x
ad
Sat, 18 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

തൂ​ഫാ​ന്‍ കി​ക്ക്; മ​ര്‍​ക​സ് നോ​ള​ജ് സി​റ്റി​യി​ലെ ല​ഹ​രി വി​രു​ദ്ധ കാ​മ്പ​യി​ന് തു​ട​ക്ക​മാ​യി


Published: July 1, 2026 05:33 AM IST | Updated: July 1, 2026 05:33 AM IST

മ​ർ​ക​സ് നോ​ള​ജ് സി​റ്റി​യി​ൽ സം​ഘ​ടി​പ്പി​ച്ച തൂ​ഫാ​ൻ കി​ക്ക് കാ​ന്പ​യി​ൻ താ​മ​ര​ശേ​രി ഡി​വൈ​എ​സ്പ‌ി പി.​വി​നോ​ദ്കു​മാ​ർ ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്നു.

കോ​ട​ഞ്ചേ​രി: നോ​ള​ജ് സി​റ്റി കാ​മ്പ​സു​ക​ളി​ല്‍ നി​ന്നും ജീ​വി​ത​ത്തി​ല്‍ നി​ന്നും മ​ദ്യ​വും മ​യ​ക്കു​മ​രു​ന്നും ഉ​ള്‍​പ്പെ​ടെ​യു​ള്ള ല​ഹ​രി​വ​സ്തു​ക്ക​ളെ പൂ​ര്‍​ണ​മാ​യും തു​ട​ച്ചു​നീ​ക്കു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ കേ​ര​ള സ​ര്‍​ക്കാ​ര്‍ ന​ട​ത്തു​ന്ന നാ​ര്‍​ക്കോ​ട്ടി​ക് ഹ​ണ്ട് കാ​മ്പ​യി​ന്‍റെ ഭാ​ഗ​മാ​യി മ​ര്‍​ക​സ് നോ​ള​ജ് സി​റ്റി​യി​ല്‍ "തൂ​ഫാ​ന്‍ കി​ക്ക്' സം​ഘ​ടി​പ്പി​ച്ചു. താ​മ​ര​ശേ​രി ഡി​വൈ​എ​സ്പി പി. ​വി​നോ​ദ്കു​മാ​ര്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു.

ല​ഹ​രി​മു​ക്ത യു​വ​ത​ല​മു​റ​യെ വാ​ര്‍​ത്തെ​ടു​ക്കേ​ണ്ട​ത് കാ​ല​ഘ​ട്ട​ത്തി​ന്‍റെ അ​നി​വാ​ര്യ​ത​യാ​ണെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു. മ​ര്‍​ക​സ് നോ​ള​ജ് സി​റ്റി​യി​ലെ വി​വി​ധ സ്ഥാ​പ​ന​ങ്ങ​ളി​ല്‍ നി​ന്നു​ള്ള നൂ​റു​ക​ണ​ക്കി​ന് വി​ദ്യാ​ര്‍​ഥി​ക​ളാ​ണ് തൂ​ഫാ​ന്‍ കി​ക്കി​ല്‍ പ​ങ്കാ​ളി​ക​ളാ​യ​ത്. "ല​ഹ​രി​യി​ല്ലാ​ത്ത കാ​മ്പ​സ്, ല​ഹ​രി​യി​ല്ലാ​ത്ത ജീ​വി​തം' എ​ന്ന പ്ര​ധാ​ന സ​ന്ദേ​ശ​മാ​ണ് തൂ​ഫാ​ന്‍ കി​ക്ക് മു​ന്നോ​ട്ടു​വ​യ്ക്കു​ന്ന​ത്.​

പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി വി​ദ്യാ​ര്‍​ഥി​ക​ളെ​യും ര​ക്ഷി​താ​ക്ക​ളെ​യും ബോ​ധ​വ​ത്ക​രി​ക്കു​ന്ന​തി​നും പ്ര​തി​രോ​ധ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ ന​ട​ത്തു​ന്ന​തി​നും വി​വി​ധ​ങ്ങ​ളാ​യ പ​ദ്ധ​തി​ക​ളാ​ണ് മ​ര്‍​ക​സ് നോ​ള​ജ് സി​റ്റി​യി​ല്‍ ആ​വി​ഷ്‌​ക​രി​ച്ച് കൊ​ണ്ടി​രി​ക്കു​ന്ന​ത്. മ​ര്‍​ക​സ് നോ​ള​ജ് സി​റ്റി ഡെ​പ്യൂ​ട്ടി മാ​നേ​ജിം​ഗ് ഡ​യ​റ​ക്ട​ര്‍ അ​ഡ്വ. ത​ന്‍​വീ​ര്‍ ഉ​മ​ര്‍, അ​ക്കാ​ദ​മി​ക് ഡ​യ​റ​ക്ട​ര്‍ ഡോ. ​റോ​ഷ​ന്‍ നൂ​റാ​നി ഉ​ള്‍​പ്പെ​ടെ​യു​ള്ള​വ​ര്‍ പ​ങ്കെ​ടു​ത്തു.

Tags : Local News Nattuvishesham Kozhikode

Recent News

Corehub Up