x
ad
Sun, 6 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

എം​ഡി​എം​എ​യും ക​ഞ്ചാ​വു​മാ​യി ര​ണ്ടു യു​വാ​ക്ക​ള്‍ പി​ടി​യി​ല്‍

വെബ് ഡെസ്ക്
Published: September 5, 2026 11:40 PM IST | Updated: September 5, 2026 11:40 PM IST

തൊ​ടു​പു​ഴ: എം​ഡി​എം​എ​യും ക​ഞ്ചാ​വു​മാ​യി തൊ​ടു​പു​ഴ​യി​ലും ക​രി​മ​ണ്ണൂ​രി​ലും ര​ണ്ടു യു​വാ​ക്ക​ള്‍ പി​ടി​യി​ലാ​യി. പ​ട്ട​യം​ക​വ​ല ആ​ര്‍​പ്പാ​മ​റ്റം പ​ള്ള​ത്തു​പ​റ​മ്പി​ല്‍ അ​ഫ്‌​സ​ല്‍ (28), മു​ള​പ്പു​റം മി​ഷ്യ​ന്‍​കു​ന്ന് വ​രി​ക്ക​യാ​നി​ക്ക​ല്‍ വി.​എ​സ്.​അ​ന​ന്തു (27) എ​ന്നി​വ​രാ​ണ് ര​ഹ​സ്യ​വി​വ​രം ല​ഭി​ച്ച​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ല്‍ പൊ​ലി​സി​ന്‍റെ പി​ടി​യി​ലാ​യ​ത്. അ​ഫ്‌​സ​ലി​ന്‍റെ പ​ക്ക​ല്‍​നി​ന്നു 06.35 ഗ്രാം ​ക​ഞ്ചാ​വും സി​പ്പ് ലോ​ക്ക് ക​വ​ര്‍ ഉ​ള്‍​പ്പെ​ടെ 0.54 ഗ്രാം ​എം​ഡി​എം​എ​യും തൊ​ടു​പു​ഴ പൊ​ലി​സ് ക​ണ്ടെ​ടു​ത്തു.

തൊ​ടു​പു​ഴ പൊ​ലി​സ് സ​ബ് ഇ​ന്‍​സ്‌​പെ​ക്ട​ര്‍​മാ​രാ​യ അ​രു​ണ്‍ ച​ന്ദ്ര​ന്‍, എ​ഡി​സ​ണ്‍ മാ​ത്യു, സി​വി​ല്‍ പൊ​ലി​സ് ഓ​ഫി​സ​ര്‍​മാ​രാ​യ ന​ഹാ​സ്, നീ​തു കൃ​ഷ്ണ​ന്‍ എ​ന്നി​വ​ര​ട​ങ്ങി​യ സം​ഘ​മാ​ണ് പ്ര​തി​യെ പി​ടി​കൂ​ടി​യ​ത്. അ​ന​ന്തു​വി​ന്‍റെ പ​ക്ക​ല്‍​നി​ന്നു 0.270 ഗ്രാം ​എം​ഡി​എം​എ​യും സി​പ്പ് ക​വ​ര്‍ ഉ​ള്‍​പ്പെ​ടെ 0.580 ഗ്രാം ​ക​ഞ്ചാ​വും ക​രി​മ​ണ്ണൂ​ര്‍ പൊ​ലി​സ് പി​ടി​ച്ചെ​ടു​ത്തു.

സ​ബ് ഇ​ന്‍​സ്‌​പെ​ക്ട​ര്‍​മാ​രാ​യ താ​ജു​ദ്ദീ​ന്‍ അ​ഹ​മ്മ​ദ്, ജ​യേ​ന്ദ്ര​ന്‍, സി​വി​ല്‍ പൊ​ലി​സ് ഓ​ഫി​സ​ര്‍ സൈ​ഫി​ന എ​ന്നി​വ​ര​ട​ങ്ങി​യ സം​ഘ​മാ​ണ് പ്ര​തി​യെ പി​ടി​കൂ​ടി​യ​ത്.

Tags : Nattuvishesham Districtnews Deepikanews

Recent News

Corehub Up