x
ad
Fri, 2 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ലാ​ഭം നോ​ക്കി​യ​വ​ര്‍ വെ​ട്ടി​ലാ​യി; സി​എ​ന്‍​ജി വി​ല ഉയരുന്നു

വെബ് ഡെസ്ക്
Published: October 2, 2026 01:08 AM IST | Updated: October 2, 2026 01:08 AM IST

പ്രതീകാത്മക ചിത്രം

കൊ​ച്ചി: ഡീ​സ​ലി​നേ​ക്കാ​ള്‍ വി​ല ഉ​യ​ര്‍​ന്ന​തോ​ടെ സി​എ​ന്‍​ജി വാ​ഹ​ന ഉ​ട​മ​ക​ള്‍ പ്ര​തി​സ​ന്ധി​യി​ല്‍. കൊ​ച്ചി​യി​ല്‍ സി​എ​ന്‍​ജി കി​ലോ​യ്ക്ക് 102.50 രൂ​പ​യാ​ണ് നി​ല​വി​ലെ വി​ല. ഡീ​സ​ല്‍ ലി​റ്റ​റി​ന് 102.45 രൂ​പ​യും. ഇ​തോ​ടെ പൊ​ട്രോ​ളും ഡീ​സ​ലും ഉ​പേ​ക്ഷി​ച്ച് വി​ല​കു​റ​ഞ്ഞ ഇ​ന്ധ​ന​മാ​യി​രു​ന്ന സി​എ​ന്‍​ജി​യി​ലേ​ക്ക് മാ​റി​യ വാ​ഹ​ന ഉ​ട​മ​ക​ള്‍​ക്കാ​ണ് വി​ല വ​ര്‍​ധ​ന തി​രി​ച്ച​ടി​യാ​യി​ട്ടു​ള്ള​ത്.

ഇ​ന്ധ​ന​ച്ചെ​ല​വ് ഉ​യ​ര്‍​ന്ന​തോ​ടെ ഓ​ട്ടോ, ടാ​ക്‌​സി ഉ​ള്‍​പ്പ​ടെ​യു​ള്ള വാ​ഹ​ന​ങ്ങ​ളു​ടെ ദൈ​നം​ദി​ന പ്ര​വ​ര്‍​ത്ത​ന​ച്ചെ​ല​വും വ​ര്‍​ധി​ച്ചു. ഇ​ന്ധ​ന ​ചെ​ല​വി​ലെ വ​ര്‍​ധ​ന​വ് വ​രു​മാ​ന​ത്തെ ബാ​ധി​ക്കു​ന്ന​താ​യി ഡ്രൈ​വ​ര്‍​മാ​ര്‍ പ​റ​യു​ന്നു. സി​എ​ന്‍​ജി ലാ​ഭ​ക​മാ​ണെ​ന്ന വി​ല​യി​രു​ത്ത​ലി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ല്‍ കൊ​ച്ചി​യി​ല്‍ ഓ​ട്ടോ​റി​ക്ഷ​ക​ള്‍​ക്കു പു​റ​മെ നി​ര​വ​ധി ടാ​ക്‌​സി വാ​ഹ​ന​ങ്ങ​ളും സ്വ​കാ​ര്യ ബ​സു​ക​ളും സി​എ​ന്‍​ജി​യി​ലേ​ക്ക് മാ​റി​യി​രു​ന്നു. വി​ല​വ​ര്‍​ധ​ന​യു​ടെ പ​ശ്ചാ​ത്ത​ല​ത്തി​ല്‍ യാ​ത്രാ​നി​ര​ക്ക് വ​ര്‍​ധി​പ്പി​ക്കേ​ണ്ട സാ​ഹ​ച​ര്യ​മു​ണ്ടാ​കു​മെ​ന്ന ആ​ശ​ങ്ക​യും ഉ​യ​ര്‍​ന്നി​ട്ടു​ണ്ട്. അ​തേ​സ​മ​യം സി​എ​ന്‍​ജി വി​ല നി​യ​ന്ത്രി​ക്കു​ന്ന​തി​ന് അ​ടി​യ​ന്ത​ര ന​ട​പ​ടി വേ​ണ​മെ​ന്നാ​ണ് മേ​ഖ​ല​യി​ലു​ള്ള​വ​രു​ടെ ആ​വ​ശ്യം.

