേ​രി (കൂ​ട്ടി​ക്ക​ട വ​ഴി) അ​ട​ക്കം എ​ല്ലാ പ്രൈ​വ​റ്റ് ബ​സ് റൂ​ട്ടു​ക​ളും ന​ഷ്‌ട ത്തി​ലാ​ണെ​ന്ന് ജി​ല്ലാ ഭാ​ര​വാ​ഹി​ക​ള്‍ ക​ണ​ക്കു​ക​ള്‍ നി​ര​ത്തി വ്യ​ക്ത​മാ​ക്കി. ഈ ​ക​ണ​ക്കു​ക​ള്‍ സ​ര്‍​ക്കാ​രി​നെ പ​ല​ത​വ​ണ അ​റി​യി​ക്കാ​ന്‍ ശ്ര​മി​ച്ചി​ട്ടും അ​നു​കൂ​ല തീ​രു​മാ​നം ഉ​ണ്ടാ​യി​ട്ടി​ല്ലെ​ന്നും ജി​ല്ലാ ഭാ​ര​വാ​ഹി​ക​ള്‍ പ​റ​ഞ്ഞു.

നി​കു​തി ഇ​ള​വ് അ​പ​ര്യാ​പ്തം

സം​സ്ഥാ​ന ബ​ജ​റ്റി​ല്‍ ധ​ന​കാ​ര്യ മ​ന്ത്രി​കൂ​ടി​യാ​യ വി.​ഡി. സ​തീ​ശ​ന്‍ പ്ര​ഖ്യാ​പി​ച്ച നി​കു​തി​യി​ള​വ് തീ​ര്‍​ത്തും അ​പ​ര്യാ​പ്ത​മാ​ണെ​ന്നും അ​ത് സ​ത്യ​ത്തി​ല്‍ ജ​ന​ങ്ങ​ളു​ടെ ക​ണ്ണി​ല്‍ പൊ​ടി​യി​ടാ​നു​ള്ള ശ്ര​മമാ​ണെ​ന്നും അ​സോ​സി​യേ​ഷ​ന്‍ കു​റ്റ​പ്പെ​ടു​ത്തി. വ​രു​മാ​ന ന​ഷ്‌ടം ദി​നം പ്ര​തി കൂ​ടി​വ​രു​മ്പോ​ള്‍ ശാ​ശ്വ​ത​മാ​യ പ​രി​ഹാ​രം ക​ണ്ടെ​ത്തി​യി​ല്ലെ​ങ്കി​ല്‍ വ്യ​വ​സാ​യം പൂ​ര്‍​ണ​മാ​യും ത​ക​രു​മെ​ന്നും അ​സോ​സി​യേ​ഷ​ന്‍ കു​റ്റ​പ്പെ​ടു​ത്തി.

യാ​ത്ര​ക്കാ​രു​ടെ എ​ണ്ണ​ത്തി​ല്‍ വ​ലി​യ കു​റ​വ്

സ്വ​കാ​ര്യ ബ​സു​ക​ളി​ലെ സ്ഥി​രം യാ​ത്ര​ക്കാ​രാ​യ സ്ത്രീ​ക​ളി​ല്‍ ഭൂ​രി​ഭാ​ഗ​വും ഇ​പ്പോ​ള്‍ കെ​എ​സ്ആ​ര്‍​ടി​സി ഓ​ര്‍​ഡി​ന​റി സ​ര്‍​വീ​സു​ക​ളെ​യാ​ണ് ആ​ശ്ര​യി​ക്കു​ന്ന​ത്. പ​ദ്ധ​തി ആ​രം​ഭി​ച്ച് ആ​ദ്യ ദി​വ​സ​ങ്ങ​ളി​ല്‍​ത്ത​ന്നെ സ്വ​കാ​ര്യ ബ​സു​ക​ളി​ലെ വ​നി​താ യാ​ത്ര​ക്കാ​രു​ടെ എ​ണ്ണ​ത്തി​ല്‍ 60% മു​ത​ല്‍ 70% വ​രെ കു​റ​വു​ണ്ടാ​യ​താ​യി ബ​സ് ഉ​ട​മ​ക​ള്‍ വ്യ​ക്ത​മാ​ക്കു​ന്നു.

