x
ad
Wed, 1 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പ​ര​ശു​വ​യ്ക്ക​ലി​ല്‍ രണ്ടു ക്ഷേ​ത്ര​ങ്ങ​ളി​ല്‍ മോ​ഷ​ണം


Published: July 1, 2026 07:09 AM IST | Updated: July 1, 2026 07:09 AM IST

കോ​ട്ട​യ്ക്ക​ല്‍ ശ്രീ​മ​ഹാ​ദേ​വ ക്ഷേ​ത്ര​ത്തി​ലെ സ്റ്റോ​ര്‍ റൂ​മി​ന്‍റെ വാ​തി​ലും താ​ഴും കു​ത്തി​പ്പൊ​ളി​ച്ച നി​ല​യി​ല്‍.

നെ​യ്യാ​റ്റി​ന്‍​ക​ര: പ​ര​ശു​വ​യ്ക്ക​ലി​ല്‍ ര​ണ്ടു ക്ഷേ​ത്ര​ങ്ങ​ളി​ല്‍ മോ​ഷ​ണം. സ​മീ​പ​ത്തെ വീ​ടു​ക​ളി​ല്‍ മോ​ഷ​ണ​ശ്ര​മം. പ​ര​ശു​വ​യ്ക്ക​ല്‍ മ​ല്ലി​ക​ശ്ശേ​രി യ​ക്ഷി​യ​മ്മ​ന്‍ ക്ഷേ​ത്രം, കോ​ട്ട​യ്ക്ക​ല്‍ ശ്രീ​മ​ഹാ​ദേ​വ ക്ഷേ​ത്രം എ​ന്നി​വി​ട​ങ്ങ​ളി​ലാ​ണ് മോ​ഷ​ണം ന​ട​ന്ന​ത്. ശ്രീ​കോ​വി​ലും കു​ത്തി​ത്തു​റ​ന്നി​ട്ടു​ണ്ട്. മ​ല്ലി​ക​ശ്ശേ​രി യ​ക്ഷി​യ​മ്മ​ന്‍ ക്ഷേ​ത്ര​ത്തി​ല്‍ ഉ​ത്സ​വ​ത്തി​നാ​യി കാ​ണി​ക്ക​വ​ഞ്ചി​യി​ല്‍ സ​മാ​ഹ​രി​ച്ച തു​ക മു​ഴു​വ​ന്‍ മോ​ഷ്ടി​ക്ക​പ്പെ​ട്ടു. മൂ​ന്നു മാ​സ​ത്തി​നി​ട​യി​ല്‍ ഈ ​ക്ഷേ​ത്ര​ത്തി​ല്‍ ന​ട​ക്കു​ന്ന ര​ണ്ടാ​മ​ത്തെ മോ​ഷ​ണ​മാ​ണി​ത്.

കോ​ട്ട​യ്ക്ക​ല്‍ ശ്രീ​മ​ഹാ​ദേ​വ ക്ഷേ​ത്ര​ത്തി​ലെ സ്റ്റോ​ര്‍ റൂ​മു​ക​ള്‍ കു​ത്തി​ത്തു​റ​ന്നു സ്വ​ര്‍​ണ​വും പ​ണ​വും മോ​ഷ്ടി​ച്ചു. സ​മീ​പ​ത്തെ വീ​ടു​ക​ളി​ലും മോ​ ഷ​ണ​ശ്ര​മം ന​ട​ന്നു. പോ​ലീ​സ് അ​ന്വേ​ഷ​ണം തുടങ്ങി. മു​ന്പ് ഇ​വി​ടു​ത്തെ ക്ഷേ​ത്ര​ത്തി​ലും സ​മീ​പ​ത്തു​മാ​യി ന​ട​ന്ന മോ​ഷ​ണ​ങ്ങ​ള്‍ സം​ബ​ന്ധി​ച്ച വി​വ​ര​ങ്ങ​ളും പ​രി​ശോ​ധി​ക്കു​ന്നു​ണ്ട്. അ​ന്വേ​ഷ​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി പ്ര​ദേ​ശ​ത്തെ സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ള്‍ ശേ​ഖ​രി​ക്കു​ക​യും മൊ​ബൈ​ല്‍ ട​വ​ര്‍ കേ​ന്ദ്രീ​ക​രി​ച്ച് പ​രി​ശോ​ധ​ന ന​ട​ത്തു​ക​യും ചെ​യ്യും.

Tags : Local News Nattuvishesham Thiruvananthapuram

Recent News

Corehub Up