ഓണാഘോഷം മുൻഎംഎൽഎ എം. നൗഷാദ് ഉദ്ഘാടനംചെയ്യുന്നു.
കൊല്ലം: താലൂക്ക് വ്യാപാരി മെര്‍ക്കന്റൈല്‍ ബാങ്കിന്റെ ആഭിമുഖ്യത്തില്‍ ഓണാഘോഷം സംഘടിപ്പിച്ചു. മുന്‍ എംഎല്‍എ എം. നൗഷാദ് ഉദ്ഘാടനം ചെയ്തു. ബാങ്ക് പ്രസിഡന്റ് ജയചന്ദ്രന് അധ്യക്ഷനായി. വ്യാപാരി വ്യവസായി സമിതി ജില്ലാ സെക്രട്ടറി മഞ്ജു സുനില്‍, പ്രസിഡന്റ് ആര്. രാധാകൃഷ്ണന്, ശിവരാജന്, പീറ്റര്‍ എഡ്വിന്, കമാല്‍ പിഞ്ഞാണിക്കട, പ്രസ് ക്ലബ് പ്രസിഡന്റ് ഡി. ജയകൃഷ്ണന്, സെക്രട്ടറി സനല്‍ ഡി. പ്രേം, ബാങ്ക് വൈസ് പ്രസിഡന്റ് ബിജു സൂര്യ, സെക്രട്ടറി വിനിത മനോജ് എന്നിവര്‍ പ്രസംഗിച്ചു.