x
ad
Sat, 18 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മേ​പ്പാ​ടി ടൗ​ണി​ല്‍ 50 ല​ക്ഷം ചെ​ല​വ​ഴി​ച്ച് വി​വി​ധ പ്ര​വൃ​ത്തി​ക​ള്‍ ന​ട​ത്തു​ന്നു


Published: July 3, 2026 05:58 AM IST | Updated: July 3, 2026 05:58 AM IST

മേ​പ്പാ​ടി ടൗ​ണി​ല്‍ ന​ട​ക്കു​ന്ന ന​വീ​ക​ര​ണ പ്ര​വൃ​ത്തി​ക​ള്‍.

മേ​പ്പാ​ടി: ടൗ​ണി​ല്‍ എം​എ​ല്‍​എ ഫ​ണ്ടി​ല്‍​നി​ന്നു അ​നു​വ​ദി​ച്ച 50 ല​ക്ഷം രൂ​പ വി​നി​യോ​ഗി​ച്ച് വി​വി​ധ പ്ര​വൃ​ത്തി​ക​ള്‍ ന​ട​ത്തു​ന്നു. ന​ട​പ്പാ​ത ന​വീ​ക​ര​ണ​മാ​ണ് ഇ​തി​ല്‍ ശ്ര​ദ്ധേ​യം. ടൗ​ണി​ല്‍ പ​ലേ​ട​ത്തും ന​ട​പ്പാ​ത​യി​ല്ല എ​ന്ന​താ​ണ് നി​ല​വി​ലെ സ്ഥി​തി.
ന​ട​പ്പാ​ത ഉ​ള്ളി​ട​ത്ത് വീ​തി ന​ന്നേ​കു​റ​വാ​ണ്. ന​ട​പ്പാ​ത കൈ​യേ​റി​യു​ള്ള ക​ച്ച​വ​ട​വും യാ​ത്ര​ക്കാ​ര്‍​ക്ക് അ​സൗ​ക​ര്യ​മാ​കു​ന്നു​ണ്ട്.

പ​ല വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ളും കാ​ല്‍​ന​ട​യാ​ത്ര​യ്ക്ക് ത​ട​സ​മാ​കു​ന്ന ത​ര​ത്തി​ല്‍ സാ​ധ​ന​ങ്ങ​ള്‍ ന​ട​പ്പാ​ത​യി​ലേ​ക്ക് ഇ​റ​ക്കി​വ​യ്ക്കു​ന്നു​ണ്ട്. ഇ​ത് അ​ധി​കൃ​ത​ര്‍ ക​ണ്ടി​ല്ലെ​ന്നു ന​ടി​ക്കു​ക​യാ​ണ്. ഇ​തി​നെ​ല്ലാം പ​രി​ഹാ​ര​മാ​കു​ന്ന വി​ധ​ത്തി​ലാ​ണ് ന​ട​പ്പാ​ത ന​വീ​ക​രി​ച്ച് കൈ​വ​രി​ക​ള്‍ സ്ഥാ​പി​ക്കു​ന്ന​ത്. തെ​രു​വു​വി​ള​ക്കു​ക​ള്‍​കൂ​ടി സ്ഥാ​പി​ക്കു​ന്ന​തോ​ടെ ടൗ​ണി​ന്‍റെ മു​ഖഛാ​യ മാ​റു​മെ​ന്ന് നാ​ട്ടു​കാ​ര്‍ പ​റ​യു​ന്നു.

Tags : Local News Nattuvishesham Wayanad

Recent News

Corehub Up