x
ad
Wed, 1 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ന​വീ​ക​ര​ണം നി​ല​ച്ച് ടൂ​റി​സം പ​ദ്ധ​തി​ക​ൾ


Published: July 1, 2026 04:05 AM IST | Updated: July 1, 2026 04:05 AM IST

അ​ട​വി​യി​ൽ സ​ഞ്ചാ​രി​ക​ൾ​ക്കാ​യി ഒ​രു​ക്കി​യി​ട്ടു​ള്ള കു​ട്ട​വ​ഞ്ചി​ക​ൾ.

പ​ത്ത​നം​തി​ട്ട: പ്ര​കൃ​തി​ഭം​ഗി​യും ഇ​ക്കോ ടൂ​റി​സം സാ​ധ്യ​ത​ക​ളും കൊ​ണ്ട് സ​ഞ്ചാ​രി​ക​ളെ ആ​ക​ർ​ഷി​ച്ചി​രു​ന്ന ജി​ല്ല​യി​ലെ വി​നോ​ദ​സ​ഞ്ചാ​ര കേ​ന്ദ്ര​ങ്ങ​ൾ ക​ടു​ത്ത അ​വ​ഗ​ണ​ന​യി​ൽ. അ​ടി​സ്ഥാ​ന​സൗ​ക​ര്യ​ങ്ങ​ളു​ടെ അ​ഭാ​വ​വും അ​ധി​കൃ​ത​രു​ടെ അ​ലം​ഭാ​വ​വും കാ​ര​ണം സ​ഞ്ചാ​രി​ക​ൾ ജി​ല്ല​യി​ലെ പ്ര​ധാ​ന ടൂ​റി​സം കേ​ന്ദ്ര​ങ്ങ​ളെ കൈ​വി​ടു​ക​യാ​ണ്. ഡി​ടി​പി​സി​യു​ടെ​യും ബ​ന്ധ​പ്പെ​ട്ട വ​കു​പ്പു​ക​ളു​ടെ​യും നി​രു​ത്ത​ര​വാ​ദ​പ​ര​മാ​യ സ​മീ​പ​ന​മാ​ണ് ടൂ​റി​സം മേ​ഖ​ല​യു​ടെ ത​ക​ർ​ച്ച​യ്ക്കു കാ​ര​ണ​മാ​കു​ന്ന​തെ​ന്ന് ആ​ക്ഷേ​പ​മു​ണ്ട്.

ജി​ല്ല​യി​ലെ പ്ര​ധാ​ന ടൂ​റി​സം കേ​ന്ദ്ര​ങ്ങ​ളു​ടെ ന​വീ​ക​ര​ണ​ത്തി​നാ​യി ത​യാ​റാ​ക്കി​യ പ​ദ്ധ​തി​ക​ൾ പ​ല​തും ഫ​യ​ലി​ൽ ഒ​തു​ങ്ങി. ഇ​തോ​ടെ സ​ഞ്ചാ​രി​ക​ൾ​ക്ക് സൗ​ക​ര്യ​ങ്ങ​ളും കു​റ​ഞ്ഞു. ന​വീ​ക​ര​ണ​മി​ല്ലാ​തെ പ​ല​യി​ട​ത്തും പല പ​ദ്ധ​തി​ക​ളും കാ​ടു​ക​യ​റിത്തുട​ങ്ങി​യ​തോ​ടെ സ​ഞ്ചാ​രി​ക​ളു​ടെ വ​ര​വും കു​റ​ഞ്ഞി​രി​ക്കു​ക​യാ​ണ്.
ജി​ല്ല​യി​ലെ വെ​ള്ള​ച്ചാ​ട്ട​ങ്ങ​ൾ കേ​ന്ദ്രീ​ക​രി​ച്ചും പ​ദ്ധ​തി​ക​ൾ ത​യാ​റാ​ക്കി​യെ​ങ്കി​ലും വെ​ളി​ച്ചം ക​ണ്ടി​ല്ല.

