പുലിയുടെ ആക്രമണത്തില്‍ കഴുത്തിനു പരിക്കേറ്റ നായ.
എണ്ണപ്പാറ: ഏഴാംമൈല്‍ കായല്‍ അടുക്കത്ത് ഇന്നലെ പുലര്‍ച്ചെ പുലിയിറങ്ങി. പുലര്‍ച്ചെ 5.30ഓടെ കായല്‍ അടുക്കത്തെ മാധവന്റെ വീട്ടിലെ വളര്‍ത്തുനായയെ കടിച്ചുകൊണ്ടുപോകുന്നത് ശ്രദ്ധയില്‍പ്പെട്ടു.
ബഹളം വച്ചതിനെ തുടര്‍ന്ന് നായയെ ഉപേക്ഷിച്ച് പുലി ഓടിപ്പോയതായി ദൃക്സാക്ഷികള്‍ പറഞ്ഞു. കഴുത്തിന് സാരമായി പരിക്കേറ്റ വളര്‍ത്തുനായ അവശനിലയിലാണ്.
പ്രദേശവാസിയായ കൃഷ്ണനാണ് പുലിയെ കണ്ടത്. പനത്തടി വനംവകുപ്പ് റേഞ്ച് ഓഫീസറെ വിവരമറിയിച്ചതിനെ തുടര്‍ന്ന് വനപാലകസംഘം സ്ഥലത്തെത്തി പരിശോധനകള്‍ നടത്തി.
മണ്ണില്‍ പതിഞ്ഞിരിക്കുന്ന കാല്‍പ്പാടുകള്‍ പുലിയുടെതാണോ എന്ന് പരിശോധിച്ചു. രാവിലെ എട്ടോടെ പറക്ലായി ഭാഗത്തും പുലിയെ കണ്ടതായി പറയുന്നു.
Tags : Tiger attacked nattuvisheaham local news