സി​എ​ന്‍​ജി വാ​ഹ​ന​ങ്ങ​ളു​ടെ എ​ണ്ണം വ​ര്‍​ധി​ച്ചി​ട്ടും ആ​വ​ശ്യാ​നു​സ​ര​ണം ഇ​ന്ധ​ന പ​മ്പു​ക​ള്‍ ഇ​ല്ലാ​തി​രു​ന്ന​ത് പ്ര​തി​സ​ന്ധി സൃ​ഷ്ടി​ച്ചി​രു​ന്നു. ഇ​ത് നി​ല​നി​ല്‍​ക്കു​ന്ന​തി​നി​ടെ​യാ​ണ് ദു​രി​തം വ​ര്‍​ധി​പ്പി​ച്ചു​ള്ള വി​ല​വ​ര്‍​ധ​ന. അ​ന്താ​രാ​ഷ്ട്ര വി​പ​ണി​യി​ലെ ക്രൂ​ഡ് ഓ​യി​ല്‍ വി​ല​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ല്‍ പെ​ട്രോ​ളി​യം ആ​ന്‍​ഡ് നാ​ച്ച്വ​റ​ല്‍ ഗ്യാ​സ് റെ​ഗു​ലേ​റ്റ​റി ബോ​ര്‍​ഡ് ആ​ണ് സി​എ​ന്‍​ജി വി​ല നി​ശ്ച​യി​ക്കു​ന്ന​ത്. ക്രൂ​ഡ് ഓ​യി​ല്‍ വി​ല​യി​ലു​ണ്ടാ​യ വ​ര്‍​ധ​ന​യാ​ണ് നി​ല​വി​ല്‍ സി​എ​ന്‍​ജി വി​ല ഉ​യ​രു​ന്ന​തി​ന് കാ​ര​ണ​മാ​യി ചൂ​ണ്ടി​ക്കാ​ണി​ക്കു​ന്ന​ത്.

കൊ​ച്ചി ന​ഗ​ര​ത്തി​ല​ട​ക്കം ജി​ല്ല​യി​ല്‍ ഓ​ട്ടോ​റി​ക്ഷ​ക​ളാ​ണ് ഏ​റ്റ​വു​മ​ധി​കം സി​എ​ന്‍​ജി​യെ ആ​ശ്ര​യി​ക്കു​ന്ന​ത്. ഇ​വ​യ്ക്ക് ഡീ​സ​ല്‍ വാ​ഹ​ന​ങ്ങ​ളേ​ക്കാ​ള്‍ പ​രി​പാ​ല​ന ചെ​ല​വും കൂ​ടു​ത​ലാ​ണ്. ഈ ​അ​ധി​ക ചെ​ല​വ് നി​ല​നി​ല്‍​ക്കേ ഇ​ന്ധ​ന വി​ല​വ​ര്‍​ധ​ന മേ​ഖ​ല​യ്ക്ക് ഇ​ര​ട്ടി ദു​രി​ത​മാ​യി. ആ​വ​ശ്യ​ത്തി​ന് സി​എ​ന്‍​ജി പ​മ്പു​ക​ള്‍ ഇ​ല്ലാ​ത്ത​തും ജി​ല്ല​യി​ല്‍ വാ​ഹ​ന ഉ​ട​മ​ക​ളെ വ​ല​യ്ക്കു​ന്നു​ണ്ട്.

പ​ല പ​മ്പു​ക​ള്‍​ക്ക് മു​ന്നി​ൽ ഇ​ന്ധ​നം നി​റ​യ്ക്കാ​നാ​യി മ​ണി​ക്കൂ​റു​ക​ളോ​ളം നീ​ണ്ട​നി​ര രൂ​പ​പ്പെ​ടു​ന്ന​തും നി​ത്യ​സം​ഭ​വ​മാ​ണ്. പ​മ്പു​ക​ള്‍ ചി​ല​ത് രാ​ത്രി​യി​ല്‍ പ്ര​വ​ര്‍​ത്തി​ക്കാ​ത്ത​തും യാ​ത്ര​ക്കാ​രെ​യും ഡ്രൈ​വ​ര്‍​മാ​രെ​യും ദു​രി​ത​ത്തി​ലാ​ക്കു​ന്നു​ണ്ട്.

Tags : District News Nattuvishesham CNG prices are rising

Recent News

Corehub Up