കു​റി​യ​ന്നൂ​ർ അ​രു​വി​ക്കു​ഴി വെ​ള്ള​ച്ചാ​ട്ടം കേ​ന്ദ്രീ​ക​രി​ച്ചു കെ​ട്ടി​ട​ങ്ങ​ൾ നി​ർ​മി​ച്ചു​വെ​ങ്കി​ലും ആ​ളു​ക​ളെ ആ​ക​ർ​ഷി​ക്കാ​നാ​യി​ട്ടി​ല്ല. ച​ര​ൽ​ക്കു​ന്നും അ​രു​വി​ക്കു​ഴി​യും കേ​ന്ദ്രീ​ക​രി​ച്ച് സ​ഞ്ചാ​രി​ക​ളെ എ​ത്തി​ക്കാ​നു​ള്ള പ​ദ്ധ​തി​യാ​ണ് വേ​ണ്ട​ത്. മ​ണി​യാ​ർ കേ​ന്ദ്രീ​ക​രി​ച്ച് പു​തി​യ പ​ദ്ധ​തി​ക​ൾ ഒ​രു​ങ്ങു​ന്നു​ണ്ടെ​ങ്കി​ലും പ​ദ്ധ​തി കാ​ര്യ​ക്ഷ​മ​മ​ല്ല.

മീ​ൻ​മു​ട്ടി​പ്പാ​റ വെ​ള്ള​ച്ചാ​ട്ടം പോ​ലു​ള്ള ഇ​ട​ങ്ങ​ളി​ൽ കൃ​ത്യ​മാ​യ ദി​ശാ​സൂ​ച​നാ ബോ​ർ​ഡു​ക​ളോ സു​ര​ക്ഷാ സം​വി​ധാ​ന​ങ്ങ​ളോ ഇ​ല്ലാ​ത്ത​ത് വ​ലി​യ പോ​രാ​യ്മ​യാ​ണ്. റാ​ന്നി​യി​ലെ നി​ര​വ​ധി ചെ​റു​കി​ട വെ​ള്ള​ച്ചാ​ട്ട​ങ്ങ​ളും ഏ​റെ ആ​ക​ർ​ഷ​ണീ​യ​ങ്ങ​ളാ​ണ്. ഗ്രാ​മീ​ണ ടൂ​റി​സം വി​ക​സ​ന​ത്തി​നു ത​ദ്ദേ​ശ​സ്ഥാ​പ​ന​ങ്ങ​ളും ശ്ര​ദ്ധ കേ​ന്ദ്രീ​ക​രി​ക്കു​ന്നി​ല്ല.

അ​ടി​സ്ഥാ​ന സൗ​ക​ര്യ​ങ്ങ​ളി​ൽ ഗ​വി ഇ​ന്നും പി​ന്നാ​ക്കം

ആ​ഭ്യ​ന്ത​ര സ​ഞ്ചാ​രി​ക​ളു​ടെ ഇ​ഷ്ട​സ്ഥ​ല​മാ​യ ഗ​വി​യി​ലേ​ക്ക് ഇ​പ്പോ​ഴും ന​ല്ല തി​ര​ക്കു​ണ്ട്. കെ​എ​സ്ആ​ർ​ടി​സി ബ​ജ​റ്റ് ടൂ​റി​സം ആ​രം​ഭി​ക്കു​ക​യും ഗ​വി​യി​ലേ​ക്ക് ബ​സ് സ​ർ​വീ​സു​ക​ൾ​ക്ക് തു​ട​ക്ക​മി​ടു​ക​യും ചെ​യ്ത​തോ​ടെ സ​ഞ്ചാ​രി​ക​ൾ​ക്ക് കു​റ​ഞ്ഞ ചെ​ല​വി​ൽ സ​ന്ദ​ർ​ശി​ക്കാ​വു​ന്ന ഇ​ട​മാ​യി ഗ​വി മാ​റു​ക​യാ​യി​രു​ന്നു. സ​ഹ്യ​പ​ർ​വ​ത നി​ര​യി​ലെ പ്ര​കൃ​തി​സൗ​ന്ദ​ര്യ​വും വ​ന്യ​മൃ​ഗ​ങ്ങ​ൾ അ​ട​ക്ക​മു​ള്ള​വ​യു​ടെ സാ​മീ​പ്യ​വും അ​ണ​ക്കെ​ട്ടു​ക​ളു​മാ​ണ് ഗ​വി​യെ വ്യ​ത്യ​സ്ത​മാ​ക്കു​ന്ന​ത്.

