ചെരക്കാപറന്പ് ശ്രീകടുങ്ങല്ലൂർ വിഷ്ണുക്ഷേത്രത്തിൽ മോഷ്ടാക്കൾ കുത്തിത്തുറന്ന ഭണ്ഡാരങ്ങൾ.
മങ്കട: അങ്ങാടിപ്പുറം പഞ്ചായത്തിലെ ചെരക്കാപറന്പ് ശ്രീകടുങ്ങല്ലൂർ വിഷ്ണുക്ഷേത്രത്തിൽ മോഷണം. ബുധനാഴ്ച രാത്രിയാണ് സംഭവം. ക്ഷേത്രം ഓഫിസിന്റെ പരിസരത്തുണ്ടായിരുന്ന മഴു ഉപയോഗിച്ച് ഓഫിസ് വാതിൽ തകർത്ത് ഷെൽഫിൽ നിന്ന് 70,000 രൂപയും മൂന്ന് ഗ്രാം സ്വർണ ലോക്കറ്റും കവർന്നു. ക്ഷേത്രത്തിനകത്തെ ഭണ്ഡാരവും പുറത്തുള്ള രണ്ടു ഭണ്ഡാരങ്ങളും കുത്തിത്തുറന്ന് മോഷണം നടത്തിയിട്ടുണ്ട്.
ക്ഷേത്രഭരണ സമിതി ഭാരവാഹികൾ പെരിന്തൽമണ്ണ പൊലിസ് സ്റ്റേഷനിൽ പരാതി നൽകി. വിരലടയാള വിദഗ്ധർ ക്ഷേത്രത്തിലെത്തി പരിശോധന നടത്തി. പൊലിസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
Tags : District News Nattuvishesham Theft Sree Kadungalloor Vishnu Temple