തൃശൂർ ചേംബർ ഓഫ് കോമേഴ്സിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ചേംബർ ദിനാഘോഷം കല്യാണ് ജ്വല്ലേഴ്സ് മാനേജിംഗ് ഡയറക്ടർ ടി.എസ്. കല്യാണരാമൻ ഉദ്ഘാടനം ചെയ്യുന്നു.
തൃശൂർ: ബിസിനസിൽ വിജയം നേടണമെങ്കിൽ ജനങ്ങളുടെ വിശ്വാസത്തിനും ഉത്പന്നത്തിന്റെ ഗുണമേൻമയ്ക്കുമൊപ്പം വ്യാപാരികളുടെ ഐക്യവും പ്രധാനമെന്നു കല്യാണ് ജ്വല്ലേഴ്സ് മാനേജിംഗ് ഡയറക്ടർ ടി.എസ്. കല്യാണരാമൻ.
തൃശൂർ ചേംബർ ഓഫ് കോമേഴ്സിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ചേംബർ ദിനാഘോഷവും പുരസ്കാര സമർപ്പണവും ഉദ്ഘാടനംചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
ചാക്കോളാസ് പവലിയൻ കണ്വെൻഷൻ സെന്ററിൽ നടന്ന ചടങ്ങിൽ ചേംബർ പ്രസിഡന്റും കല്യാണ് സിൽക്സ് ചെയർമാനുമായ ടി.എസ്. പട്ടാഭിരാമൻ, സെക്രട്ടറി സോളി തോമസ് കവലക്കാട്ട്, ട്രഷറർ ഷൈൻ തറയിൽ എന്നിവർ പ്രസംഗിച്ചു. ചേംബർരത്ന പുരസ്കാരം ഫ്ലോറ ഗ്രൂപ്പ് ചെയർമാൻ വി.എ. ഹസന് ടി.എസ്. കല്യാണരാമനും ടി.എസ്. പട്ടാഭിരാമനും ചേർന്നു സമ്മാനിച്ചു.
ഫിലിപ്പ് എം. മുളയ്ക്കൽ, മരിയ കുര്യാക്കോസ്, സിദ്ധാർഥ് റാം, ഡിവൈഎസ്പി കെ.സി. സേതു, എ. അയ്യപ്പദാസ്, മുഹമ്മദ് ഇനാൻ, പി. നാരായണൻകുട്ടി, പി. അബ്ദു റഹ്മാൻ, ഡോ. ടി. ഗോവിന്ദൻ ഉണ്ണി, പി.എം. മനാഫ്, പാടും പാതിരി ഫാ.ഡോ. പോൾ പൂവത്തിങ്കൽ, പി.കെ. മിനി എന്നിവർ പുരസ്കാരങ്ങൾ ഏറ്റുവാങ്ങി.