ഗ​വി കാ​ണു​ന്ന​തി​നാ​യി സം​സ്ഥാ​ന​ത്തി​ന​ക​ത്തും പു​റ​ത്തു​നി​ന്നു​മാ​യി നി​ര​വ​ധി​യാ​ളു​ക​ൾ ദി​വ​സ​വും വ​ന്നു​പോ​കു​ന്നു​ണ്ട്. തേ​ക്ക​ടി​യി​ലേ​ക്കെ​ത്തു​ന്ന വി​ദേ​ശ വി​നോ​ദ​സ​ഞ്ചാ​രി​ക​ൾ​ക്കാ​യി ഗ​വി​യി​ലേ​ക്ക് പ്ര​ത്യേ​ക പാ​ക്കേ​ജ് ന​ൽ​കു​ന്നു​ണ്ട്. എ​ന്നാ​ൽ, ഗ​വി​യി​ലെ അ​ടി​സ്ഥാ​ന​സൗ​ക​ര്യ​ങ്ങ​ൾ വി​ക​സി​ക്കാ​ത്ത​തും ത​ക​ർ​ന്നു​കി​ട​ക്കു​ന്ന പാ​ത​ക​ളും സ​ഞ്ചാ​ക​ളു​ടെ മ​ന​സ് മ​ടു​പ്പി​ക്കു​ന്നു. കെ​എ​സ്ആ​ർ​ടി​സി ബ​സി​ൽ യാ​ത്ര ചെ​യ്യാ​മെ​ന്നു വ​ച്ചാ​ൽ ബ​സി​ൽ വ​ൻ തി​ര​ക്കാ​ണ്. ചെ​റി​യ ബ​സു​ക​ളാ​ണ് ഗ​വി റൂ​ട്ടി​ൽ സ​ർ​വീ​സ് ന​ട​ത്തു​ന്ന​ത്. ഇ​തി​ൽ യാ​ത്ര ചെ​യ്യാ​വു​ന്ന​തി​ന്‍റെ മൂ​ന്നി​ര​ട്ടി​ആ​ളു​ക​ളു​മാ​യാ​ണ് മി​ക്ക ദി​വ​സ​ങ്ങ​ളി​ലും യാ​ത്ര.

സ്വ​കാ​ര്യ വാ​ഹ​ന​ങ്ങ​ൾ​ക്കും നി​യ​ന്ത്ര​ണ​മു​ണ്ട്. ഓ​രോ ദി​വ​സ​വും നി​ശ്ചി​ത എ​ണ്ണം വാ​ഹ​ന​ങ്ങ​ളേ ചെ​ക്ക് പോ​സ്റ്റ് ക​ട​ത്തി​വി​ടു​ക​യു​ള്ളൂ. വ​നംവ​കു​പ്പി​ന്‍റെ നി​യ​ന്ത്ര​ണ​ങ്ങ​ൾ​ക്കൊ​പ്പം, കൊ​ച്ചാ​ണ്ടി ചെ​ക്ക്പോ​സ്റ്റ് ക​ഴി​ഞ്ഞാ​ൽ ഗ​വി റോ​ഡ് ത​ക​ർ​ന്നു കി​ട​ക്കു​ക​യാ​ണ്. റോ​ഡ് ന​വീ​ക​ര​ണ​ത്തി​ലെ അ​നാ​സ്ഥ​യും രാ​ത്രി​കാ​ല താ​മ​സ സൗ​ക​ര്യ​ങ്ങ​ളു​ടെ കു​റ​വും ഗ​വി​യി​ലെ​ത്തു​ന്ന​വ​ർ​ക്ക് നി​രാ​ശ പ​ക​രു​ന്നു. ഗ​വി ടൂ​റി​സം വി​ക​സ​ന​ത്തി​നാ​യി വി​വി​ധ പ​ദ്ധ​തി​ക​ൾ ത​യാ​റാ​ക്കി​യി​രു​ന്നു​വെ​ങ്കി​ലും ഇ​വ​യൊ​ന്നും വെ​ളി​ച്ചം ക​ണ്ടി​ട്ടി​ല്ല.