വ​രു​മാ​നം പ​കു​തി​യി​ല​ധി​കം കു​റ​ഞ്ഞു​

ദി​വ​സേ​ന​യു​ള്ള ഡീ​സ​ല്‍ ചെ​ല​വ് പോ​ലും ക​ണ്ടെ​ത്താ​ന്‍ ക​ഴി​യാ​ത്ത അ​വ​സ്ഥ​യി​ലാ​ണ് പ​ല സ​ര്‍​വീ​സു​ക​ളും. ബ​സ് ഓ​പ്പ​റേ​റ്റേ​ഴ്സ് അ​സോ​സി​യേ​ഷ​ന്‍റെ ക​ണ​ക്ക​നു​സ​രി​ച്ച്, ഒ​രു ബ​സി​ന്‍റെ ആ​കെ വ​രു​മാ​ന​ത്തി​ന്‍റെ 55 മു​ത​ല്‍ 60 ശ​ത​മാ​നം​വ​രെ ഡീ​സ​ലി​നു​വേ​ണം. നി​ല​വി​ല്‍ വ​രു​മാ​നം പ​കു​തി​യി​ല​ധി​ക​മാ​യി കു​റ​ഞ്ഞു​ക​ഴി​ഞ്ഞു. ഈ ​സാ​ഹ​ച​ര്യ​ത്തി​ല്‍ ബ​സ് സ​ര്‍​വീ​സ് ലാ​ഭ​ക​ര​മ​ല്ലാ​താ​യി മാ​റി. കൂ​ടാ​തെ, ജീ​വ​ന​ക്കാ​രു​ടെ ശ​മ്പ​ളം, നി​കു​തി എ​ന്നി​വ ന​ല്‍​കാ​ന്‍ ക​ഴി​യാ​ത്ത​തി​നാ​ല്‍ ജൂ​ണ്‍ അ​വ​സാ​ന​ത്തോ​ടെ​ ത​ന്നെ ന​ല്ലൊ​രു ശ​ത​മാ​നം സ്വ​കാ​ര്യ ബ​സു​ക​ളും നി​ര​ത്തി​ല്‍​നി​ന്ന് പി​ന്മാ​റേ​ണ്ടി വ​രു​മെ​ന്നാ​ണ് അ​സോ​സി​യേ​ഷ​ന്‍ പ​റ​യു​ന്ന​ത്.

നി​ര്‍​ദേ​ശ​ങ്ങ​ളൊ​ന്നും പ​രി​ഗ​ണി​ച്ചി​ല്ല

നി​ല​വി​ലെ പ്ര​തി​സ​ന്ധി മ​റി​ക​ട​ക്കാ​ന്‍ ബ​സ് ഉ​ട​മ​ക​ളു​ടെ സം​ഘ​ട​ന​ക​ള്‍ സ​ര്‍​ക്കാ​രി​ന് മു​ന്നി​ല്‍ ചി​ല നി​ര്‍​ദേ​ശ​ങ്ങ​ളും ആ​വ​ശ്യ​ങ്ങ​ളും ഉ​ന്ന​യി​ച്ചി​ട്ടു​ണ്ടെ​ങ്കി​ലും അ​വ​യി​ല്‍ ഒ​ന്നു​പോ​ലും പ​രി​ഗ​ണി​ക്കു​ക​യോ എ​ന്തി​ന് ച​ര്‍​ച്ച ചെ​യ്യാ​ന്‍ പോ​ലും ത​യാ​റാ​യി​ട്ടി​ല്ലെ​ന്നും അ​സോ​സി​യേ​ഷ​ന്‍ കു​റ്റ​പ്പെ​ടു​ത്തു​ന്നു. ഇ​ക്കാ​ര്യ​ത്തി​ല്‍ ത​ങ്ങ​ളോ​ടു​ള്ള സ​മീ​പ​നം സ​ര്‍​ക്കാ​ര്‍ മാ​റ്റ​ണ​മെ​ന്നും ത​ങ്ങ​ളെ ശ​ത്രു​ക്ക​ളാ​യി കാ​ണ​രു​തെ​ന്നും കൊ​ല്ലം ഭാ​ര​വാ​ഹി​ക​ള്‍ പറഞ്ഞു.

