നേമം : തിരുവനന്തപുരം - കന്യാകുമാരി പാത ഇരട്ടിപ്പിക്കലിന്റെ ഭാഗമായി നേമത്ത് പുതിയ ലൈനിടുന്നതിന്റെ ജോലികള്‍ തുടങ്ങി. നേമം, വെള്ളായണി സ്റ്റുഡിയോ റോഡ് ഭാഗങ്ങളില്‍ മെറ്റല്‍ നിരത്തിയാണ് പ്രാരംഭ ജോലികള്‍ തുടങ്ങിയത്.
കഴിഞ്ഞ രണ്ടുദിവസമായി മെറ്റലിന് കുറുകെ കോണ്‍ക്രീറ്റ് പാളികള്‍ നിരത്തുകയാണ്. നേമം റെയില്‍വേ ടെര്‍മിനല്‍ നിര്‍മാ ണവും തിരുവനന്തപുരം സൗത്ത് റെയില്‍വേ സ്റ്റേഷനില്‍ പുരോഗമിക്കുകയാണ്. ഇരട്ട ലൈനിന്റെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ മണ്ണിടിച്ചു നിരത്തിയ ഭാഗങ്ങളില്‍ മാത്രമാണ് തുടങ്ങാനായത്. ഇനി പഴയ മേല്പാലങ്ങള് പൊളിച്ച ശേഷമേ ഇരട്ട ലൈനിന്റെ പണികള്‍ പൂര്‍ണ തോതില്‍ നടത്താനാകൂ.
നേമം ടെര്‍മിനലിന്റെ ജോലികളും ഇരട്ട ലൈനിന്റെ ജോലികളും ഒരേ സമയത്ത് പൂര്‍ത്തീകരിക്കുമെന്നാണ് നിര്‍മാണ പ്രവര്‍ത്തനങ്ങളുടെ ഉദ് ഘാടന വേളയില്‍ അധികൃതര്‍ വ്യക്തമാക്കിയിരുന്നത്. നേമത്ത് ടെര്‍മിനലിന്റെ ഭാഗമായുള്ള പിറ്റ് ലൈനുകളുടെയും സ്റ്റേഷന് മ ന്ദിരത്തിന്റെയും പ്ലാറ്റ്ഫോമിന്റെ യും നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടന്നുവരികയാണ്. മൂന്നു സ്റ്റേബ്ലിങ് ലൈനുകള്‍, രണ്ട് പിറ്റ് ലൈനുകള്‍, രണ്ട് സിക്ക് ലൈനുകള്‍, പുതിയ സ്റ്റേഷന് കെട്ടിടം, അടിപ്പാത, മേല്‍പ്പാലം തുടങ്ങിയവയാണ് ടെര്‍മിനലിന്റെ ഭാഗമായി ആദ്യഘട്ടത്തിലെ പദ്ധതികള്‍.
തിരുവനന്തപുരം മുതല്‍ പാറശാല വരെ മൂന്നു ഘട്ടങ്ങളായാണ് ഇരട്ട ലൈനിന്റെ നിര്‍മാണം പൂര്‍ത്തിയാക്കുന്നത്. നേമത്തെ വികസന പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയായാല്‍ തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഷനിലെ ട്രെയിനുകളുടെ തിരക്ക് കുറയ്ക്കാനും അറ്റകുറ്റ പണികള്‍ക്കും ശുചീകരണത്തിനും ട്രെയിനുകള്‍ നേമം വരെ നീട്ടികൊണ്ടുവരാന് കഴിയും.
നാഗര്‍കോവില്‍ മുതല്‍ തുടങ്ങുന്ന പാതയ്ക്കായി റെയില്‍വേ 1000 കോടി രൂപയാണ് അനുവദിച്ചിട്ടുള്ളത്.
നാഗര്‍കോവില്‍ - തിരുവനന്തപുരം മൂന്നാംപാത നിര്‍മി ക്കുന്നതിനുള്ള സര്‍വേയ്ക്കുള്ള നടപടികളും ഇതിനോടൊപ്പം ആരംഭിച്ചിട്ടുണ്ട്. 2027 ജനുവരിയില്‍ നേമം ടെര്‍മിനലിന്റെ പണി പൂര്‍ത്തിയാക്കാനാകുമെന്ന പ്രതീക്ഷയിലാണ് റെയില്‍വേ.
Tags : Local News Nattuvishesham Trivandrum