വ​നം​വ​കു​പ്പും ഡി​ടി​പി​സി​യും ത​യാ​റാ​ക്കി​യ ക​ണ്ട​ക്ട​ഡ് ടൂ​ർ പാ​ക്കേ​ജു​ക​ളും അ​സ്ത​മി​ച്ചു. ഇ​ക്കോ ടൂ​റി​സം കേ​ന്ദ്ര​ത്തി​ൽ​നി​ന്നു ന​ട​ത്തി​വ​ന്ന യാ​ത്ര​ക​ളും നി​ല​ച്ചി​രി​ക്കു​ക​യാ​ണ്. ഡി​ടി​പി​സി വാ​ങ്ങി​യ ട്രാ​വ​ല​റു​ക​ൾ, ബോ​ട്ട് ഇ​വ​യൊ​ക്കെ കാ​ണാ​നേ​യി​ല്ലാ​ത്ത അ​വ​സ്ഥ​യാ​ണ്.

വാ​ഗ്ദാ​ന​പ്പെ​രു​മ​ഴ​യി​ൽ കോ​ന്നി

കോ​ന്നി ആ​ന പ​രി​ശീ​ല​ന കേ​ന്ദ്ര​ത്തി​ന്‍റെ അ​വ​സ്ഥ​യും വ്യ​ത്യ​സ്ത​മ​ല്ല. ല​ക്ഷ​ങ്ങ​ൾ ചെ​ല​വ​ഴി​ച്ചു നി​ർ​മി​ച്ച കെ​ട്ടി​ട​ങ്ങ​ൾ പ​ല​തു​ം ഉയോ​ഗ​ശൂ​ന്യ​മാ​യി പ്രേ​താ​ല​യ​ങ്ങ​ളു​ടെ ക​ണ​ക്കാ​യി. സാം​സ്‌​കാ​രി​ക നി​ല​യം, ആ​ന​പ്പി​ണ്ട​ത്തി​ൽ​നി​ന്നു പേ​പ്പ​ർ നി​ർ​മാ​ണ യൂ​ണി​റ്റ് എ​ന്നി​വ​യെ​ല്ലാം പാ​തി​വ​ഴി​യി​ൽ ഉ​പേ​ക്ഷി​ക്ക​പ്പെ​ട്ട​വ​യാ​ണ്. പാ​ർ​ക്കിം​ഗ് ഫീ​സി​ലെ അ​മി​ത​ഭാ​ര​വും സൗ​ക​ര്യ​ങ്ങ​ളു​ടെ കു​റ​വും സ​ഞ്ചാ​രി​ക​ളെ ഇ​വി​ടെ​നി​ന്ന് അ​ക​റ്റു​ന്നു.

അ​ട​വി​ക്കും അ​വ​ഗ​ണ​ന

കു​റ​ഞ്ഞ സ​മ​യം കൊ​ണ്ട് സ​ഞ്ചാ​രി​ക​ളു​ടെ ഇ​ഷ്ട​സ്ഥ​ല​മാ​യി മാ​റി​യ അ​ട​വി​യെ​യും അ​ധി​കൃ​ത​ർ അ​വ​ഗ​ണി​ച്ചു. ക​ല്ലാ​റി​ന്‍റെ ഓ​ള​ങ്ങ​ളി​ൽ കു​ട്ട​വ​ഞ്ചി​യി​ൽ താ​ള​മി​ടാ​ൻ എ​ത്തു​ന്ന​വ​രു​ടെ എ​ണ്ണം കു​റ​ഞ്ഞു​വ​രു​ന്നു. അ​ട​വി​യി​ലെ ദീ​ർ​ഘ​ദൂ​ര സ​വാ​രി ഒ​രു​വ​ർ​ഷ​മാ​യി ന​ട​ക്കു​ന്നി​ല്ല. മ​ഴ​ക്കാ​ല​ത്ത് ദീ​ർ​ഘ​ദൂ​ര സ​വാ​രി ഏ​റെ ആ​ക​ർ​ഷ​ണീ​യ​മാ​യി​രു​ന്നു. സ​ഞ്ചാ​രി​ക​ളി​ൽ ഏ​റെ​പ്പേ​രും ഇ​ഷ്ട​പ്പെ​ട്ടി​രു​ന്ന​തും ദീ​ർ​ഘ​ദൂ​ര യാ​ത്ര​യാ​ണ്.

