x
ad
Mon, 14 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

വ​ല്ലാ​ര്‍​പാ​ടം മ​രി​യ​ന്‍ തീ​ര്‍​ഥാ​ട​ന​ത്തി​ല്‍ പ​ങ്കെ​ടു​ത്ത് ആ​യി​ര​ങ്ങ​ള്‍

വെബ് ഡെസ്ക്
Published: September 14, 2026 04:30 AM IST | Updated: September 14, 2026 04:30 AM IST

വ​രാ​പ്പു​ഴ അ​തി​രൂ​പ​ത​യാ​യി പ്ര​ഖ്യാ​പി​ച്ച​തി​ന്‍റെ ശ​തോ​ത്ത​ര റൂ​ബി ജൂ​ബി​ലി ആ​ഘോ​ഷ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി 140 ബ​ഹു​വ​ര്‍​ണ ബ​ലൂ​ണു​ക​ള്‍ ആ​കാ​ശ​ത്തേ​ക്ക് പ​റ​ത്തു​ന്നു. ബി​ഷ​പ് ഡോ.​ ആ​ന്‍റ​ണി വാ​ലു

കൊ​ച്ചി: ദേ​ശീ​യ മ​രി​യ​ന്‍ തീ​ര്‍​ഥാ​ട​ന കേ​ന്ദ്ര​മാ​യ വ​ല്ലാ​ര്‍​പാ​ടം ബ​സി​ലി​ക്ക​യി​ലേ​ക്കു​ള്ള മ​രി​യ​ന്‍ തീ​ര്‍​ഥാ​ട​ന​ത്തി​ലും പൊ​ന്തി​ഫി​ക്ക​ല്‍ ദി​വ്യ​ബ​ലി​യി​ലും ആ​യി​ര​ക്ക​ണ​ക്കി​ന് വി​ശ്വാ​സി​ക​ള്‍ പ​ങ്കെ​ടു​ത്തു.

ഉ​ച്ച​ക​ഴി​ഞ്ഞ് മൂ​ന്നി​ന് എ​റ​ണാ​കു​ളം സെ​ന്‍റ് ഫ്രാ​ന്‍​സി​സ് അ​സീ​സി ക​ത്തീ​ഡ്ര​ല്‍ അ​ങ്ക​ണ​ത്തി​ല്‍ നി​ന്ന് ആ​രം​ഭി​ച്ച കി​ഴ​ക്ക​ന്‍ മേ​ഖ​ല തീ​ര്‍​ഥാ​ട​ന​വും മൂ​ന്ന​ര​യ്ക്ക് ഗോ​ശ്രീ ജം​ഗ്ഷ​നി​ല്‍ നി​ന്ന് ആ​രം​ഭി​ച്ച പ​ടി​ഞ്ഞാ​റ​ന്‍ മേ​ഖ​ല​യി​ല്‍ നി​ന്നു​ള്ള തീ​ര്‍​ഥാ​ട​ന​വും ബി​ഷ​പ് ഡോ. ​ആ​ന്‍റ​ണി വാ​ലു​ങ്ക​ല്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു.

യു​ദ്ധം സാ​ധാ​ര​ണ​വ​ല്‍​കരി​ക്ക​പ്പെ​ടു​ന്ന ഈ ​കാ​ല​ഘ​ട്ട​ത്തി​ല്‍ സ​മാ​ധാ​ന​ത്തി​ന്‍റെ പാ​ദ​മു​ദ്ര​ക​ളാ​യി മാ​റാ​ന്‍ വ​ല്ലാ​ര്‍​പാ​ടം തീ​ര്‍​ഥാ​ട​ക​ര്‍​ക്ക് ക​ഴി​യ​ണ​മെ​ന്ന് ബി​ഷ​പ് പ​റ​ഞ്ഞു.

വ​ല്ലാ​ര്‍​പാ​ടം തി​രു​നാ​ളി​ന് ഉ​യ​ര്‍​ത്താ​നു​ള്ള പ​താ​ക അ​തി​രൂ​പ​ത​യി​ലെ വി​വി​ധ അ​ല്മാ​യ സം​ഘ​ട​നാ ഭാ​ര​വാ​ഹി​ക​ള്‍ ഡോ.​ ആ​ന്‍റണി വാ​ലു​ങ്ക​ലി​ല്‍ നി​ന്ന് ഏ​റ്റു​വാ​ങ്ങി​യ​തോ​ടു​കൂ​ടി തീ​ര്‍​ഥാ​ട​ന​ത്തി​ന് തു​ട​ക്ക​മാ​യി. തീ​ര്‍​ഥാ​ട​ന ദീ​പ​ശി​ഖ അ​തി​രൂ​പ​ത​യി​ലെ യു​വ​ജ​ന സം​ഘ​ട​ന നേ​താ​ക്ക​ള്‍​ക്ക് ബി​ഷ​പ് കൈ​മാ​റി.