കെ​എ​സ്ആ​ര്‍​ടി​സി​ക്കു മാ​ത്ര​മു​ള്ള ആ​നു​കൂ​ല്യം അ​നീ​തി

കെ​എ​സ്ആ​ര്‍​ടി​സി​ക്ക് സ​ര്‍​ക്കാ​ര്‍ ന​ല്‍​കു​ന്ന​തു​പോ​ലെ സ്വ​കാ​ര്യ ബ​സു​ക​ള്‍​ക്കും ആ​നു​കൂ​ല്യം ന​ല്‍​ക​ണ​മെ​ന്ന​താ​ണ് അ​സോ​സി​യേ​ഷ​ന്‍റെ പ്ര​ധാ​ന ആ​വ​ശ്യം. സ്വ​കാ​ര്യ ബ​സു​ക​ളെ കി​ലോ​മീ​റ്റ​റി​ന് 55 രൂ​പ നി​ര​ക്കി​ല്‍ സ​ര്‍​ക്കാ​ര്‍ വാ​ട​ക​യ്ക്ക് എ​ടു​ക്ക​ണ​മെ​ന്നും ടി​ക്ക​റ്റ് വ​രു​മാ​ന​വും ജീ​വ​ന​ക്കാ​രു​ടെ നി​യ​ന്ത്ര​ണ​വും സ​ര്‍​ക്കാ​ര്‍ ഏ​റ്റെ​ടു​ക്ക​ണ​മെ​ന്നും അ​വ​ര്‍ ആ​വ​ശ്യ​പ്പെ​ടു​ന്നു. കെ​എ​സ്ആ​ര്‍​ടി​സി​യി​ലേ​തു​പോ​ലെ സ്വ​കാ​ര്യ ബ​സു​ക​ളി​ലും സ്ത്രീ​ക​ള്‍​ക്ക് സൗ​ജ​ന്യ യാ​ത്ര അ​നു​വ​ദി​ക്കാ​ന്‍ ത​ങ്ങ​ള്‍ ത​യാ​റാ​ണ്.

എ​ന്നാ​ല്‍ അ​തി​നു​ള്ള തു​ക സ​ബ്സി​ഡി​യാ​യി ബ​സു​ട​മ​ക​ള്‍​ക്ക് സ​ര്‍​ക്കാ​ര്‍ മ​ട​ക്കി ന​ല്‍​ക​ണ​മെ​ന്നും അ​സോ​സി​യേ​ഷ​ന്‍ ആ​വ​ശ്യ​പ്പെ​ട്ടു. കെ​എ​സ്ആ​ര്‍​ടി​സി സ​ര്‍​വീ​സ് ന​ട​ത്തു​ന്ന റൂ​ട്ടു​ക​ളി​ലെ സ്വ​കാ​ര്യ ബ​സു​ക​ള്‍​ക്ക് റോ​ഡ് നി​കു​തി പൂ​ര്‍​ണമാ​യി ഒ​ഴി​വാ​ക്കു​ക​യോ അ​ല്ലെ​ങ്കി​ല്‍ പ​കു​തി വി​ല​യ്ക്ക് ഡീ​സ​ല്‍ ല​ഭ്യ​മാ​ക്കു​ക​യോ ചെ​യ്യ​ണം.

സ്ത്രീ​ക​ളു​ടെ യാ​ത്ര സു​ഗ​മ​മാ​ക്കി​യ ഈ ​ജ​ന​ക്ഷേ​മ പ​ദ്ധ​തി കെ​എ​സ്ആ​ര്‍​ടി​സി​ക്ക് വ​ലി​യ ജ​ന​പ്രീ​തി നേ​ടി​ക്കൊ​ടു​ത്ത​പ്പോ​ള്‍, കേ​ര​ള​ത്തി​ലെ പൊ​തു​ഗ​താ​ഗ​ത​ത്തി​ന്‍റെ വ​ലി​യൊ​രു പ​ങ്കു വ​ഹി​ക്കു​ന്ന സ്വ​കാ​ര്യ ബ​സ് മേ​ഖ​ല​യുടെ നി​ല​നി​ല്‍​പ്പ് ത​ന്നെ അ​പ​ക​ട​ത്തി​ലാ​ക്കി.

Tags : Local News Nattuvishesham Kollam

Recent News

Corehub Up