ക​ല്ലാ​റി​ൽ വെ​ള്ളം നി​റ​യു​ന്പോ​ൾ ദീ​ർ​ഘ​ദൂ​ര യാ​ത്ര ന​ട​ത്താ​നാ​കും. ആ​റി​ന്‍റെ സ്വാ​ഭാ​വി​ക ഒ​ഴു​ക്കി​ൽ ര​ണ്ട് കി​ലോ​മീ​റ്റ​റോ​ളം സ​ഞ്ചാ​രി​ക​ൾ പേ​രു​വാ​ലി ക​ട​വി​ൽ ക​ര​യ​ടു​ക്കു​ന്ന രീ​തി​യി​ലാ​യി​രു​ന്നു ക്ര​മീ​ക​ര​ണം. ഇ​തി​നി​ടെ​യി​ലു​ള്ള ക​റ​ക്ക​വും എ​റെ​പ്പേ​രും ഇ​ഷ്ട​പ്പെ​ട്ടി​രു​ന്നു. ആ​റി​ന്‍റെ തീ​ര​ങ്ങ​ളി​ൽ കാ​ട്ടു​മൃ​ഗ​ങ്ങ​ളെ​യും കാ​ണാ​മാ​യി​രു​ന്നു.

അ​ട​വി​യി​ലെ ഹൈ​ടെ​ക് കോ​ട്ടേ​ജു​ക​ളും ത​ക​ർ​ന്നു​കി​ട​ക്കു​ക​യാ​ണ്. അ​റ്റ​കു​റ്റ​പ്പ​ണി​ക​ളി​ലെ അ​ലം​ഭാ​വം മൂ​ലം കോ​ടി​ക​ൾ മു​ട​ക്കി നി​ർ​മി​ച്ച​വ ന​ശി​ച്ചു. ഇ​വി​ടെ ല​ക്ഷ്യ​മി​ട്ട​രു്ന ആ​ന സ​വാ​രി പാ​ർ​ക്ക് കു​മ്മ​ണ്ണൂ​രി​ലേ​ക്ക് മാ​റ്റാ​ൻ തീ​രു​മാ​നി​ച്ചെ​ങ്കി​ലും പ​ദ്ധ​തി ജ​ല​രേ​ഖ​യാ​യി. കു​ട്ട​വ​ഞ്ചി സ​വാ​രി മാ​ത്ര​മാ​ണ് ഇ​പ്പോ​ൾ ഇ​വി​ടേ​ക്ക് സ​ഞ്ചാ​രി​ക​ളെ എ​ത്തി​ക്കു​ന്ന​ത്.

പെ​രു​ന്തേ​ന​രു​വി​യി​ൽ കാ​ടു​ക​യ​റി​യ വി​ക​സ​നം

പെ​രു​ന്തേ​ന​രു​വി ടൂ​റി​സം മേ​ഖ​ല​യി​ലേ​ക്ക് സ​ഞ്ചാ​രി​ക​ളു​ടെ എ​ണ്ണം കു​റ​ഞ്ഞു. മ​ഴ​ക്കാ​ല​ത്തു മാ​ത്ര​മാ​ണ് അ​രു​വി​യി​ൽ വെ​ള്ള​മു​ള്ള​ത്. മു​ക​ളി​ൽ ഡാം ​വ​ന്ന​തോ​ടെ പാ​റ​യി​ടു​ക്കി​ലൂ​ടെ​യു​ള്ള ജ​ലം ഒ​ഴു​ക്ക് കു​റ​ഞ്ഞു. വെ​ള്ള​ത്തി​ന്‍റെ ശ​ക്തി കു​റ​ഞ്ഞ​തോ​ടെ സ​ഞ്ചാ​രി​ക​ളും കു​റ​ഞ്ഞു വ​ന്നു. ഡാം ​സ​ന്ദ​ർ​ശി​ക്കാ​ൻ മാ​ത്ര​മാ​ണ് ആ​ളു​ക​ൾ എ​ത്തു​ന്ന​ത്.