ഗോ​ശ്രീ പാ​ല​ങ്ങ​ളി​ലൂ​ടെ വ​ല്ലാ​ര്‍​പാ​ട​ത്തി​ന്‍റെ ഇ​രു​വ​ശ​ങ്ങ​ളി​ല്‍ നി​ന്നും എ​ത്തി​യ നാ​നാ​ജാ​തി മ​ത​സ്ഥ​രാ​യ തീ​ര്‍​ഥാ​ട​ക​രെ ബ​സി​ലി​ക്ക പ്ര​വേ​ശ​ന ക​വാ​ട​ത്തി​ല്‍ വ​ല്ലാ​ര്‍​പാ​ടം ബ​സി​

ലി​ക്ക റെ​ക്ട​ര്‍ ഫാ. ​ജെ​റോം ച​മ്മി​ണി​ക്കോ​ട​ത്തും ഇ​ട​വ​ക ജ​ന​ങ്ങ​ളും ചേ​ര്‍​ന്ന് സ്വീ​ക​രി​ച്ചു. വ​രാ​പ്പു​ഴ അ​തി​രൂ​പ​ത​യാ​യി പ്ര​ഖ്യാ​പി​ച്ച​തി​ന്‍റെ ശ​തോ​ത്ത​ര റൂ​ബി ജൂ​ബി​ലി ആ​ഘോ​ഷ​ങ്ങ​ളോ​ട​നു​ബ​ന്ധി​ച്ച് 140 വ​ര്‍​ഷ​ത്തെ അ​നു​സ്മ​രി​ച്ച് 140 ബ​ഹു​വ​ര്‍​ണ ബ​ലൂ​ണു​ക​ള്‍ ആ​കാ​ശ​ത്തേ​ക്ക് പ​റ​ത്തി.
ദൈ​വ​മു​ഖം ദ​ര്‍​ശി​ക്കാ​നു​ള്ള യാ​ത്ര​യാ​ണ് തീ​ര്‍​ഥാ​ട​ന​ങ്ങ​ളെ​ന്ന് വ​ന​പ്ര​ഘോ​ഷ​ണം ന​ട​ത്തി​യ വി​ജ​യ​പു​രം സ​ഹാ​യ​മെ​ത്രാ​ന്‍ ബി​ഷ​പ് ഡോ. ​ജ​സ്റ്റി​ന്‍ മ​ഠ​ത്തി​ൽ​പ​റ​മ്പി​ല്‍ പ​റ​ഞ്ഞു.