വെ​ള്ള​ച്ചാ​ട്ടം നി​ല​നി​ർ​ത്താ​നു​ള്ള പ​ല പ​ദ്ധ​തി​ളും​ആ​ലോ​ചി​ച്ചി​രു​ന്നു. ല​ക്ഷ​ക​ണ​ക്കി​നു രൂ​പ ചെ​ല​വ​ഴി​ച്ച് പെ​രു​ന്തേ​ന​രു​വി​യി​ൽ നി​ർ​മി​ച്ച കെ​ട്ടി​ട​ങ്ങ​ളും മ​റ്റും കാ​ടു​ക​യ​റി​യ സ്ഥി​തി​യാ​ണ്. പെ​രു​ന്തേ​ന​രു​വ​യി​ലെ ടൂ​റി​സം സാ​ധ്യ​ത​ക​ൾ വി​ക​സി​പ്പി​ക്കാ​ൻ യാ​തൊ​രു ന​ട​പ​ടി​ക​ളു​മി​ല്ല. പ​ദ്ധ​തി​ക​ൾ വി​ഭാ​വ​നം ചെ​യ്യു​ന്ന​തി​ന​പ്പു​റം അ​വ​യു​ടെ ന​ട​ത്തി​പ്പി​ലും പ​രി​പാ​ല​ന​ത്തി​ലും അ​ധി​കൃ​ത​രു​ടെ ശ്ര​ദ്ധ ഉ​ണ്ടാ​കു​ന്നി​ല്ലെ​ന്ന​താ​ണ് പ​രാ​തി.
 

ആ​റ​ന്മു​ള​യ്ക്കും ആ​ക​ർ​ഷ​ണീ​യ​ത​യി​ല്ല

പൈ​തൃ​ക ഗ്രാ​മ​മാ​യ ആ​റ​ന്മു​ള​യി​ൽ അ​ടി​സ്ഥാ​ന സൗ​ക​ര്യ​ങ്ങ​ൾ ഒ​രു​ക്കു​ന്ന​തി​ലും വ​ലി​യ വീ​ഴ്ച​യാ​ണ് സം​ഭ​വി​ക്കു​ന്ന​ത്. പ​മ്പാ ന​ദി​യി​ലെ ബോ​ട്ട് സ​വാ​രി പ​ദ്ധ​തി ഉ​പേ​ക്ഷി​ച്ച നി​ല​യി​ലാ​ണ്. പ​ന്പാ​ന​ദി​യു​ടെ സൗ​ന്ദ​ര്യം ആ​സ്വ​ദി​ക്കാ​നും ആ​റ​ന്മു​ള​യി​ലെ ത​ന​തു പ്ര​ത്യേ​ക​ത​ക​ൾ മ​ന​സി​ലാ​ക്കാ​നും നി​ര​വ​ധി​യാ​ളു​ക​ൾ ഇ​പ്പോ​ഴും എ​ത്തു​ന്നു​ണ്ട്.

വ​ള്ള​സ​ദ്യ​യു​ടെ കാ​ല​മാ​കു​ന്പോ​ഴേ​ക്കും സ​ഞ്ചാ​രി​ക​ളു​ടെ ഒ​ഴു​ക്ക് കൂ​ടും. പ​ക്ഷേ അ​ടി​സ്ഥാ​ന​സൗ​ക​ര്യ​ങ്ങ​ൾ യാ​തൊ​ന്നും ആ​റ​ന്മു​ള​യി​ൽ ഇ​ല്ല. ടൂ​റി​സം വി​ക​സ​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട പ​ദ്ധ​തി​ക​ൾ ഒ​ന്നു​പോ​ലും വെ​ളി​ച്ചം ക​ണ്ട​തു​മി​ല്ല.

Tags : Local News Nattuvishesham Pathanamthitta

Recent News

Corehub Up