അ​തി​രൂ​പ​ത വി​കാ​രി ജ​ന​റാ​ൾ​മാ​രാ​യ മോ​ണ്‍.​ മാ​ത്യു ക​ല്ലി​ങ്ക​ല്‍, മോ​ണ്‍.​ മാ​ത്യു ഇ​ല​ഞ്ഞി​മ​റ്റം, ചാ​ന്‍​സ​ല​ര്‍ ഫാ.​ എ​ബി​ജി​ന്‍ അ​റ​യ്ക്ക​ല്‍, ബ​സി​ലി​ക്ക റെ​ക്ട​ര്‍ ഫാ. ​ജെ​റോം ച​മ്മി​ണി​ക്കോ​ട​ത്ത് എ​ന്നി​വ​രും അ​തി​രൂ​പ​ത​യി​ലെ എ​ല്ലാ വൈ​ദി​ക​രും സ​ന്ന്യ​സ്ത വൈ​ദി​ക​രും സ​ഹ​കാ​ര്‍​മി​ക​രാ​യി.
ദി​വ്യ​ബ​ലി​യെ തു​ട​ര്‍​ന്ന്, തീ​ര്‍​ഥാ​ട​ന​ത്തി​ന് എ​ത്തി​യ വി​ശ്വാ​സി​ക​ളെ ആ​ര്‍​ച്ച്ബി​ഷ​പ് ഡോ. ​ജോ​സ​ഫ് ക​ള​ത്തി​പ്പ​റ​മ്പി​ല്‍ വ​ല്ലാ​ര്‍​പാ​ട​ത്ത​മ്മ​യ്ക്ക് അ​ടി​മ സ​മ​ര്‍​പ്പി​ച്ചു. രാ​ഷ്ട്രീ​യ, സാ​മൂ​ഹി​ക സാം​സ്‌​കാ​രി​ക രം​ഗ​ത്തെ പ്ര​മു​ഖ​രും ജ​ന​പ്ര​തി​നി​ധി​ക​ളും ഷെ​വ​ലി​യ​ര്‍​മാ​രും അ​ല്മാ​യ നേ​താ​ക്ക​ളും ഉ​ള്‍​പ്പ​ടെ ആ​യി​ര​ക്ക​ണ​ക്കി​ന് വി​ശ്വാ​സി​ക​ള്‍ തീ​ര്‍​ഥാ​ട​ന​ത്തി​ല്‍ പ​ങ്കെ​ടു​ത്തു. വ​ല്ലാ​ര്‍​പാ​ട​ത്ത​മ്മ​യു​ടെ തി​രു​നാ​ള്‍ 16 മു​ത​ല്‍ 24 വ​രെ ആ​ഘോ​ഷി​ക്കും.

വ​ല്ലാ​ര്‍​പാ​ടം തീ​ര്‍​ഥാ​ട​നം സ്വ​ര്‍​ഗം
തു​റ​ക്ക​പ്പെ​ടു​ന്ന പ്രാ​ര്‍​ഥ​നാ​നു​ഭ​വം:
ഡോ. ​ജോ​സ​ഫ് ക​ള​ത്തി​പ്പ​റ​മ്പി​ല്‍

കൊ​ച്ചി: വ​രാ​പ്പു​ഴ അ​തി​രൂ​പ​ത ഒ​രു കു​ടും​ബ​മാ​യി, ജ​പ​മാ​ല​ക​ള്‍ കൈ​ക​ളി​ലേ​ന്തി കാ​ല്‍​ന​ട​യാ​യി, പ​രി​ശു​ദ്ധ വ​ല്ലാ​ര്‍​പാ​ട​ത്ത​മ്മ​യു​ടെ സ​ന്നി​ധി​യി​ലേ​ക്ക് ന​ട​ത്തി​യ തീ​ര്‍​ഥാ​ട​നം സ്വ​ര്‍​ഗം തു​റ​ക്ക​പ്പെ​ടു​ന്ന പ്രാ​ര്‍​ഥ​നാ​നു​ഭ​വ​മാ​ണ് സ​മ്മാ​നി​ച്ച​തെ​ന്ന് വ​രാ​പ്പു​ഴ ആ​ര്‍​ച്ച് ബി​ഷ​പ് ഡോ.​ജോ​സ​ഫ് ക​ള​ത്തി​പ്പ​റ​മ്പി​ല്‍.

23ാമ​ത് വ​ല്ലാ​ര്‍​പാ​ടം മ​രി​യ​ന്‍ തീ​ര്‍​ഥാ​ട​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് അ​ര്‍​പ്പി​ച്ച സ​മൂ​ഹ​ദി​വ്യ​ബ​ലി​യി​ല്‍ മു​ഖ്യ​കാ​ര്‍​മി​ക​ത്വം വ​ഹി​ച്ച് സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു ആ​ര്‍​ച്ച്ബി​ഷ​പ്. കാ​യ​ലി​ല്‍ താ​ഴ്ന്നു​പോ​യ അ​മ്മ​യെ​യും കു​ഞ്ഞി​നെ​യും ത​ന്‍റെ ക​ര​ങ്ങ​ളി​ല്‍ സം​ര​ക്ഷി​ച്ച കാ​രു​ണ്യ​മാ​താ​വ് ദൈ​വ​ജ​ന​ത്തേ​യും സ​മൂ​ഹ​ത്തേ​യും കാ​ത്തു​സം​ര​ക്ഷി​ക്കു​മെ​ന്നും ആ​ര്‍​ച്ച​ബി​ഷ​പ് പ​റ​ഞ്ഞു.

Tags : NattuVishesham DistrictNews

Recent News

Corehub Up